Blog

വായനാപക്ഷാചരണം

വായനാപക്ഷാചരണ സമാപസമ്മേളനം നടന്നു

ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനസമ്മേളനവും ഐ.വി. ദാസ് അനുസ്മരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷനായി. സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.

അവനവഞ്ചേരി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽസംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ ,
ജില്ലകൗൺസിൽ അംഗം ജി. കൊച്ചു കൃഷ്ണകുറുപ്പ്, മുരളി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ടി.എൽ. പ്രഭൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വാസുദേവൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *