Blog

വർണ്ണോൽസവം ഉദ്ഘാടനം *ചിറയിന്‍കീഴ്,പാലവിള ഗവ.യുപിഎസിലെ പ്രീപ്രൈമറി കുട്ടികളുടെ കലോത്സമായ വര്‍ണ്ണോത്സവം 2026 സമാപിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എംസി ചെയര്‍മാന്‍ എസ്. ഷിബു അധ്യക്ഷത വഹിച്ചു. സ ഹെഡ്മിസ്ട്രസ് ഇ. എസ്. ഷാമിലബീവി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് എസ്. ഹീര ആര്‍ നായര്‍, അധ്യാപകരായ ബീന,ശ്രീജ എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫീദ നജീബ് Read More…

Blog

സിസേറിയന് ശേഷം ജനനേന്ദ്രിയത്തിലൂടെ മലം വിസർജിക്കുക..അതിന് ശേഷം വിസർജനത്തിന് വേണ്ടി വയറിന് സൈഡിൽ സ്റ്റോമ ബാഗ് വെക്കുന്നു..തുടർന്നും ജനനേന്ദ്രിയത്തിലൂടെ മലം വിസർജ്ജിക്കുന്നു…തുടർന്ന് വീണ്ടും വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കുന്നു…ഇതിനിടയിൽ വയറിലാകെ പഴുപ്പ് ബാധിക്കുന്നു..നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ 23 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിക്ക് ആശുപത്രി അധികൃതരുടെ പിടിപ്പുകേട് മൂലം 6 മാസത്തിനിടയിൽ 5 സർജറികളാണ് വേണ്ടിവന്നത്. എന്നിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല. ഇനിയും രണ്ടെണ്ണം കൂടി വേണമെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് 4 വർഷത്തിന് Read More…

Blog

കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി സമൂഹത്തെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി “കാലം പറഞ്ഞ കഥ” എന്ന സിനിമയുടെ റിലീസിനെതിരെ ആണ് പരാതി …. ഹർജി നൽകിയത് കേസിലെ പ്രതി അഫാൻ്റെ പിതാവാണ് ഫെബ്രുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പുറത്ത് വന്നാൽ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും അഫാന്റെ ഭാവിയെ ബാധിക്കുകയും കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും കേസിൻ്റെ വിചാരണ നടക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ പറയുന്നു.

Blog

ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം. കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയജ്വാലാമുഖം സംഗീത ആൽബത്തിന് സത്യജിത്ത്റേ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് ലഭിച്ചു. സത്യജിത്ത്റേ ഫിലിംസൊസൈറ്റിയുടെ പന്ത്രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകരായ തുളസീദാസ്, ബാലുകിരിയത്ത് എന്നിവരിൽ നിന്നും ആൽബത്തിന്റെ നിർമ്മാതാവും ഗായകനുമായകെ.രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി. ശ്രീനാരായണഗുരുദേവൻ, ചട്ടമ്പിസ്വാമി,മഹാത്മാ അയ്യങ്കാളി എന്നിവരെ ക്കുറിച്ചുള്ള സംഗീത Read More…

Blog

സിമന്റ് പുരട്ടിയ ജീരക വിത്തുകള്‍ വിൽപ്പനയ്ക്ക്. മധ്യപ്രദേശിലെ പ്രശസ്ത ബ്രാന്‍ഡായ ശിവ്പുജാരി ബ്രാന്‍ഡിന്റെ പേരിലാണ് ജീരകം വിപണിയിലെത്തിക്കുന്നത്. സിമന്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേര്‍ത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരില്‍ വ്യവസായികൾ വില്‍ക്കുന്നത്. സംഭവത്തില്‍ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാല്‍ അഥവാ ചാമ്പക്, മാ ഷീത്‌ല കോള്‍ഡ് സ്‌റ്റോറേജിന്റെ മാനേജര്‍ മനോജ്, ടിറ്റു അഗര്‍വാള്‍ എന്നിവർക്കെതിരെയാണ് കേസ്. ബഹോദാപൂരിലെ ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ നിന്ന് 3.25 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 46 ചാക്ക് Read More…

Blog

പൊതു അറിയിപ്പ്എന്റെ ITI – NTC സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതായി ഇതുവഴി പൊതുജനങ്ങളെ അറിയിക്കുന്നു.വിശദാംശങ്ങൾ:പേര്: മഹേഷ് എംപിതാവിന്റെ പേര്: മനോഹരൻട്രേഡ്: MRACഐ.ടി.ഐ സ്ഥാപനത്തിന്റെ പേര്: ആറ്റിങ്ങൽ ഐ.ടി.ഐNTC / റോൾ നമ്പർ: 196164___പാസായ വർഷം: 2006സർട്ടിഫിക്കറ്റ് നൽകിയ സ്ഥാപനം: NTC (DGT – ഭാരത സർക്കാർ)മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റ് //5-1-2026_ തീയതിയോടടുത്ത് പൊയ്കമുക്ക്_____ (സ്ഥലം) എന്ന സ്ഥലത്ത് വെച്ച് നഷ്ടപ്പെട്ടതാണ്.എല്ലാ വിധത്തിലുള്ള തിരച്ചിലുകൾ നടത്തിയിട്ടും സർട്ടിഫിക്കറ്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ആർക്കെങ്കിലും ലഭിച്ചാൽ ദയവായി താഴെ നൽകിയിരിക്കുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ Read More…

Blog

ബെംഗളൂരു:ഒന്നാം നിലയിൽ വിശ്രമിച്ച് മകൾ. താഴെ ജീവന് വേണ്ടി പോരാടി അമ്മ. വീട്ടിലേക്കെത്തിയ പ്രവാസി ഭർത്താവ് കണ്ടത് ഭാര്യയുടേയും വീട്ടുജോലിക്കാരന്റേയും മൃതദേഹങ്ങൾ. ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ എ എസ് കോളനിയിലാണ് ദാരുണ സംഭവമുണ്ടായത്. 65കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. കൂടുതൽ കണ്ടെത്തുകപ്രവാസി വാർത്തകൾകേരള സർക്കാർക്യാമറകൾഇവരുടെ വീട്ടിൽ ദീർഘകാലമായി ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 4.30ഓടെയാണ് ബെംഗളൂരുവിനെ ഞെട്ടിച്ച സംഭവങ്ങൾ നടന്നത്. ഈ വീട്ടിൽ ഏറെക്കാലമായി സഹായിയായി ജോലി ചെയ്തിരുന്ന Read More…

Blog

തിരുവനന്തപുരം: കോവളത്ത് സിവില്‍ പൊലീസ് ഓഫിസര്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കോവളം വെള്ളാര്‍ ഒലിപ്പുവിള അനില്‍ ഭവനില്‍ അഖില്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റെ കണക്കുകളും കാണിച്ച് രാത്രി രണ്ടേകാലോടെ സുഹൃത്തിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. തിരുവനന്തപുരം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് അഖില്‍. രണ്ടര വര്‍ഷം മുന്‍പാണ് പൊലീസ് ജോലിയില്‍ പ്രവേശിച്ചത്. വയനാട് സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു Read More…

Blog

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റിൽ തുടക്കത്തിൽ തന്നെ കേരളത്തിനായി പ്രഖ്യാപനം. കേരളമടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച്ള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം -ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്. ധാതുസമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനവും സംസ്കരണവും വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. Read More…

Blog

കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്നേഹോപഹാരം നൽകി . കലാഭവൻ മണിസേവന സമിതിയുടെ ആഭിമുഖ്യത്തിൽ വക്കം മണിദേവാലയത്തിൽ ജനപ്രതിനിധികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണിദേവാലയം സെക്രട്ടറി സുമ സ്വാഗതം പറഞ്ഞു.ജയൻ ജഗദേവൻ (സെക്രട്ടറി , കലാഭവൻ മണി സേവനസമിതി വക്കം യൂണിറ്റ്) അധ്യക്ഷനായി.അജിൽ മണിമുത്ത് (ചെയർമാൻ, കലാഭവൻ മണി സേവന സമിതി ) മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യപ്രവർത്തകൻ ആർ. എസ് ഗാന്ധി മുഖ്യഅതിഥിയായി. പ്രഭാഷകൻ പള്ളിക്കൽ മണികണ്ഠൻസ്നേഹോപഹാരസമർപ്പണംനടത്തി. ചിറയിൻകീഴ് ബ്ലോക്ക് Read More…