പെരുമഴയാലും പതിവു തെറ്റിക്കാഞ്ഞ കൂട്ടുകാരൻ. കോരിച്ചൊരിയുന്ന മഴയിലും പതിവു വെറ്റാതെ ഇരട്ടവാലൻ കിളി കൂട്ടുകാരനെ തേടി വരുന്നു. ചെറുവള്ളിമുക്ക് കല്യാണി ബേക്കറിയിലെവർഷങ്ങളുടെപതിവുകാരനാണിയാൾ. ബേക്കറി ഉടമ അനി കല്യാണിക്കവിള കരുതിവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ തേടിയാണ് ഈ വരവ്. കടയിൽ ആളൊഴിയുന്ന നേരം ചായത്തട്ടിലേക്ക് പറന്നു വരുന്നു. ചായ തയ്യാറാക്കുന്ന ശശിധരൻ നായർ മാറി പുറത്ത് ഇറങ്ങുന്ന സമയം നോക്കി അവൻ അകത്ത് കടക്കുന്നു. എണ്ണപലഹാരങ്ങളുടെ പൊട്ടും പൊടിയും അവിടെ ഒരു ചെറിയ പാത്രത്തിലുണ്ടാകും. കടയിൽ ആളൊഴിയുന്ന ഉച്ചയോടെയാകും ഇരട്ടവാലന്റെ വരവ്. Read More…
Author: Kalanikethan Editor
പന്തീരാങ്കാവ് പീഡനകേസ്
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തള്ളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ Read More…
മൃദുദേഹം കണ്ടെത്തി
വക്കം പണയിൽക്കടവ് കായലിൽ കുളിക്കുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഏറെനേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി, വക്കം ഗുരുമന്ദിരത്തിന് സമീപം കിളിയൻവിളാകത്ത് മനുമനോഹരൻ (42) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം വക്കം പണയിൽക്കടവ് കായലിൽ നീന്തികുളിച്ച മനോഹരൻകൈകാലുകൾ കുഴഞ്ഞ് മുങ്ങിതാഴ്ന്നു പോകുകയായിരുന്നു എന്നാണ് വിവരം. നിലവിളി കേട്ട്സമീപം ഉണ്ടായിരുന്നവർ ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന്ഫയർഫോഴ്സും സ്കൂബ ടീമും മണിക്കുറോളം തിരച്ചിൽ നടത്തി വൈകുന്നേരം മൃതദേഹംകണ്ടെത്തി. വിദേശത്ത് നിന്നും പത്ത് ദിവസത്തെ അവധിക്ക് വന്ന് ഞായറാഴ്ച തിരികെ പോകാനുള്ളഒരുക്കത്തിലായിരുന്നു.
പരസ്യബോർഡ് തകർന്ന് വീണു
തിരുവനന്തപുരം :കഴക്കൂട്ടം, മഹാദേവ ക്ഷേത്ര ഗോപുരത്തിന്റെ തൊട്ടുമുന്നിലായി ഇരുനില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡ് റോഡിലേക്ക് പതിച്ചു. ഒഴിവായത് വൻ അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് വൈകുന്നേരം ക്ഷേത്ര ദർശന സമയം ആയിരുന്നു എങ്കിൽ ഭക്തജനങ്ങൾ കടന്നു പോകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. കെ എസ് ഇ ബി ജീവനക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ലോക ലഹരി വിരുദ്ധ ദിനാചരണം
തക്ഷശില ലൈബ്രറിയുടെയും, ജി വി ആർ എം യു പി സ്കൂളിന്റെയും സംയുക്ത അഭിമുഖ്യ ത്തിൽ കേരളാ എക്‌സൈസ് ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെ ജൂണ് 26ന് ലോക ലഹരിവിരുദ്ധ ദിനാചരണവും ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും സ്കൂളിൽ സംഘടിപ്പിച്ചു.ചിറയിൻകീഴ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഷിബുകുമാർ സ്കൂൾ ജെ.ആർ.സി ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നിർവഹിച്ചു.ലൈബ്രറിസെക്രട്ടറി ശ്യാംകൃഷ്ണസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ഐ. പി .സ്കൂൾ സ്റ്റാഫ് സെക്രട്ടറി മനോജ് ബി യൂ, ലൈബ്രറി വനിതാ വേദി ചെയർപേഴ്സൻപി ജി ഉഷ എന്നിവർ സംസാരിച്ചു.
കുഴഞ്ഞുവീണ് മരിച്ചു
വൈക്കം: അദ്ധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്മാര വിഎച്ച്‌എസ് സ്‌കൂളിലെ അദ്ധ്യാപകനായ പി.പി. സന്തോഷ് കുമാറാണ് (53) മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അദ്ധ്യാപകന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞു വീഴുന്നതു കണ്ടു വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അദ്ധ്യാപകരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില വഷളായതോടെ, വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.20 വര്‍ഷമായി ബഷീര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലി Read More…
കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: കളിയിക്കാവിള ക്വാറി ഉടമ ദീപുവിൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദീപുവിനെ പണത്തിന് വേണ്ടി ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഭാര്യയും മകനും പറഞ്ഞു. എന്നാൽ ഇവരെ പറ്റി കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഇവർ പറഞ്ഞു. 10 ലക്ഷം രൂപയുമായിട്ടാണ് ദീപു വീട്ടിൽ നിന്ന് പോയത്. കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ ആ പൈസ കാണാനില്ല. അതെ സമയം ദീപുവിൻ്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ക ന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം അറിയിച്ചത്. Read More…
ബാലവേദി
ബാലവേദി സർഗ്ഗോൽസവം സംഘടിപ്പിച്ചു. ബാലവേദി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തോന്നയ്ക്കൽ മഹാകവികുമാരനാശാൻ സ്മാരകത്തിൽ വിനോദ വിഞ്ജാന സർഗ്ഗോത്സവം സംഘടിപ്പിച്ചു. കവിയും നാടക,സിനിമാ ഗാനരചിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സുനിൽ മുരുക്കുംപുഴ അദ്ധ്യക്ഷനായിരുന്നു.
ഒന്നര വയസ്സുകാരന്
മുവാറ്റുപുഴയില്‍ ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. സ്റ്റാന്റിനൊപ്പം ടിവി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.
വൻ തീപിടുത്തം
തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനിയിൽ വൻ തീപിടുത്തം. സൂര്യ പാക്ക് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്.ഇന്ന് പുലർച്ചെ നാലുമണിക്കാണ് തീപിടിത്തമുണ്ടായത്. തീയണക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിലവിൽ തീയണക്കാനാകാത്ത സാഹചര്യമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു

