Blog

മികച്ച വിജയം

എന്നും മികച്ച വിജയം കൈവരിക്കുന്ന ഇളമ്പ എൽ പി എസ്സിന്.. വീണ്ടും വിജയ തിളക്കം ആറ്റിങ്ങൽ :ഇളമ്പ എൽ പി എസി ന്‍റെ എൽ എസ് എസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ 13 ചുണക്കുട്ടികൾ.

Blog

അഞ്ചുമരണം

“കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: അഞ്ച് പേർക്ക് ദാരുണാന്ത്യം കണ്ണൂർ :കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കല്‍ മണ്ഡപം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (49), കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍.പദ്മകുമാര്‍ (59) എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവരുള്‍പ്പെടെ മൂന്ന് മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും കുട്ടിയുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുട്ടി ആശുപത്രിയിലേക്ക് Read More…

Blog

അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത ആറ്റിങ്ങൽ സ്വദേശിയായ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ രാജുവിനെ(56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ രേഖ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2020 ജൂണില്‍ അഞ്ചാം ക്ലാസ് കാരിയായ കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം. Read More…

Blog

ഗുരുതര വീഴ്ച

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്‌ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്‌ക്ക് ഒരു കാരണമാകും. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും. ദീർഘനേരം പേഴ്സിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്‍റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിനും അപകടമുണ്ടാക്കുന്നു. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം Read More…

Blog

കുട്ടികളുടെ ലൈബ്രറി

കുട്ടികളുടെവായനശാല ഉദ്ഘാടനം ചെയ്തു. വാമനപുരം,പൊയ്കമുക്ക് ,വലിയവിളയിൽ കുട്ടികളുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദയൻ കലാനികേതൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായബിന്ദു, സുജിത എന്നിവർ സംസാരിച്ചു. സിജി കൃഷ്ണൻ സ്വാഗതവും സന്തോഷ്‌ നന്ദിയും പറഞ്ഞു.അയ്യപ്പസേവാസമിതി ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ വായനശാല ആരംഭിച്ചത്. ചടങ്ങിൽ കലാകാരന്മാർക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു.

Blog

സുഹൃത്തുക്കൾ തൂങ്ങിമരിച്ച നിലയിൽ

സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാത്രി ഒമ്ബതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്. ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബ് വിജീഷിന്റെ വീടിനു Read More…

Blog

വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ മരണം

മെയ് അഞ്ചിന് നടക്കേണ്ട വിവാഹത്തിന് നാട്ടിലേക്ക് പോരാൻ ഇരിക്കെ മലയാളി യുവാവിനെ ദുബായിൽ മരണം; കാരണം ഹൃദയാഘാതംനാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്. 29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ Read More…

Blog

ഇന്നത്തെ മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഒമ്പത്മരണം. മരിച്ചവരിൽ 32വയസായ യുവാവും ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിക്കുന്നവസ്തുത. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശിവടക്കേത്തറ എൽ.പി സ്കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരിപെടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ തന്നെ മരണവും സംഭവിച്ചു.കോഴിക്കോട് ആദ്യം വന്ന മരണവാർത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട്ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ്അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും Read More…

Blog

വോട്ടിംഗ് യന്ത്രം പണിമുടക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് തുടങ്ങാൻ ഏതാനും മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. മോപോളിംഗിലാണ്തകരാറുകൾ കണ്ടെത്തിയത്. ചിലയിടങ്ങളിൽ തകരാറുകൾ കാരണം മോപോളിംഗുംവൈകി. വോട്ട് ചെയ്യാൻ മിക്കയിടങ്ങളിലും ആളുകൾ എത്തിത്തുടങ്ങി. അഞ്ചരയോടെആണ് മോപോളിംഗ് ആരംഭിച്ചത്. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും ചിലയിടങ്ങളിൽവോട്ടിങ് യന്ത്രവുമാണ് തകരാറിലായത്. പകരം വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ച് പ്രശ്നംവേഗം പരിഹരിച്ച് വോട്ടെടുപ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻപ്രവർത്തിക്കാത്തതിനെതുടർന്ന് മോക്ക് പോളിങ് വൈകി. പുതിയ മെഷീൻ എത്തിക്കാൻനടപടി Read More…

Blog

പോളിംഗ് ലിസ്റ്റ് ചോർന്ന സംഭവം

പത്തനംതിട്ട. മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ചോർന്ന സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് സസ്പെൻഷൻ . കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെയാണ് മുഖ്യ വരണാധികാരി കൂടിയായ കളക്ടർ സസ്പെൻഡ് ചെയ്തത്.എന്നാൽ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആൻ്റോ ആൻറണി ആവശ്യപ്പെട്ടു . പോളിംഗ് ദിവസം ഡ്യൂട്ടി ഉള്ള ഉദ്യോഗസ്ഥർക്ക് എവിടെയാണ് ഡ്യൂട്ടി എന്നും ആരാണ് ഒപ്പം ഡ്യൂട്ടി ചെയ്യുന്നതെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ കൈപ്പറ്റുന്ന ദിവസം മാത്രമേ അറിയാൻ കഴിയു.ഈ ലിസ്റ്റ് ആണ് ഇന്നലെ Read More…