സ്വർണത്തിന് പകരം മുക്കുപണ്ടം..17 കോടിയുടെ 26 കിലോ സ്വർണവുമായി ബാങ്ക് മാനേജർ മുങ്ങി..തിരച്ചിൽ… വടകരയിൽ 17 കോടിയുടെ 26 കിലോ സ്വർണവുമായി മുങ്ങി ബാങ്ക് മാനേജർ.എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ് നടത്തിയത്. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം പകരം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2021ൽ ഇവിടെ ചാർജെടുത്ത മധ ജയകുമാറിനെ കഴിഞ്ഞ ജൂലൈയിൽ പാലാരിവട്ടം ശാഖയിലേക്കു സ്‌ഥലം Read More…
Author: Kalanikethan Editor
അവാർഡുകൾ പ്രഖ്യാപിച്ചു
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ആടു ജീവിത്തിലൂടെ പൃഥ്വിരാജിന് ലഭിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ഉർവശി (ഉള്ളൊഴുക്ക്) ബീന ആർ ചന്ദ്രൻ (തടവ്) എന്നിവർക്ക് ലഭിച്ചു. ബ്ളെസിയാണ് മികച്ച സംവിധായകൻ (ആടു ജീവിതം). മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ad 1 ജനപ്രിയ ചിത്രത്തിനുളള പുരസ്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി Read More…
നോട്ടുകൾ കണ്ടെത്തി
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് അഗ്നി രക്ഷാസേന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.പ്ലാസ്റ്റിക് കവറിലായതിനാല്‍ കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. Read More…
കലാനികേതൻ
കലാനികേതൻ സ്വാതന്ത്ര്യദിനാഘോഷംസംഘടിപ്പിച്ചു കലാനികേതൻകലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം വിദ്യാർത്ഥി പ്രതിനിധി ശിവഗിരിക്ക് ദേശീയ പതാക കൈമാറി.ചെറുവള്ളിമുക്കിൽ നടന്ന ചടങ്ങിൽ, സ്വാതന്ത്ര്യദിന സന്ദേശം നൽകൽ, മധുരവിതരണം എന്നിവ നടന്നു.കലാനികേതൻ ചെയർമാൻ ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി.അനികല്യാണി നന്ദി പറഞ്ഞു.
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം Read More…
എൻ എസ് എസി നെതിരെ കേസ്സ്
കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എൻഎസ്‌എസ് പ്രവർത്തിക്കുന്നതെന്ന പരാതിയില്‍ എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് അറസ്റ്റ് വാറണ്ട്. കമ്ബനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
കോടതി തള്ളി
പാരീസ്: ഒളിംപിക്സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്‍റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്‍റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും.
അപേക്ഷകൾ ഇപ്രകാരം
ഇടിച്ച വാഹനം തിരിച്ചറിയാത്ത (ഹിറ്റ് ആൻഡ് റണ്‍) റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് രണ്ടുലക്ഷം രൂപയും ഗുരുതരമായി പരിക്കേല്‍ക്കുന്നവർക്ക് 50,000 രൂപയും കേന്ദ്രപദ്ധതിയനുസരിച്ചു കിട്ടുമെങ്കിലും അപേക്ഷകർ തീരെക്കുറവ്. രാജ്യത്ത് ഒരുവർഷം ശരാശരി അറുപതിനായിരത്തിലധികം ഹിറ്റ് ആൻഡ് റണ്‍ റോഡപകടങ്ങളുണ്ടാകുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർ മൂവായിരത്തോളം മാത്രമാണ്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുകയാണ്. കേരളത്തിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും അറിയിപ്പെത്തി. പ്രശ്നത്തില്‍ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്നാണിത്. ഹിറ്റ് ആൻഡ് റണ്‍ അപകടമരണവും പരിക്കുമുണ്ടായാല്‍ അപേക്ഷിക്കേണ്ടതെങ്ങനെ, ഏതൊക്കെ രേഖകളാണു ചേർക്കേണ്ടത്, എങ്ങനെ പണം ലഭിക്കും Read More…
റേഡിയോ ജോക്കി ലാവണ്യഅന്തരിച്ചു
റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്‌എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു. നിലവിൽ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയർ റേഡിയോ ജോക്കിയാണ്. രമ്യാ സോമസുന്ദരം എന്നാണ് യഥാർത്ഥ പേര്. ആഴ്ചകള്‍ക്ക് Read More…
റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു
റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്‌എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസില്‍ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയായി മാറിയിരുന്നു. നിലവിൽ ദുബൈ ആസ്ഥാനമായ റേഡിയോ കേരളം 1476 AM ല്‍ സീനിയർ റേഡിയോ ജോക്കിയാണ്. രമ്യാ സോമസുന്ദരം എന്നാണ് യഥാർത്ഥ പേര്. ആഴ്ചകള്‍ക്ക് Read More…

