Blog

പണം ഒഴുകിയത്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തില്‍ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മിഷൻ അറിയിച്ചു. 2024 മാർച്ച്‌ ഒന്ന് മുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഈ തുകയില്‍ നിന്നും വലിയ വർധനവാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read More…

Blog

ബിഗ് ബോസ് പൂട്ട് വീഴുമോ

റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം,സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ്പരിശോധിക്കേണ്ടത്. ചട്ട ലംഘനം കണ്ടെത്തിയാൽപരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന്നിർദേശിക്കാം. എറണാകുളം സ്വദേശി അഭിഭാഷകൻ ആദർശ് എസ്നൽകിയ ഹർജിയിലാണ് കോടതി നടപടി.ബിഗ് ബോസ്മലയാളം സീസൺ ആറിന്റെ സംപ്രേഷണമാണ്കോടതിയിലെത്തിയത്.ഷോയിൽനിയമവിരുദ്ധതയുണ്ടെങ്കിൽനടപടിയെടുക്കും.പരിപാടിയിൽ ശാരീരിക ഉപദ്രവംഅടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന്പരിശോധിക്കും.നിയമ ലംഘനം കണ്ടെത്തിയാൽപരിപാടി നിർത്തിവയ്പിക്കാമെന്ന് ജസ്റ്റിസുമാരായ എമുഹമ്മദ് മുഷ്താഖും എം എ അബ്ദുൾ ഹക്കിമുംവ്യക്തമാക്കി. 1995ലെ ടെലിവിഷൻ നെറ്റ് വർക്കുകൾ (റെഗുലേഷൻനിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെവ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന്നിരോധനമുണ്ട്. ഇത്തരത്തിലുള്ള Read More…

Blog

ഓടയിൽ നിന്നും കണ്ടെത്തി

വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

Blog

കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

കൊല്ലം . സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പരാതിയിൽ കേസെടുത്ത് പൊലീസ്.. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് കേസ്. ഇന്നലെ രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ Read More…

Blog

പാമ്പ്കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍-ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ്ഡിഎല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ.

Blog

മുതിർന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി ബിമൽ റോയ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് (13-04-2024-ശനി) വൈകുന്നേരം 04:00-ന് തൈക്കാട് ശാന്തികവാടത്തിൽ. രാവിലെ 10:00-ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30-ന് വീട്ടിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു തട്ടകം. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. Read More…

Blog

34 കോടി

വധശിക്ഷക്ക് ശിക്ഷപ്പെട്ട റഹീമിൻ്റെ ജീവൻ തിരികെ പിടിക്കാൻ നാട് കൈകോർത്തു, 34 കോടി രൂപ മോചനദ്രവ്യം പിരിഞ്ഞു കിട്ടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുൽ റഹീമിന്റെ മോചനത്തിനായി മുഴുവൻ തുകയും പിരിഞ്ഞു കിട്ടി. സമയം അവസാനിക്കാൻ ഇനി മൂന്നു ദിവസമാണ് ബാക്കി നിൽക്കെയാണ് 34 കോടി രൂപ പിരിഞ്ഞു കിട്ടിയത്. ഇനി പണം അയക്കേണ്ടെന്ന് ദയാധനസമാഹരണ കമ്മിറ്റി അറിയിച്ചു. 34,45,46,568 രൂപയാണ് ഇതുവരെ ലഭിച്ചത്. Read More…

Blog

മത്സരിക്കാനില്ല

തിരുവനന്തപുരം:ഇത്തവണത്തേത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്റെ അവസാന മത്സരമായിരിക്കുമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. എന്നാൽ രാഷ്ട്രീയം അവസാനിപ്പിക്കില്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ വ്യത്യസ്തമായ പങ്ക് നിർവഹിക്കാൻ അവസരം ലഭിച്ചാൽ അത് നിർവഹിക്കും ബിജെപി ഭരണം തുടരുകയാണെങ്കിൽ വിവാദ തീരുമാനങ്ങൾക്കെതിരെ താൻ ശബ്ദമുയർത്തും. മണ്ഡല പുനഃസംഘടന, ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവക്കെതിരെ നിലപാട് സ്വീകരിക്കും. അനിൽ ആന്റണി തീവ്ര ബിജെപി നിലപാടുകൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ടെന്നും തരൂർ പറഞ്ഞു താൻ മകനെ Read More…

Blog

ഏഴ് വയസ്സുകാരനെ തെരുവ്നാ യ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു

പാലക്കാട്: പാലക്കാട് തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ 7 വയസുകാരനെ നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈന്‍റെ മകൻ മുഹമ്മദ് ഹിഷാനെയാണ് തെരുവ് നായ്ക്കൾ കൂട്ടം ചേര്‍ന്ന് കടിച്ച് പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും തുടയുടെ മുകൾ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ അതീവ സുരക്ഷാ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ നാളെ ഡിസ്ചാര്‍ജ് Read More…

Blog

മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്. മണ്ണാർക്കാട് കരിമ്പുഴയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.ചികിത്സയിലിരിക്കെ പുത്തൻ വീട്ടിൽ ബാദുഷ,ബന്ധുക്കളായ റിസ്വാന (19, ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.കാരാക്കുർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.നാട്ടുകാരും ട്രോമകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരക്ക് കയറ്റിയത്.