Blog

വർക്കല. ഇടവയിൽ മുലപ്പാൽ തൊണ്ടയിൽ തിങ്ങി കുഞ്ഞ് മരിച്ചു. ഇടവ ഓടയം ഒറ്റപുന്നവിളയിൽ നൗഷാദ് രേഷ്ന ദമ്പതികളുടെ 48 ദിവസം പ്രായമുള്ള നെഹിയാൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്.രാവിലെ കുഞ്ഞിന് മുലപ്പാൽ നൽകിയശേഷം കുട്ടിയെ കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു.മൂത്ത കുട്ടിയെ സ്കൂളിൽ അയച്ചശേഷം തിരികെ വന്നു നോക്കുമ്പോൾ കുഞ്ഞിന് അനക്കം ഉണ്ടായിരുന്നില്ല. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. അയിരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Blog

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ തെളിവുകള്‍ പരിഗണിക്കുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതിയില്‍ ഗ്രീഷ്മ.വധശിക്ഷ നല്‍കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ ഗ്രീഷ്മ അറിയിച്ചു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്നും ഗ്രീഷ്മ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ വാദിച്ചു. വിഷം നല്‍കിയെന്ന് പറയപ്പെടുന്നത് തമിഴ്നാട്ടില്‍ വെച്ചാണ്. ജ്യൂസില്‍ പാരസെറ്റമോള്‍ മിക്സ് ചെയ്തുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. പ്രൊസിക്യൂഷന്‍ കേസിന് വിരുദ്ധമാണ് കേസിലെ വസ്തുതകള്‍ Read More…

Blog

കോഴിക്കോട്: വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെക്യാട് കായലോട്ട്താഴെ പാറച്ചാലിൽ മുക്കിൽ വൻആയുധ ശേഖരം കണ്ടെത്തി. റോഡിൽ കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിൽ 14 സ്റ്റീൽ ബോംബുകൾ, രണ്ട് പൈപ്പ് ബോംബുകൾ, രണ്ട് വടിവാളുകൾ എന്നിവയാണ് കണ്ടെത്തിയത്.രഹസ്യ വിവരത്തെത്തുടർന്ന് വളയം പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. ബോംബും ആയുധങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു. മേഖലയിൽ പോലീസ് പരിശോധന തുടരുകയാണ്.

Blog

കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് പരിക്കേറ്റ് ചികിൽസയിലിരുന്ന നാടകകലാകാരൻ മരിച്ചു. വൈക്കം മാളവികയുടെ കലാകാരനായ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്.കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കുറിച്ചി സചിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം മാളവികയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ എന്ന നാടകത്തിൻ്റെ ഒരുക്കത്തിനായി Read More…

Blog

പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ കൊലപാതകങ്ങള്‍ നടന്ന സ്ഥലത്തും പ്രതിയുടെ വീട്ടിലും രക്ഷപ്പെട്ട വഴികളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കിയത്. യാതൊരു ഭാവഭേദവും പശ്ചാത്താപവും ഇല്ലാതെയാണ് ഇയാള്‍ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പൊലീസിനോട് വിശദീകരിച്ചത്. അതേസമയം, തെളിവെടുപ്പ് നടത്തുന്നതിനിടെ വകവരുത്തുമെന്ന രീതിയില്‍ അയല്‍വാസിക്ക് നേരേ ആംഗ്യം കാട്ടിയെന്നും പരാതി ഉയർന്നു. ചെന്താമരയുടെ അയല്‍വാസിയായ പുഷ്പയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ‘അയാളെ കണ്ടപ്പോള്‍ തന്നെ Read More…

Blog

ബി.മുത്തുസ്വാമി പിള്ള അനുസ്മരണ സമ്മേളനം നടന്നു ചിറയിൻകീഴ് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന ബി.മുത്തുസ്വാമി പിള്ള യുടെ 6 -)0 ചരമവാർഷിക ദിനമായ ഇന്നലെ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ സർവീസ് പെൻഷണേഴ്സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സമ്മേളനം നടത്തി. പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന സംസ്ഥാന ട്രഷറർ കെ.സദാശിവൻ നായർ ഉദ്‌ഘാടനംചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കെ. ഉമാമഹേശ്വരൻ അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് സെക്രട്ടറി Read More…

Blog

പെൻഷണേഴ്‌സ് യൂണിയൻ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും പെരുങ്ങുഴി പെൻഷൻഭവനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുതിന്ന പെഷൻകാരായ എ.വിശ്വനാഥൻ ചെട്ടിയാർ,കെ.സുധാകരൻ,വിശാലാക്ഷിയമ്മ,ശ്രീധരൻ,എ.ശാരദ,ജി.പൊന്നമ്മ,പി.കെ.സൗദാമിനി,കെ.ജി.ഭാനുമതി അമ്മ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ Read More…

Blog

വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരൻ ആരോപിച്ചു. മാനസികമായി തളർന്ന Read More…

Blog

ഇടുക്കി രാജാക്കാട് കൊച്ചുപ്പ് കുരങ്ങുപാറയിൽ ടോറസ് ലോറി നിയന്ത്രണം നഷ്ടമായി മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. കമ്പിളികണ്ടം കൂടാരത്തിൽ ആകാശാണ് മരിച്ചത്. ലോറിയുടെ ക്യാമ്പിൻ പൂർണമായി തകർന്നു. ഞായറാഴ്‌ച രാവിലെ 7ന് ജോസ്‌ഗിരി- തേക്കിൻകാനം റോഡിൽ കൊച്ചുപ്പിനുസമീപമാണ് അപകടം. രാജാക്കാട്ടുനിന്ന് കുഞ്ചിത്തണ്ണിയിലേക്ക് പാറപൊടി കയറ്റിവന്ന ലോറി ബ്രേക്ക് നഷ്‌ടപ്പെട്ട് പാതയോരത്തെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സ നാട്ടുകാരും ചേർന്ന് രണ്ടരമണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആകാശിലെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംഇടുക്കി രാജാക്കാട് കൊച്ചുപ്പ് കുരങ്ങുപാറയിൽ ടോറസ് Read More…

Blog

മുകേഷ് എംഎൽഎയ്‌ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയിൽ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടന അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.നേരത്തെ മുകേഷിനെതിരെ തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ Read More…