Blog

പെൺവേഷം ധരിച്ചെത്തിയ യുവാവും കൂട്ടാളികളും ഒടുവിൽ പൊലീസിന്റെ വലയിലായി.പിരിഞ്ഞുപോയ കാമുകിയെ ലോഡ്ജിൽ അതിക്രമിച്ച് കയറി കൊ..ലപ്പെടുത്താൻ ആയിരുന്നു ശ്രമം. ​തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, ചോലമറ്റത്തിൽ പ്രസാദ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് കസ്റ്റഡിയിലെടുത്തത്….. ​ഗുരുവായൂർ മഞ്ജുലാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടയ്ക്കടുത്താണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് പെൺവേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ നടക്കുകയായിരുന്ന പ്രസാദിനെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് Read More…

Blog

ഡ്രൈവിങ്ങിനിടെ സ്കൂൾ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. ബസ് അപകടത്തിൽ പെടുകയും ചെയ്തു രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക് ആറ്റിങ്ങൽ സ്വദേശി മുരളീധരൻ ആണ് മരണപ്പെട്ടത് . വളരെ കുറഞ്ഞ വേഗതയിൽ വന്ന സ്കൂൾ ബസ് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് കയറുകയായിരിന്നു.

Blog

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ . കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ പോക്‌സോ കേസിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. അമ്മ വീട്ടിലുള്ള സമയത്തടക്കം പ്രതി തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി. ലഹരി വിൽപ്പന കേസിൽ കണ്ണൂർ വനിതാ Read More…

Blog

പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്രം വളരെ വലുതാണ്, ബസ് കാശു കൊടുക്കാൻ പോലും പലർക്കും കഴിയില്ല. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി വന്നത്. പ്രിയദർശിനി പോലെ മൂന്നു മേഖലകളിൽ ഇടപെടണം എന്നാണ് താൻ പറഞ്ഞത്.പൊതു ഗതാഗതം പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് പോകൽ സ്ത്രീകളുടെ തീരുമാനമാണ്. ഇതാണ് താൻ പറഞ്ഞതെന്നും സി പി ജോൺ വ്യക്തമാക്കി. താൻ Read More…

Blog

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പ്രത്യേക അന്വേഷക സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. അറസ്‌റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്‌റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതിനാണ്‌ കസ്‌റ്റഡി അപേക്ഷ നൽകിയത്‌. കീർത്തന, കാവ്യ, നീഷ്‌മ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ വിവരശേഖരണവും നടക്കുന്നു. ശാസ്ത്രീയ തെളിവ് ശേഖരണവും ആരംഭിച്ചു. എടിഎം വഴി പണം പിൻവലിച്ചതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. എടിഎം Read More…

Blog

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. . 2 ജില്ലകളിൽ നിയന്ത്രിത അവധിയും പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Blog

നെൻമാറ പോത്തുണ്ടിയിൽ കെഎസ്ആർ‌ടിസി ബസ് അപകടത്തിൽ പെട്ടു. താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ തത്ക്ഷണം മരിക്കുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു,ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലായാണ് അപകടം. രാവിലെ ഏകദേശം 9.30ഓട് കൂടിയാണ് അപകടം സംഭവിച്ചത്. താഴ്ചയിലേക്ക് വീണ ബസ് മരത്തിനിടയിൽ കുടുങ്ങി കിടക്കുകയാണ്. സ്ഥലത്ത് ഫയർഫോഴ്സും പൊലീസും എത്തി രക്ഷാപ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. Read More…

Blog

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും Read More…

Blog

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലുമാണ് അവധി. സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ചില ജില്ലകളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയും Read More…

Blog

വെള്ളപ്പൊക്കം മൂലം ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യകൾ മാറ്റിവെച്ചു. പെയ്ഡ് സദ്യ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും നാളെ നടത്തുവാൻ ഇരുന്ന വഞ്ചിപ്പാട്ട് സോപാനം പരിപാടിയും വെള്ളപ്പൊക്കം മൂലം മാറ്റി വെച്ചതായി ഭാരവാഹികൾ അറിയിച്ചു