Blog

കാണാതായത് 23 വിദ്യാർത്ഥികളെ

കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടർന്ന് മുണ്ടക്കൈ, വെള്ളാർമല പ്രദേശത്തെ രണ്ട് സ്കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്കൂളുകളില്‍ നിന്നുമായി 29 വിദ്യാർഥികളെയാണ് കാണാതായതെന്ന് ഡി.ഡി.ഇ വി.എ ശശീന്ദ്രവ്യാസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വയനാട്ടില്‍ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളില്‍ ഉള്ളത്. ഇതില്‍ വെള്ളാർമല സ്കൂളില്‍നിന്ന് 11 കുട്ടികളെയാണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മുഴുവൻ കുട്ടികളുടെയും വിശദവിവരങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഉരുള്‍പൊട്ടലിനെ തുടർന്ന് മൂന്ന് Read More…

Blog

ഇനിയും ബാക്കി

വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി തിരച്ചില്‍ ഊർജിതം. അഞ്ഞൂറിലധികം വീടുകളിലും ലയങ്ങളിലുമായി ആയിരക്കണക്കിനാളുകളുള്ള പ്രദേശങ്ങളാണ് മണ്ണിനടിയിലായതെന്ന് മുണ്ടക്കൈ വാർഡംഗം കെ.ബാബു. എത്രപേരെ രക്ഷപ്പെടുത്തി, എത്ര മൃതദേഹങ്ങള്‍ കിട്ടി എന്ന് പോലും കൃത്യമായൊരു കണക്ക് പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ടവരേക്കാള്‍ എത്രയോ മടങ്ങ് ജീവനുകളെ ഇനിയും കണ്ടെത്താനുണ്ടെന്നും ബാബു പറഞ്ഞു. മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റർ ചെയ്ത കണക്കനുസരിച്ച്‌ 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ Read More…

Blog

മന്ത്രി വീണാജോർജ്

ആരോഗ്യ മന്ത്രി വീണ ജോർജിനെ വാഹനാപകടത്തില്‍ പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മന്ത്രി സഞ്ചരിച്ച കാർ രണ്ട് സ്കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്നവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി പുല്ലൂരിലെ പള്ളിക്ക് മുമ്ബിലെ വളവിലാണ് അപകടം. വയനാട്ടിലെ ദുരന്തസ്ഥലത്തേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം.

Blog

നിലവിളികൾ

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ നിസഹായാവസ്ഥയില്‍. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി എത്തിയ വിവിധ സംഘടനാ-രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സന്നദ്ധ സേവകരും മുണ്ടക്കൈ മേഖലയിലേക്ക് കടക്കാന്‍ സാധിക്കാതെ നില്‍ക്കുന്നു. സൈന്യമെത്തി താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ തുടങ്ങിയതോടെ നേരിയ ആശ്വാസമായിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പാലം വെള്ളപ്പാച്ചിലില്‍ തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. രാത്രിയായതോടെ മുണ്ടക്കൈ വീണ്ടും ഒറ്റപ്പെട്ടു. ഇവിടെ വൈദ്യുതിബന്ധം തകര്‍ന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായി നിരവധി യുവാക്കളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ വിദഗ്ധ Read More…

Blog

100 കഴിഞ്ഞു

വയനാട്: മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 100 കവിഞ്ഞു. നിലമ്പൂർ പോത്തുകല്ല് ഭാഗത്ത് പുഴയിൽ പലയിടങ്ങളിൽ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം.           രക്ഷാപ്രവർത്തനത്തിന് ഏഴിമലയിൽ നിന്ന് നാവിക സേന സംഘം എത്തിതിയിട്ടുണ്ട്. ആദ്യം പുഴയ്ക്ക് കുറുകെ വടം കെട്ടി എൻഡിആർഎഫ് സംഘങ്ങൾ അക്കരെ മുണ്ടക്കെെ ഭാഗത്തേക്ക് കടന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.        രക്ഷാപ്രവർത്തനത്തിനായി സെെന്യത്തിന്റെ Read More…

Blog

എല്ലാ സഹായവും

തിരുവനന്തപുരം.രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കും : മുഖ്യമന്ത്രി. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാ പ്രവർത്തനവും ഏകോപിപ്പിക്കും. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.ദുരന്തത്തിന്റെ വ്യാപ്തി ഗൗരവത്തോടെ കാണേണ്ടത് എന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ നേരിട്ട് നിയന്ത്രിക്കുന്നു. എയർ ലിഫ്റ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കും. എയർ ലിഫ്റ്റിംഗിനായി 2 ഹെലികോപ്റ്ററുകൾ ഉപയോഗിക്കും. ഡിഫൻസ്, NDRF സേനകൾ സജ്ജം. രാവിലെ എല്ലായിടത്തും മഴയുണ്ട് ആകാശമാർഗമുള്ള യാത്രയ്ക്ക് Read More…

Blog

ദുരന്തമുഖം

മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരുമണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്.രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപംരണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർപറയുന്നു. ഇതുവരെ ഏഴു പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാംപ് പ്രവർത്തിച്ചിരുന്നസ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ ഹെലികോപ്റ്റർ മാർഗം ഉടൻവയനാട്ടിലേക്ക്. മന്ത്രി ഒ ആർ കേളു, കെ.രാജൻ എന്നിവർ ഹെലികോപ്റ്റർ മാർഗംതിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് ഉടൻ പുറപ്പെടും.വയനാട്ടിൽ Read More…

Blog

നാളെ അവധി

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തിലാണ് ട്യൂഷൻ സെൻ്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. തൃശൂരില്‍ മുഴുവൻ വിദ്യാർത്ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് തൃശൂർ Read More…

Blog

ബന്ധുക്കളെ തിരയുന്നു

ആറ്റിങ്ങൽ, മാമം, വെഞ്ഞാറമൂട് ഈ പ്രദേശങ്ങളിൽ എവിടെയോ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹം ഇപ്പോൾ ദുബായ് ഹോസ്പിറ്റലിൽ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് .ഇദ്ദേഹത്തെ അറിയാവുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ബന്ധുക്കളെ കണ്ടെത്തുന്നതിനു വേണ്ടി 9745008861 നമ്പറിൽ കോൺടാക്ട് ചെയ്യുക.പ്ലീസ് മാക്സിമം ഷെയർ.

Blog

ഒളിമ്പിക്സ് പ്രയാണം

33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുന്നത്തിന്റെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെ വരവേൽ ക്കുന്നതിനും,ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 27ആം തീയതി രാവിലെ 9 30ന് ഗവൺമെന്റ് എൽപിഎസ് ഇളമ്പയിൽ സംഘടിപ്പിച്ചു. മുഖ്യാതിഥി ആയിരുന്നത് സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയും, ദേശാഭിമാനി ഗ്രന്ഥശാല പ്രസിഡൻ്റുമായ ശ്രീ.എസ്. രാജേന്ദ്രൻ ആയിരുന്നു.ആധുനിക യുഗത്തിൽ ജാതി മത വർഗ്ഗ വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് Read More…