Blog

ഇന്ത്യ വേദിയാകും.

ന്യൂഡൽഹി: 2029-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കും 2031-ലെ ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

2031-ലെ ഏകദിന ലോകകപ്പ് ബംഗ്ലാദേശുമായി സംയുക്തമായാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുക.

2035 വരെയുള്ള പ്രമുഖ ഐസിസി ടൂർണമെന്റുകളുടെ കലണ്ടറിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

2031 ഒക്ടോബർ ഒമ്പതു മുതൽ നവംബർ 23 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ നടക്കുക.

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാകുന്നത്.

1987-ൽ ആദ്യമായി ലോകകപ്പിന് വേദിയായ ഇന്ത്യ, പിന്നീട് പാകിസ്താൻ, ശ്രീലങ്ക എന്നിവർക്കൊപ്പം സംയുക്തമായി ടൂർണമെന്റ് സംഘടിപ്പിച്ചു.

2011-ൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പവും 2023-ൽ ഒറ്റയ്ക്കും ഇന്ത്യ ലോകകപ്പ് നടത്തി.

2023 ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു.

2006-ന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് ഇന്ത്യ വീണ്ടും വേദിയാകുന്നത്.

2029 ഒക്ടോബർ ഒമ്പതു മുതൽ 28 വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുക. ചാമ്പ്യൻസ് ട്രോഫിയുടെ നിലവിലെ ചാമ്പ്യന്മാരായ

ഇന്ത്യയ്ക്ക് സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഐസിസി ടൂർണമെന്റുകളുടെ സമയക്രമം (2028-2035)

2028 ട്വന്റി-20 ലോകകപ്പ്: ഓസ്ട്രേലിയ, ന്യൂസീലൻഡ് (ഒക്ടോബർ 12 നവംബർ 12)

2029 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇംഗ്ലണ്ട് (ജൂൺ 8-12)

2029 ചാമ്പ്യൻസ് ട്രോഫി : ഇന്ത്യ (ഒക്ടോബർ 9-28) മാപ്പുകൾകാണുക

2030 ട്വന്റി-20 ലോകകപ്പ്: ഇംഗ്ലണ്ട്, അയർലൻഡ്, സ്‌കോട്ട്ലൻഡ് (ജൂലൈ 4 – ഓഗസ്റ്റ് 4)

2031 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇംഗ്ലണ്ട് (ജൂൺ 12-16)

2031 ഏകദിന ലോകകപ്പ്: ഇന്ത്യ, ബംഗ്ലാദേശ് (ഒക്ടോബർ 9 – നവംബർ 23)

2032 ട്വന്റി-20 ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 14 – നവംബർ 14)

2033 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 9-13)

2033 ചാമ്പ്യൻസ് ട്രോഫി: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2 – 23)

2034 ട്വന്റി-20 ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ജൂലൈ 6 – ഓഗസ്റ്റ് 6)

2035 വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: വേദി തീരുമാനിച്ചിട്ടില്ല (ജൂൺ 7-11)

2035 ഏകദിന ലോകകപ്പ്: വേദി തീരുമാനിച്ചിട്ടില്ല (ഒക്ടോബർ 2 – നവംബർ 18).

Leave a Reply

Your email address will not be published. Required fields are marked *