Blog

പൊതുവഴിക്ക് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് മതില്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയില്ലാതെ വന്നതോടെ മതില്‍ പൊളിച്ച്‌ എച്ച്‌ സലാം എംഎല്‍എ.ആലപ്പുഴയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് ജെസിബിയുമായി എത്തി സലാം എംഎല്‍എ പൊളിച്ചത്. റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും മതില്‍ പൊളിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് സലാം എംഎല്‍എ മതില്‍ പൊളിച്ചത്. പള്ളാത്തുരുത്തിയിലെ സന്താരിറ്റി റിസോര്‍ട്ടിനെതിരെയാണ് എംഎല്‍എയുടെ നടപടി. മതില്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും റിസോര്‍ട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ച Read More…

Blog

എം.ടിയുടെരചനകൾപ്രതീക്ഷയുടെഅക്ഷരവെളിച്ചം:രാധാകൃഷ്ണൻ കുന്നുംപുറം ജ്ഞാനപീഠപുരസ്ക്കാരജേതാവായ എം.ടിയുടെ കൃതികൾ ജീവിതപ്രതീക്ഷകളുടെ അക്ഷരവെളിച്ചമാണെന്ന് കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ, കരിച്ചിയിൽ കൈരളി ഗ്രന്ഥശാലസംഘടിപ്പിച്ച എം.ടിഅനുസ്മരണത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹംമാറ്റിനിർത്താൻ ശ്രമിച്ചവരിലെ നന്മകളുംപരാജയങ്ങളിലും പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ പെരുതാൻ ശ്രമിച്ചവരുമായിരുന്നു എം.ടി.യുടെ ഭൂരിഭാഗം കഥാപാത്രങ്ങളും. അവരുടെ ജീവിത സ്നേഹംകുട്ടികൾ പഠിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് വിഷ്ണു വേണുകുമാർഅധ്യക്ഷനായി. സെക്രട്ടറിപി എസ് ആന്റസ് സ്വാഗതം പറഞ്ഞു. നഗരസഭ അംഗംജീവൻലാൽ സംസാരിച്ചു.വായനശാല അംഗം ഷിജി എം.ടിയുടെ ജീവചരിത്രം അവതരിപ്പിച്ചു. ചടങ്ങിൽ Read More…

Blog

കൊച്ചി:കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാരനെന്ന് കണ്ടത്തിയ 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. 1 മുതൽ 8 വരെ പ്രതികളും മുൻ എം എൽ എ കെ വി കുഞ്ഞിരാമനും കുറ്റക്കാരനാണെന്നും വിചാരണക്കോടതി വിധിച്ചു.ഉദുമ മുൻ എരിയ സെക്രട്ടറി കെ.മണികണ്ഠൻ, ഒന്നാം പ്രതി സി പി എം പെരിയ മുൻ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ ഉൾപ്പെടെയുള്ളവർ കുറ്റക്കാരണ്ടെന്നും കോടതി വിധിച്ചു. കൊച്ചി സിബിഐ കോടതി 2 Read More…

Blog

സീരീയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം ഉണ്ടായിയെന്ന നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകും സീരീയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പോലീസ് കേസെടുത്തത്.ഇതിനു പിന്നാലെ സീരിയലില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗരി ഉണ്ണിമായയാണ് പരാതി നല്‍കിയ നടി എന്ന തരത്തിലുള്ള വാർത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചുകൊണ്ട് ഗൗരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എപ്പിസോഡുകളില്‍ എസ്പി ശ്രീകുമാറിന്റെ ഭാര്യാ കഥാപാത്രം Read More…

Blog

ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്ത റപ്പാട്ട് ബാബുവിന്‍റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിന്ധുവിന്‍റെ 5 ഗ്രാം തൂക്കം വരുന്ന വളമോഷണം പോയി. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ച്‌ ഇവർ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ബാബുവിനെ Read More…

Blog

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു താമസിക്കുന്ന 16 കാരനെ ഡിസംബർ ഒന്നിനാണ് യുവതി വീട്ടില്‍നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. പല സ്ഥലങ്ങളിലായി കൊണ്ടുപോയി താമസിപ്പിച്ച്‌ യുവതി പീഡിപ്പിച്ചതായി 16 കാരൻ മൊഴി നല്‍കി. യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായി ഉള്ള ബന്ധം അറിഞ്ഞ വീട്ടുകാർ പെണ്‍കുട്ടിയെ ബന്ധുകൂടിയായ 16 Read More…

Blog

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു 92 വയസായിരുന്നു. ഡൽഹി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു.

Blog

ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ രണ്ട് സീരിയല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്‍മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തു. നടന്മാരില്‍ ഒരാളാണ് ലൈംഗികാതിക്രമം നടത്തിയത് എന്നാണ് പരാതിയില്‍ പറയുന്നത്. മറ്റൊരാള്‍ നടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചു എന്നാണ് കേസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ രൂപംകൊണ്ട പ്രത്യേക അന്വേഷണ Read More…

Blog

കോഴിക്കോട്. മലയാള സാഹിത്യത്തിന്‍റെ മഹാ ഇതിഹാസം എംടി വാസുദേവന്‍നായര്‍ വിടവാങ്ങി. ഇന്ന് രാത്രി പത്തിന് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവസങ്ങളായി അതീവഗുരുതരനിലയില്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയായിരുന്നു.

Blog

ആറ്റിങ്ങൽ മാമം,തക്ഷശില ലൈബ്രറി &റീഡിങ് റൂമിന്റെ ജ്വാല വനിതാ വേദി യുടെ “സ്ത്രീകളെ സാമൂഹിക വികസനത്തിൽ പങ്കാളികളാക്കുക “എന്ന വിഷയത്തിൽ ഉള്ള ശില്പശാലയും ക്രിസ്തുമസ് -പുതുവത്സര ആഘോഷവും 25-12-2024ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ചെയർ പേഴ്സൺ P.G ഉഷയുടെ അധ്യക്ഷതയിൽ ബഹു :ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ അഡ്വ :S. കുമാരി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൌൺസിൽ അംഗം ലില്ലി. മുഖ്യ പ്രഭാഷണം നടത്തി. കുമാരി നന്ദന. S സ്വാഗതം പറഞ്ഞ യോഗത്തിൽ കിഴുവിലം Read More…