Blog

വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ മരണം

മെയ് അഞ്ചിന് നടക്കേണ്ട വിവാഹത്തിന് നാട്ടിലേക്ക് പോരാൻ ഇരിക്കെ മലയാളി യുവാവിനെ ദുബായിൽ മരണം; കാരണം ഹൃദയാഘാതംനാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ Read More…

Blog

ഇന്നത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഒമ്പത്മരണം. മരിച്ചവരിൽ 32വയസായ യുവാവും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്നവസ്തുത. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശിവടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരിപെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട്ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ്അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും Read More…

Blog

വോട്ടിംഗ് യന്ത്രം പണിമുടക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മോപോളിംഗിലാണ്തകരാറുകൾ കണ്ടെത്തിയത്. ചിലയിടങ്ങളിൽ തകരാറുകൾ കാരണം മോപോളിംഗുംവൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകൾ എത്തിത്തുടങ്ങി. അഞ്ചരയോടെആണ് മോപോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും ചിലയിടങ്ങളിൽവോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ച് പ്രശ്നംവേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻപ്രവർത്തിക്കാത്തതിനെതുടർന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻനടപടി Read More…

Blog

പോളിംഗ് ലിസ്റ്റ് ചോർന്ന സംഭവം

പത്തനംതിട്ട. മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്പെൻഷൻ . കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കൂടിയായ കളക്ടർ സസ്പെൻഡ് ചെയ്തത്.എന്നാൽ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആൻ്റോ ആൻറണി ആവശ്യപ്പെട്ടു . പോളിംഗ് ദിവസം ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാൻ കഴിയു.ഈ ലിസ്റ്റ് ആണ് ഇന്നലെ Read More…

Blog

തിരിച്ചറിയൽ രേഖ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ വോട്ടര്‍മാര്‍ക്ക് ഇ.പി.ഐ.സി ക്ക് (ഇലക്ടഴ്‌സ് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്) പുറമെ നിശ്ചിത തിരിച്ചറിയല്‍ രേഖകള്‍കൂടി ഉപയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അംഗീകൃത രേഖകളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താനാണ് അനുമതിയുള്ളതെന്നും അറിയിച്ചു.ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ പട്ടിക :*ആധാര്‍ കാര്‍ഡ്*എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)*ബാങ്ക്- പോസ്റ്റോഫീസ് നല്‍കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് Read More…

Blog

മഞ്ഞുമ്മൽ ബോയ്സ് വിവാദത്തിൽ

മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ എത്തിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ കേസെടുത്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പറവ ഫിലിംസിന്റേയും പാര്‍ട്ണര്‍ ഷോണ്‍ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ നേരത്തെ തന്നെ കോടതി മരവിപ്പിച്ചിരുന്നു. സിനിമയുടെ നിര്‍മ്മാണ ആവശ്യത്തിന് പണം Read More…

Blog

അശ്രദ്ധ

രണ്ടുവയസുള്ള കുട്ടിയെ സ്‌കൂട്ടറിന് പിന്നില്‍ നിർത്തി അശ്രദ്ധമായി സ്‌കൂട്ടർ ഓടിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസ്. മുള്ളൂർ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല പറപ്പൂർ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എൻജിനീയറിങ് കോളേജിനടുത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് പൊലീസ് ഹരിക്കെതിരെ കേസെടുത്തത്. അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിർത്തി ഇയാള്‍ സ്‌കൂട്ടർ ഓടിച്ചു പോയത്. പുറകില്‍ സഞ്ചരിക്കുകയായിരുന്നവർ ദൃശ്യം പകർത്തി പൊലീസിന് കൈമാറുകയായിരുന്നു. രണ്ട് ദിവസം Read More…

Blog

ചെറുമകളോട് ലൈംഗിക അതിക്രമം

മകളുടെ മകളോട് ലൈംഗിക അതിക്രമം. പ്രതിയായ 72 വയസ്സുകാരന് 20 വർഷം കഠിന തടവും നാലുലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി2019 നവംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാൻ എത്തി കൂടെ താമസിച്ചു വന്ന ദിവസമാണ് മാതാവിനൊപ്പം താമസിച്ച് വന്നിരുന്ന അതിജീവിതയെ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയത്. വല്ലാതെ ഭയന്ന് പെൺകുട്ടി സംഭവം ആരോടും പറയാതെ മറച്ചുവച്ചു.പിന്നീട് വീട്ടിൽ പറയാതെ സ്ഥിരമായി കൂട്ടുകാരിയുടെ വീട്ടിൽ പോയി തുടങ്ങിയ സമയം Read More…

Blog

സ്ഥലം മാറ്റം

തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലം മാറ്റം; നടപടി പൂരം നടത്തിപ്പിലെ വീഴ്ച്ച മൂലം തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച്‌ മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. ഒരാഴ്ചക്കകം അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച അർധരാത്രിക്കുശേഷം Read More…

Blog

തൂങ്ങിമരിച്ച നിലയിൽ

നിലമ്പൂർ: കണ്ടിലപ്പാറ സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ മാനവേദന്‍ സ്‌കൂളിലെ വിദ്യാര്‍ഥി അഖില (17) ആണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകീട്ട് മൂന്നു മണി മുതല്‍ അഖിലയെ കാണാനില്ലായിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. അതിനിടെയാണ് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാഴകൾ കെട്ടാൻ Read More…