Blog

കാരുണ്യ സഹായ നിധി

മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ കാരുണ്യ സഹായ നിധി വീണ്ടും…മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിൽനിന്നും പതിവ് പോലെ നൽകി വരാറുള്ള കാരുണ്യ സഹായ നിധി 2024 വർഷാരംഭത്തിൽതന്നെ അസുഖ ബാധിതരായ രണ്ടുകുടുംബങ്ങൾക്ക് കൂടി നൽകുവാൻ സാധിച്ചു.വലിയവിളമുക്ക് സ്വദേശി ജയചന്ദ്രൻ അവർകളുടെ മകൾ പ്രിയങ്കക്കും, പറിങ്കമാംവിള സ്വദേശിനി ശ്രീമതി അനിതകുമാരിക്കും ആണ് സഹായ ഹസ്തം കൈമാറിയതന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ കലാനികേതൻ ഓൺലൈൻ മീഡിയയയോട് പറഞ്ഞു. ഇനിയും ഇതുപോലുള്ള കാരുണ്യ പദ്ധതികളിൽ പങ്കാളിയാകുമെന്നും അവർ കൂട്ടി ചേർത്തു.

Blog

ദുരിത പെയ്‌ത്ത്

കുഞ്ഞുങ്ങളുടെ വേർപാടില്‍ ഹൃദയം തകർന്ന് മുദൈബി ഗ്രാമം. പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പത്ത് കുരുന്നു ജീവനുകളാണ് മഴ ദുരന്തത്തില്‍ പൊലിഞ്ഞു പോയത്. സ്കൂളില്‍നിന്ന് അയല്‍വാസിയായ യൂനുസ് അല്‍ അബ്ദാലിയുടെ കൂടെ വാഹനത്തില്‍ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അല്‍ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ പത്ത് കുട്ടികളുടെ ജീവനാണ് മുദൈബിയിലെ സമദ്ഷാൻ വാദിയില്‍ പൊലിഞ്ഞു പോയത്. 10-15 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവർ. അപകടത്തില്‍ രക്ഷപ്പെട്ട കാർ ഓടിച്ചിരുന്ന യൂനിസ് Read More…

Blog

22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു

ശാസ്താംകോട്ട: നാല്‍പ്പത്തിയേഴുകാരിയോടൊപ്പംബൈക്കിൽ കടപുഴ പാലത്തിൽ എത്തിയ പെരുമ്പുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റിൽ ചാടി മരിച്ചു.കുണ്ടറ പെരുമ്പുഴ പഴങ്ങാലം കാഞ്ഞിരവിള വീട്ടിൽ ഗ്രെയ്സൺ (22) ആണ് മരിച്ചത്.സ്ത്രീക്കൊപ്പം ഇരുചക്ര വാഹനത്തിൽ വരവെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും പാലത്തിലെ ഇരുട്ടു മൂടിയ ഭാഗത്ത് വച്ച് സ്ത്രീ ബൈക്കിൽ നിന്നും ഇറങ്ങുകയും ചെയ്തു.ഇവർ പാലത്തിൽ നിന്നും ചാടിയതാണെന്ന ധാരണയിലാണ് ഗ്രെയ്സൺ ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ത്രീ ചാടിയിരുന്നില്ല. .

Blog

അനുശോചനം

പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കെ.ജി. ജയൻ്റെ വേർപാടിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാനക്കമ്മറ്റി അനുശോചിച്ചു. കോട്ടയം: ഭക്തിഗാന  സംഗീതരംഗത്ത്ജയ-വിജയ സഹോദരൻമാരിലെ കെ.ജി. ജയൻ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി. വ്യത്യസ്തമാർന്ന ആലാപന ശൈലിയും വേറിട്ട ശബ്ദമാധുര്യവുമായിരുന്നു കെ.ജി. ജയൻ്റെ പ്രത്യേകത. സംഗീതപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജയൻ്റെ വേർപാട് മലയാള ഗാനശാഖയ്ക്ക് നികത്താനാവാത്ത വിടവാണ്.പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ, സെക്രട്ടറി കെ.എം. അനൂപ് ട്രഷറർ അനീഷ്, …… ….. Read More…

Blog

പണം ഒഴുകിയത്

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന ഘട്ടത്തില്‍ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്തതതായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ പിടികൂടിയതില്‍ വച്ച്‌ ഏറ്റവും വലിയ തുകയാണ് ഇതെന്നും കമ്മിഷൻ അറിയിച്ചു. 2024 മാർച്ച്‌ ഒന്ന് മുതല്‍ പ്രതിദിനം 100 കോടിയോളം രൂപയുടെ വസ്തുക്കള്‍ അധികൃതർ പിടിച്ചെടുക്കുന്നുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നത്. 3475 കോടി രൂപയായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ് കാലത്ത് പിടികൂടിയത്. ഈ തുകയില്‍ നിന്നും വലിയ വർധനവാണ് നിലവില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. Read More…

Blog

ബിഗ് ബോസ് പൂട്ട് വീഴുമോ

റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം പരിപാടിയുടെഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് ഹൈക്കോടതി നിർദ്ദേശം,സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ്പരിശോധിക്കേണ്ടത്. ചട്ട ലംഘനം കണ്ടെത്തിയാൽപരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന്നിർദേശിക്കാം. എറണാകുളം സ്വദേശി അഭിഭാഷകൻ ആദർശ് എസ്നൽകിയ ഹർജിയിലാണ് കോടതി നടപടി.ബിഗ് ബോസ്മലയാളം സീസൺ ആറിന്റെ സംപ്രേഷണമാണ്കോടതിയിലെത്തിയത്.ഷോയിൽനിയമവിരുദ്ധതയുണ്ടെങ്കിൽനടപടിയെടുക്കും.പരിപാടിയിൽ ശാരീരിക ഉപദ്രവംഅടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന്പരിശോധിക്കും.നിയമ ലംഘനം കണ്ടെത്തിയാൽപരിപാടി നിർത്തിവയ്പിക്കാമെന്ന് ജസ്റ്റിസുമാരായ എമുഹമ്മദ് മുഷ്താഖും എം എ അബ്ദുൾ ഹക്കിമുംവ്യക്തമാക്കി. 1995ലെ ടെലിവിഷൻ നെറ്റ് വർക്കുകൾ (റെഗുലേഷൻനിയമപ്രകാരം ഒരു വ്യക്തിയുടെ അന്തസിനെവ്രണപ്പെടുത്തുന്ന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നതിന്നിരോധനമുണ്ട്. ഇത്തരത്തിലുള്ള Read More…

Blog

ഓടയിൽ നിന്നും കണ്ടെത്തി

വര്‍ക്കല പുത്തൻചന്തയിൽ ഓടയിൽ നിന്നും മൃതദേഹം കണ്ടെത്തി. വർക്കല പുത്തൻ ചന്തയിലെ സ്വകാര്യ ആശുപത്രിക്ക് മുൻഭാഗത്തുള്ള ഓടയിൽ ആണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്തെ കരിക്ക് വിൽപ്പനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാന്‍റും ഷർട്ടും ആണ് വേഷം. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും വര്‍ക്കല പൊലീസ് പറഞ്ഞു. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

Blog

കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

കൊല്ലം . സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പരാതിയിൽ കേസെടുത്ത് പൊലീസ്.. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് കേസ്. ഇന്നലെ രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ Read More…

Blog

പാമ്പ്കടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലില്‍ ആളുറുമ്പ് വടക്കത്തുശ്ശേരിയില്‍ അരുണ്‍-ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ്ഡിഎല്‍പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ആത്മജ.

Blog

മുതിർന്ന മാധ്യമ പ്രവർത്തകൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുമായ ബി ബിമൽ റോയ് (52) അന്തരിച്ചു. സംസ്കാരം ഇന്ന് (13-04-2024-ശനി) വൈകുന്നേരം 04:00-ന് തൈക്കാട് ശാന്തികവാടത്തിൽ. രാവിലെ 10:00-ന് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊതുദർശനത്തിനു വച്ച ശേഷം 10:30-ന് വീട്ടിലേക്ക് കൊണ്ടു പോകും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു തട്ടകം. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു. Read More…