Blog

ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

കൊച്ചി: 2024 ല്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിന്‍റെ പേരില്‍ കാലടി സര്‍വകലാശാല സസ്പെന്‍ഡ്

ചെയ്ത ആറു വിദ്യാര്‍ഥികളില്‍ അഞ്ചു പേര്‍ക്ക് പിന്നീട് പഠനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

നടപടി നേരിട്ട ആര്‍എസ് എസ് പ്രവര്‍ത്തകനായ ഉജ്ജ്വല്‍ ഉണ്ണി എന്ന വിദ്യാര്‍ഥി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി തിരിച്ചു

കയറിയപ്പോള്‍ മറ്റ് അഞ്ച് പേരോടും സര്‍വ്വകലാശാല വിട്ടുവീഴ്ച ചെയ്തില്ല.

അന്നത്തെ ഇടതു സിൻഡിക്കേറ്റിന്‍റെ കടുത്ത നിലപാട് മൂലം പഠനം നിര്‍ത്തിയ അഞ്ചു പേരും ഇപ്പോള്‍ കടകളില്‍ ജോലി ചെയ്തും പെയിന്‍റിംഗ് നടത്തിയും ജീവിക്കുകയാണ്.

2024 ലെ ഓണാഘോഷത്തിനിടെയാണ് കാലടിയില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായത്.

ഓണാവധിയും കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ആറ് വിദ്യാര്‍ഥികളെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു.

ഉജ്ജ്വല്‍ ഉണ്ണി, വിജതേഷ് പി. വി.യദുകൃഷ്ണ, കെ. ശബരീഷ് ശശി,ഗൌതം വി.എസ്, അലന്‍ ആന്‍റണി എന്നിവര്‍ക്കെതിരെ ആയിരുന്നു നടപടി .

ഡോ. കെ.വി അജിത്കുമാര്‍ കണ്‍വീനറായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 2024 നവംബര്‍ 18നാണ് ആറു പേരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

സസ്പെന്‍ഷന്‍ കാലയളവില്‍ ക്യാമ്പസിലും ഹോസ്റ്റലിലും ലൈബ്രറിയിലും പ്രവേശിക്കുന്നതും വിലക്കി.

ബാക്കിയുള്ള അഞ്ചു പേര്‍ സര്‍വകലാശാലയെ സമീപിച്ചെങ്കിലും സിന്‍ഡിക്കേറ്റ് കടുത്ത നിലപാട് തുടര്‍ന്നു.

സസ്പെന്‍ഷന് ശേഷം അന്വേഷണം നടത്താനോ മറ്റു തുടര്‍നടപടികള്‍ക്കോ സര്‍വ്വകലാശാലാ സിണ്ടിക്കേറ്റ് തയ്യാറായതുമില്ല.

ഫലത്തില്‍ അഞ്ചു പേരും സര്‍വ്വകലാശാലയില്‍ നിന്നും എന്നെന്നേക്കുമായി പുറത്തായി.

പഠന മോഹം ഉപേക്ഷിച്ച അഞ്ചു പേരും കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. വിജതേഷും അലന്‍ ആന്‍റണിയും അങ്കമാലിയിലെ കടയില്‍ സെയില്‍സ്മാന്‍മാരായി ജോലി ചെയ്യുന്നു.

മറ്റു മൂന്നു പേരും ഡ്രൈവിംഗ്, പെയിന്‍റിംഗ് തുടങ്ങിയ ജോലികള്‍ ചെയ്യുകയാണ്.

കാലടിയില്‍ ഇപ്പോള്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കായി രംഗത്തുള്ള സിപിഎം സര്‍വ്വകലാശാലയുടെ സിൻഡിക്കേറ്റ് നിയന്ത്രിക്കുമ്പോഴാണ് അഞ്ച് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം തകര്‍ത്ത തീരുമാനം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *