ശാസ്താംകോട്ട. തടാകത്തിൽ മുങ്ങിമരിച്ചനിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചു. ഒപ്പം യുവാവുമുണ്ടെന്നാണ് സൂചന പൂയപ്പള്ളി സ്വദേശി കളായ രാജീവ്, അഭിരാമി (19) എന്നിവർ ജീവനൊടുക്കിയതായാണ് സംശയം. ഇവർ രണ്ടുമാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വിവാഹിതരായ താണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് ഇരുവരെയും വിളിച്ച് സംസാരിച്ചതായി പറയപ്പെടുന്നു.നദി യാത്രകൾ കണ്ടെത്തുക അമ്പലക്കടവിൽ രണ്ടു ബാഗുകളും രണ്ടു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട് . രാജീവിൻ്റെ ശരീരം കണ്ടെത്തിയിട്ടില്ല. പരിശോധന നടക്കുന്നു.
Author: Kalanikethan Editor
കണ്ണേ മടങ്ങുക.
തമിഴ്‌നാട്ടിൽ നിന്നും ആ മാതാപിതാക്കൾ തൃശൂരിലേക്ക് എത്തുമ്പോൾ അവരുടെ കണ്ണുകളിൽ ഇരുട്ട് മൂടിയിരുന്നു. “യ്യോ murugaa .” എന്ന് അലമുറയിട്ട് കരയുന്ന അവരുടെ ഹൃദയം പൊട്ടുന്ന വിലാപം അവിടെ കൂടിനിന്നവരുടെയും ഉള്ളുപിടപ്പിച്ചു. ചിരിച്ചുകൊണ്ട് തുടങ്ങിയ ഒരു വിനോദയാത്രയായിരുന്നു അത്, പക്ഷേ അവർ മടങ്ങിയെത്തിയത് എട്ട് ജീവനില്ലാത്ത ശരീരങ്ങളായാണ്.തകർന്നടിഞ്ഞ സ്വപ്നങ്ങൾഅപകടത്തിൽ മരിച്ച ആ എട്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ആ അച്ഛനമ്മമാർ. മോർച്ചറിക്ക് മുന്നിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെ, ഈ മരണവാർത്ത വിശ്വസിക്കാൻ Read More…
ആദ്യം അടിച്ചട്ടത് ഞാൻ തന്നെ.
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൻ്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെത്തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിർദേശം. ഇരു വിഭാഗങ്ങളെ കേൾക്കാനും നിർദേശം നൽകി കഴിഞ്ഞു.കയ്യാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിൻ്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Read More…
സൗഹൃദ സംഗമം.
കൊടിക്കകം പള്ളിക്കൂടം സൗഹൃദ സംഗമം നാളെ നടക്കും പ്രേംനസീമെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായകൊടിക്കകംപള്ളിക്കൂടം സൗഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 6 ന് നടക്കും.ആഘോഷപരിപാടികൾ കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികളെ ആദരിക്കൽ, കർമ്മശ്രേഷഠ പുരസ്ക്കാര വിതരണം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് സംഘാടകരായ സാദിഖ്, മഹി ബാലൻ, ബിജു, മണികണ്ഠൻ നായർ എന്നിവർ അറിയിച്ചു.
ലോക്കപ്പ് പൂട്ടാൻ മറന്നു.
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്. നാന്തിരിക്കലില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കാനുള്ള ഉപകരണങ്ങള്‍ വാടകയ്ക്കെടുത്ത കടയില്‍ അവ തിരികെ നല്‍കാന്‍ ചൊവ്വാഴ്ച രാത്രി എത്തിയപ്പോള്‍ പ്രതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു.
അറസ്റ്റിന് സാധ്യത.
എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട ചുമതല നൽകും.സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കും. കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ശ്രീഹരി നഗ്ന ചിത്രങ്ങൾ വിറ്റത് Read More…
ഭർത്താവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ചു.
സേലം: യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാറിലാക്കി റോഡരികിൽ ഉപേക്ഷിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഓമല്ലൂരിലാണ് സംഭവം. ഇഷ്ടിക വിതരണക്കാരനായ വി. ഭൂപതി (45)യെ ചൊവ്വാഴ്ച പുലർച്ചെ ഓമല്ലൂർ–ശങ്കരി റോഡിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ സുജിത ശ്രീ (31)യെ ഓമല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന് സമീപമുള്ള ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ട കാറിലായിരുന്നു ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കവർച്ചാ സംഘം ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് Read More…
മിന്നൽ പരിശോധന.
കൊച്ചി: നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും നിയമാനുസൃതമല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ ലക്ഷ്യമിട്ട് മോട്ടോർ വാഹന വകുപ്പ് വ്യാപക മിന്നൽ പരിശോധന നടത്തി. ഇതര ജില്ലകളിൽ നിന്നെത്തി കൊച്ചി നഗരത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്താനും യാത്രക്കാർക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് – സുരക്ഷിതവും ഭയരഹിതവുമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുമാണ് എംവിഡി സ്ക്വാഡുകൾ തെരുവിൽ പരിശോധന ശക്തമാക്കിയത്. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 40 ഇ-ചല്ലാനുകൾ വഴി 1,17,750 രൂപ പിഴ ഈടാക്കി.ലഭിച്ച രഹസ്യ വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ നാല് Read More…
സവാള വിലക്കയറ്റം.
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും. 100 ടൺ സവാള NCCF വഴി സംഭരിച്ച് കേരളത്തിൽ എത്തിക്കും. പൊതു വിപണിയിൽ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതൽ 80 രൂപ വരെ വിലയുണ്ട്. ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കും.സപ്‌ളൈകോ , ഹോർട്ടികോർപ്പ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് സവാള വിറ്റഴിക്കുക. പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാൻ Read More…
തീപിടിച്ചു .
തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. കരകുളത്താണ് സംഭവം. ഡിപിഎംഎസ് ആശുപത്രിയിലെ ഫയർ റൂമിലാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ മറ്റ് മുറിയിലേക്കും ആളി പടരുകയാണ്. ആശുപത്രി പരിസരത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

