കോട്ടയം :പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചത് മേവിട സ്വദേശി വിനോദ് കുളത്തിനാൽ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.പോലീസ് ഉദ്യോഗസ്ഥർ ഫോട്ടോ സഹിതം അറിയിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കണ്ട് നാട്ടുകാരും ബന്ധുക്കളും തിരിച്ചറിയുകയായിരുന്നു. ഇന്നുച്ചയ്ക്ക് 2.25 ഓടെയാണ് അപകടമുണ്ടായത്.രാമപുരം കൂത്താട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് എന്ന സ്വകാര്യ ബസിന്റെ പിന് ചക്രം വിനോദിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു.തൽക്ഷണം മരണപ്പെടുകയായിരുന്നു .മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
തിരിച്ചടി
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രന്തിരിച്ചടി. മേയർ ആര്യ രാജേന്ദ്രൻ എംഎൽഎ സച്ചിൻ ദേവ്, കാറിലുണ്ടായിരുന്നമറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവ്യദു നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. പോലീസ് കേസെടുക്കാത്തതിനെതുടർന്നാണ് യദു കോടതിയെ സമീപിച്ചത്. പരാതി സ്വീകരിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ്കോടതി കേസ് ഈ മാസം ആറിന് പരിഗണിക്കും.മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ ഇനിയും പൊലീസ്കേസെടുത്തിട്ടില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്.കേസെടുക്കാൻ പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു Read More…
വെളിപ്പെടുത്തൽ
തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തിലെ ആരോപണവിധേയനായ ഡ്രൈവര്‍ യദുവിനെതിരേ പരാതിയുമായി നടി റോഷ്‌ന ആന്‍ റോയ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്‌ന പങ്കുവച്ചത്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും നടി പറയുന്നു. യദു ഓടിച്ചിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ പോസ്റ്റ്.സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്ബോഴാണ് സംഭവം. കുന്നംകുളം റൂട്ടില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു Read More…
ചുരുളഴിയുന്നു
പ്രസവിച്ചത് പുലർച്ചെ അഞ്ചര മണിക്ക്; എട്ടേകാൽ മണിയോടെ കുഞ്ഞിനെ കവറിലാക്കി ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് എറിഞ്ഞു; കുറ്റമേറ്റ് ഫ്ലാറ്റിൽ താമസക്കാരിയായ 23 വയസ്സുള്ള യുവതി; യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയം: പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു… കൊച്ചി പനമ്ബിള്ളിനഗറില്‍ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത് അമ്മയെന്ന് പോലീസ്. പനമ്ബിള്ളി നഗര്‍ വന്‍ശിക അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയായ ഇരുപത്തി മൂന്നുകാരിയാണ് ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. യുവതി ലൈംഗികപീഡനത്തിനരയായെന്നു സംശയിക്കുന്നതായി സിറ്റി പോലീസ് കമ്മിഷണര്‍ Read More…
കണ്ണില്ലാത്ത ക്രൂരത
നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതേദഹം കണ്ടെത്തി. പനമ്ബിള്ളി നഗർ വിദ്യാനഗറിലാണ് സംഭവം. സമീപത്തെ ഫ്ലാറ്റില്‍നിന്ന് ഒരു പൊതി റേഡിലേക്ക് എറിഞ്ഞതായുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ 7.30ഓടെയാണ് സംഭവം. ആണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനോടെയാണോ കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്, കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഫ്ലാറ്റിലുള്ളവരുടെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.
രണ്ടുമരണം
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷും മലപ്പുറം സ്വദേശി മുഹമ്മദ് അനീഫയുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് പെയിന്റിങ് ജോലി ചെയ്യുന്നതിനിടെ 43കാരനായ വിജേഷിന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ വിജേഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചു. മരിച്ച മുഹമ്മദ് അനീഫ നിര്‍മാണ തൊഴിലാളിയാണ്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി വാഹനം കാത്തു നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തളര്‍ന്നു വീണ Read More…
അട്ടിമറി
മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തില്‍ നിർണായക വഴിത്തിരിവ്. കെഎസ്‌ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിലെ നിര്‍ണായക തെളിവായ Read More…
അതീവ ഗൗരവം
ഫറോക്ക് :ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായപ്പോൾ വോട്ടിംഗ്യന്ത്രതകരാർ ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നുവന്നത്. സാങ്കേതികതകരാറുകളും വോട്ടിംഗ് വൈകിയതുമുൾപ്പെടെയുള്ള ആശങ്കകൾക്കിടയിൽ മറ്റൊരുസംഭവം വിവാദമാവുകയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പിന് വിവിധ വിഭാഗങ്ങളിലായിഒട്ടേറെ ആളുകളുടെ സഹായം ഒരുക്കാറുണ്ട്. സ്കൂളിലെ വിദ്യാർത്ഥി സന്നദ്ധ സേനകളുടെപങ്കും ഇതിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ അതിൽ പോളിംഗ് ഓഫീസർ മാത്രംനിർവഹിക്കേണ്ട ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിലൊന്നാണ് വിരലിൽ മഷി പുരട്ടുന്നത്.ഈ പ്രധാന ജോലി പ്ലസ് വൺ വിദ്യാർത്ഥിനിയെക്കൊണ്ട് ചെയ്യിപ്പിച്ച സംഭവമാണ്വിവാദമാകുന്നത്. വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്തവിദ്യാർഥിനിയുടെ കൈവിരലിൽ Read More…
മിന്നലേറ്റ് മരിച്ചു
കുണ്ടറ കിഴക്കേക്കല്ലട ഓണമ്പലത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. ഒരു സ്ത്രീ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ഓണമ്പലത്ത് സെന്റ് മേരീസ് ക്യാഷ്യു ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ള (65) ആണ് മരിച്ചത്. ഉച്ചയ്ക്ക് 3.45 ഓടുകൂടിയാണ് മിന്നലേറ്റത്. ഫാക്ടറിയിൽ നിന്നും ചായ കുടിക്കാൻ പുറത്ത് പോയിട്ട് തിരികെ വന്നപ്പോഴാണ് മിന്നൽ ഏറ്റത്. ഇതേ ഫാക്ടറിയിൽത്തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരി (54) യെയും മിന്നലേറ്റ് കുണ്ടറ താലൂക്ക് Read More…
അവധി ക്യാമ്പ്
വേനൽഅവധി ക്യാമ്പ് സമാപിച്ചു ആലംകോട്,തെഞ്ചേരിക്കോണംകെ.വിവേകാനന്ദൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന തൃദിന വേനലവധിക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലു വിവേകാനന്ദൻ അധ്യക്ഷനായി.യോഗ അധ്യാപിക മൃദുല, ഷാഹുൽ ഹമീദ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ കാളിദാസൻ , വേദവ്യാസൻ എന്നിവർ പങ്കെടുത്തു. സ്മാരകകേന്ദ്രംഹാളിൽ മൂന്നു ദിവസങ്ങളിയായി നടന്ന ക്യാമ്പിൽ യോഗ, ചിത്രരചന, കമ്പ്യൂട്ടർ, സിനിമ പ്രദർശനം, നാട്ടരങ്ങ്, കലാ കായിക പരിപാടികൾ എന്നിവ നടന്നു.




