വിദ്യാരംഗം കലാസാഹിത്യവേദിഉദ്ഘാടനം. ആറ്റിങ്ങൽ ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. ആറ്റിങ്ങൽ ഗവ. മോഡൽ എച്ച്എസ്എസിൽ വച്ച് നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർഅനിൽകുമാർ അധ്യക്ഷനായി.ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കൺവീനർസുജ കെ എസ് സ്വാഗതം പറഞ്ഞു. ദിനേഷ് കുമാർ, ആറ്റിങ്ങൽ ഗവ. മോഡൽ എച്ച് എസ് എസ്സ് സ്റ്റാഫ് സെക്രട്ടറി കിരൺ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാരംഗം ആലംകോട് എൽ. പി.എസ് കൺവീനർവിനു കൃതജ്ഞത പറഞ്ഞു .
തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായി എട്ട് ദിവസം പിന്നിട്ടിട്ടും സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധവുമായി കുടുംബം. ഭാര്യ സ്റ്റിജിയും മക്കൾ നാലുവയസ്സുകാരൻ എബ്രിനും രണ്ടുവയസ്സുകാരൻ റാഫേലും ഉൾപ്പെടെ കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എബ്രിന് ഹൃദയസംബന്ധമായ അസുഖവുമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവനെ എത്രയുംവേഗം കണ്ടെത്തിത്തരണമെന്ന് അലമുറയിട്ട് കരഞ്ഞ് ഷിജിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.ഇടവക വികാരിയുടെ നേതൃത്വത്തിൽ കോസ്റ്റൽ പോലീസുമായി ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.Government സർക്കാർ എന്താണ് ചെയ്യുന്നത്? മത്സ്യത്തൊഴിലാളിയുടെ ജീവന് വിലയില്ലേ? Read More…
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വിവാദം: ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം; മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു. തിരുവനന്തപുരം: ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ നടന്ന മെയിൽ വാർഡിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ച സംഭവം ശ്രദ്ധേയമായി. കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ നടപടി സംഘടിപ്പിച്ചത്. വ്യാഴാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്ന മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചതോടെ സംഭവം ആശുപത്രി വൃത്തങ്ങളിലും Read More…
തിരുവനന്തപുരം കല്ലറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അയൽവാസി അറസ്റ്റിൽ. കല്ലറ മുതുകുള സ്വദേശി ധർമ്മരാജൻ (58) ആണ് പിടിയിലായത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി പോലീസ്. പ്രതിക്കെതിരെ പോക്സോയും ചുമത്തിസനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം.
ജനങ്ങളെ കേൾക്കാൻ CJP. സെപ്റ്റംബറിൽ രാജ്യ വ്യാപക ക്യാമ്പയിൽ നടത്തും.”പൊതുജനം എന്ത് പറയുന്നു” എന്ന പേരിലാകും ക്യാമ്പയിൻ നടത്തുക. വിദ്യാഭ്യാസ രംഗഞ്ഞ സമഗ്രമാറ്റം ഏറ്റെടുക്കാൻ പോവുന്ന വിഷയം അവതരിപ്പിക്കും. സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടുന്നു. സ്വകാര്യസ്കൂളുകളെ സർക്കാർ ഒത്താശ ചെയ്യുന്നു. പഠന ചെലവ് കൂടി. ഫീസ് കുടുംബങ്ങൾക്ക് താങ്ങാനാകുന്നില്ല. ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസം കച്ചവടമല്ല , അടിസ്ഥാന അവകാശം. ഇന്ന് EC ൽ ജനങ്ങൾക്ക് വിശ്വസം നഷ്‌ടപ്പെട്ടു. ഇത് മാറണം. സർക്കാരിനെ രക്ഷിക്കാനുള്ള കേസുകൾ അർധ രാത്രിയും Read More…
കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ ആകാശത്തുവെച്ച് തുറക്കാൻ ശ്രമം; പാലക്കാട് സ്വദേശി പിടിയിൽ. ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ മലയാളി യുവാവ് പിടിയിലായി. വിമാനത്തിന്റെ വിൻഡോ പാനൽ കേടുവരുത്തിയ ശേഷം എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ സമയോചിതമായി തടഞ്ഞതോടെയാണ് വലിയ അപകടസാധ്യത ഒഴിവായത്. പാലക്കാട് സ്വദേശിയായ ജംഷീർ എന്ന യുവാവാണ് സംഭവത്തിൽ പിടിയിലായത്. ബുധനാഴ്ച രാത്രി ക്വലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാട്ടിക് എയർലൈൻസ് വിമാനത്തിലായിരുന്നു Read More…
പെൺവേഷം ധരിച്ചെത്തിയ യുവാവും കൂട്ടാളികളും ഒടുവിൽ പൊലീസിന്റെ വലയിലായി.പിരിഞ്ഞുപോയ കാമുകിയെ ലോഡ്ജിൽ അതിക്രമിച്ച് കയറി കൊ..ലപ്പെടുത്താൻ ആയിരുന്നു ശ്രമം. തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, ചോലമറ്റത്തിൽ പ്രസാദ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് കസ്റ്റഡിയിലെടുത്തത്….. ഗുരുവായൂർ മഞ്ജുലാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടയ്ക്കടുത്താണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് പെൺവേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ നടക്കുകയായിരുന്ന പ്രസാദിനെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് Read More…
ഡ്രൈവിങ്ങിനിടെ സ്കൂൾ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. ബസ് അപകടത്തിൽ പെടുകയും ചെയ്തു രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക് ആറ്റിങ്ങൽ സ്വദേശി മുരളീധരൻ ആണ് മരണപ്പെട്ടത് . വളരെ കുറഞ്ഞ വേഗതയിൽ വന്ന സ്കൂൾ ബസ് സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് കയറുകയായിരിന്നു.
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്‌നേഹ മെർലിൻ (25) അറസ്റ്റിൽ . കണ്ണൂർ മയ്യിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ മേൽപ്പറമ്പ് പോലീസാണ് പ്രതിയെ പിടികൂടിയത്. സ്നേഹയ്ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ പോക്‌സോ കേസിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ കഴിഞ്ഞ ഒരു വർഷമായി കുട്ടിയുടെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. അമ്മ വീട്ടിലുള്ള സമയത്തടക്കം പ്രതി തന്നെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി. ലഹരി വിൽപ്പന കേസിൽ കണ്ണൂർ വനിതാ Read More…
പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. കേരളത്തിലെ സ്ത്രീകളുടെ ദാരിദ്രം വളരെ വലുതാണ്, ബസ് കാശു കൊടുക്കാൻ പോലും പലർക്കും കഴിയില്ല. രാഹുൽ ഗാന്ധിയുടെ ഇടപെടലിന്റെ ഭാഗമായാണ് പ്രിയദർശിനി വന്നത്. പ്രിയദർശിനി പോലെ മൂന്നു മേഖലകളിൽ ഇടപെടണം എന്നാണ് താൻ പറഞ്ഞത്.പൊതു ഗതാഗതം പൊതു വിദ്യാഭ്യാസം പൊതുജനാരോഗ്യം. സൗജന്യമല്ലാത്ത സ്കൂളുകളിലേക്ക് പോകൽ സ്ത്രീകളുടെ തീരുമാനമാണ്. ഇതാണ് താൻ പറഞ്ഞതെന്നും സി പി ജോൺ വ്യക്തമാക്കി. താൻ Read More…




