Blog

ഭാര്യയുടെ പരാതിയിൽ കൂടുതൽ അന്വേഷണം.

കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന ഭാര്യയുടെ പരാതിയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം പുലർത്തുന്ന ആളാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് പങ്കാളികളെ കൈമാറുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് ഭർത്താവിന് ആവശ്യമുണ്ടായിരുന്നതായും യുവതി മൊഴി നൽകി. ഇത്തരം ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നെന്നും ദൃശ്യങ്ങൾ Read More…

Blog

പുതിയ തലമുറ ഇത് എങ്ങോട്ട്.

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി(67)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്. ശിവന്‍കുട്ടിയുടെ ബന്ധുവായ 13കാരിയെയും മൂന്ന് വിദ്യാര്‍ത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവന്‍കുട്ടിയുടെ Read More…

Blog

ഇന്ത്യാനാ ഫെസ്റ്റ് സമാപിച്ചു.

ഇന്ത്യാനാ ഫെസ്റ്റ് സമാപിച്ചു അവനവഞ്ചേരി, ഇന്ത്യാന പബ്ലിക്ക് സ്‌കൂളിലെ ഇന്ത്യാന ഫെസ്റ്റ് കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘടനം ചെയ്തു. ചെയർമാൻ എൻ.പി. സുദർശനൻ അധ്യക്ഷനായി. സ്‌കൂൾഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർപെഴ്സൻ സ്മിതനായർ, പ്രിൻസിപ്പാൾ ജീന വി.വി, വൈസ് പ്രിൻസിപ്പാൾ സിനി എം.എസ്,നയ്യ നഥയീൻ, ശലഭ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ആരംഭിച്ചു.

Blog

പനവൂരിൽ ടിപ്പറിനടിയിൽപ്പെട്ട് ടിപ്പർ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം: പനവൂരിൽ ടിപ്പറിനടിയിൽപ്പെട്ട് ടിപ്പർ ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. കല്ലറ സ്വദേശി അരുണാണ് മരിച്ചത്. വെഞ്ഞാറമൂട്–പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്‌ലിം പള്ളിക്ക് സമീപം ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. രാവിലെ വീട്ടിൽനിന്ന് ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു അരുൺ. ഇതിനിടെ അതേ ക്വാറിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിന് കൈകാണിക്കുന്നതിനിടെ ബൈക്ക് തെന്നിമാറി ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ ചക്രം അരുണിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അരുണും ടിപ്പർ ഓടിച്ചിരുന്ന സുഹൃത്തും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. ഇരുവരും Read More…

Blog

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് കുട്ടി. കാണാതായതോടെ പിതാവ് നൗഷാദ് നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിന്റെ കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും ജഴ്സിയും കണ്ടെത്തിയിരുന്നു.

Blog

പ്രതിസന്ധിയിൽ

പുരപ്പുറ സൗരോർജ പദ്ധതിയ്ക്കും പവർകട്ട്. ലക്ഷങ്ങൾ മുടക്കി പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിച്ച ഉപയോക്താക്കൾ പ്രതിസന്ധിയിൽ.കെഎ സ്ഇബി മീറ്റർ നൽകാത്തതിനാൽ പുരപ്പുറ സൗരോർജ യൂണിറ്റ് സ്ഥാപിച്ചവർ പെട്ടു.75,000 ലേറെ ഉപയോക്താക്കൾക്കാണ് കെ എസ് ഇ ബി അനാസ്ഥയിൽ ദുരിതത്തിലായത്. ബാങ്ക് വായ്പയുടെ പലിശയും വൈദ്യുതി ബില്ലും ഒരുമിച്ച് അടയ്ക്കേണ്ട സ്ഥിതിയിലാണ് ഇവർ.ആവശ്യമായ മീറ്റർ ലഭ്യമാക്കാൻ സർക്കാർ ഇടപെടാത്തതാണ് തിരിച്ചടിയായത്.മൂന്നുമാസമായി പ്രതിസന്ധി തുടർന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. പിഎം സൂര്യഘർ പദ്ധതി സബ്സിഡി 2027 മാർച്ച് 31ന് അവസാനിക്കാനിരിക്കെ Read More…

നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു.

നേതാജി പുരുഷസ്വയം സഹായ സംഘത്തിൻ്റെ വാർഷികം ആഘോഷിച്ചു. കോരാണി, കുറക്കടനേതാജി പുരുഷ സഹായ സംഘത്തിൻറെ പതിമൂന്നാമത് വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻറ്കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു .സെക്രട്ടറി എന് പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം സ്പെഷൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട്ബി. അനിൽകുമാർ അവാർഡുകൾ വിതരണം ചെയ്തു. ഡോക്ടർ സജിത്ത് .എസ് ജെ .ശശി വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ട്രഷറർ എസ് ബിനു നന്ദി പറഞ്ഞു.

കൊച്ചി: ഓണക്കാലത്തിന്റെ വരവ് അറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. ഗവ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ തൃപ്പൂണിത്തുറയെ പൈതൃക നഗരമായി സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അത്തച്ചമയം മതസൗഹാര്‍ദ്ദത്തിന്റെ ആഘോഷമാണെന്നും തൃപ്പൂണിത്തുറയ്ക്കും അത്തചമയത്തിനും രാജകീയമായ പാരമ്പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും, അനുഷ്ഠാന കലകളും, ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Read More…