പെൻഷണേഴ്‌സ് യൂണിയൻ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും പെരുങ്ങുഴി പെൻഷൻഭവനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുതിന്ന പെഷൻകാരായ എ.വിശ്വനാഥൻ ചെട്ടിയാർ,കെ.സുധാകരൻ,വിശാലാക്ഷിയമ്മ,ശ്രീധരൻ,എ.ശാരദ,ജി.പൊന്നമ്മ,പി.കെ.സൗദാമിനി,കെ.ജി.ഭാനുമതി അമ്മ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പെൻഷണേഴ്‌സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ്, ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദീൻ,ജില്ലാ കമ്മിറ്റി അംഗം എം.പ്രസന്ന,ബ്ലോക്ക് പ്രസിഡന്റ് ഉമാമഹേശ്വരൻ, വനിതാകമ്മിറ്റി കൺവീനർ രമാദേവി എന്നിവർ സംസാരിച്ചു യൂണിറ്റ് വൈസ് പ്രസിഡന്റ് സജിതൻ .ബി.എസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.രാജപ്പൻ ചെട്ടിയാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ.ബാലകൃഷ്ണൻ ഉണ്ണിത്താൻ, സി.നാരായണൻ,എസ്.സദാശിവൻ പിള്ള, ജി.ബേബി (രക്ഷാധികാരികൾ ), ജെ.സുധാകരൻ(പ്രസിഡന്റ്),ബി.എസ്.സജിതൻ,എ.വിശ്വനാഥൻ ചെട്ടിയാർ,കെ.പി.ഭദ്രാമ്മ (വൈസ് പ്രസിഡന്റ് ),എ.ഹാരീദ് (സെക്രട്ടറി), എം.നടേശൻ ആശാരി , സെലീന സലാവുദീൻ, വി.രാജൻ ചെട്ടിയാർ, (ജോയിന്റ് സെക്രട്ടറിമാർ ),വി.നടരാജൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
