Blog

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥരാക്കി. പാതിരാത്രി കഴിഞ്ഞ ശേഷം വെള്ള സാല്‍വാർ കമ്മീസ് ധരിച്ച ഒരു സ്ത്രീ തെരുവുകളിലൂടെ നടന്ന് കാണുന്ന വീടുകളുടെ ഡോർ ബെല്ല് അടിച്ച്‌ ഒന്നും അറിയാത്തത് പോലെ നടന്നു നീങ്ങുന്നതായിരുന്നു വീഡിയോ. അതേസമയം സ്ത്രീയെ കണ്ട് തെരുവിലെ പശുക്കളും തെരുവ് നായ്ക്കളും അസ്വസ്ഥമാകുന്നതും വീഡിയോയില്‍ കാണാം. സിസിടിവി ദൃശ്യങ്ങളില്‍ അര്‍ദ്ധ രാത്രിയില്‍ ആളൊഴിഞ്ഞ തെരുവിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെയും നായ്ക്കളെയും Read More…

Blog

കൊല്ലത്ത് ബസുകൾ കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കൊല്ലം കോർപറേഷന് സമീപം എ ആർ ക്യാമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്.സ്വകാര്യ ബസ് ആളെ കയറ്റാൻ നിർത്തുന്നതിനിടയിൽ പിന്നാലെ വന്ന കെഎസ് ആർടിസി ബസ് ഇടിക്കുകയും ഇതിന് പിന്നിലെക്ക് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു കയറുകയുമായിരുന്നു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Blog

പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെടാനിരുന്ന യുവാവ് അൽ എയിനിൽ മരണപ്പെട്ടു ഏന്തയാര്‍: ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്‍എയിനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെ .ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു. ഭാര്യ :റാബിയമക്കള്‍ :മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമമൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുളള നടപടികള്‍ പുരോഗമിക്കുന്നു.

Blog

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്ബാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയില്‍പാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് Read More…

Blog

ചിത്രരചന, പ്രസംഗമൽസരങ്ങൾ സംഘടിപ്പിച്ചു സി.പി.ഐ കരകുളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു.ആറാംകല്ല് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് കവിയും ചലച്ചിത്ര,നാടക ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗവും സംഘടക സമിതി ജോയിന്റ് കൺവീനറായ ബൈജു അധ്യക്ഷനായിരുന്നു. സ്വാഗതസംഘം ചെയർമാൻ സഖാവ് ശരത് സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറിവി രാജീവ്‌ സംസംസാരിച്ചു.

Blog

58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗിയായ ഭാര്യ കട്ടിലില്‍ നിന്ന് തറയില്‍ തലയിടിച്ച്‌ വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരൻ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്.മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും Read More…

Blog

പീരുമേട്ടില്‍ പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിക്ക് മദ്യം നല്‍കിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്കയാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച്‌ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ ഉച്ചക്ക് ശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയത്. മയങ്ങി വീണ ആണ്‍കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. വീട്ടുകാർ പീരുമേട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് Read More…

Blog

അന്തരിച്ച അയിലം ഉണ്ണികൃഷ്ണൻ്റെ സംസ്ക്കാരം ചെവ്വാഴ്ച നടക്കും അരനൂറ്റാണ്ട് കാലത്തെകഥാപ്രസംഗ പാരമ്പര്യമുള്ള അയിലം ഉണ്ണികൃഷ്ണൻ പ്രശസ്ത നാടക സംഘങ്ങളായ അതുല്യ , അഹല്യ എന്നിവയുടെ സ്ഥാപകനായിരുന്നു. തലസ്ഥാനത്തെ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സ്മാരക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.

Blog

കൊച്ചി: പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പഴയ വീട്ടില്‍ ഇനി ആരാധകര്‍ക്ക് താമസിക്കാം. 2008 മുതല്‍ 2020 വരെ മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. അറ്റകുറ്റപ്പണികള്‍ നടത്തി ‘മമ്മൂട്ടി ഹൗസ്’ കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി. വെക്കേഷന്‍ എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ബോട്ടീക് മോഡലിലാണ് വീട് പുതുക്കി പണിതിരിക്കുന്നത്.

Blog

ന്യൂഡൽഹി: മാര്‍ച്ച് 24, 25 തീയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെൻട്രൽ ലേബർ കമ്മീഷണറുമായി യൂണിയനുകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഗണിക്കാമെന്ന് സെൻട്രൽ ലേബർ കമ്മീഷണർ ഉറപ്പുനൽകി.ഒമ്പത്‌ പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പഞ്ചദിന ബാങ്കിങ്‌ നടപ്പാക്കുക, Read More…