Blog

പേനക്ക് വേണ്ടി സഹോദരിയുമായി തര്‍ക്കം; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍; കൊലപാതകമെന്ന് പിതാവിന്‍റെ കുടുംബം തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളനാട് കുളക്കോട് സ്വദേശിനി ദീക്ഷിതയെ(10) ആണ് വീട്ടിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിക്കൊപ്പം അനുജത്തിയും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളനാട് സ്വദേശി മഹേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകളാണ് ദീക്ഷിത. ദീക്ഷിതയുടെ മാതാവ് സംഭവസമയത്ത് ജോലിക്ക് പോയിരിക്കുകയായിരുന്നു. 2022 മുതൽ കുട്ടി‍യുടെ മാതാപിതാക്കൾ അകന്നു കഴിയുകയാണ്. ഉറിയാക്കോട് വിശ്വദര്‍ശിനി Read More…

Blog

ആലപ്പുഴ. ചാരുംമൂട്ടിൽസ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ കോൺഗ്രസ് നേതാവായ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് പാലമേൽ ഈസ്റ്റ് മണ്ഡലം ജനറൽ സെക്രട്ടറിയും കോൺഗ്രസ് അനുകൂല സർവീസ് സംഘടന മാവേലിക്കര വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റുമായ ആദിക്കാട്ടുകുളങ്ങര സ്വദേശി 48 കാരൻ എസ് ഷിബുഖാനെയാണ് പെൺകുട്ടിയുടെ പരാതിയിൽ നൂറനാട് പൊലീസ് സ്കൂളിലെത്തി അറസ്റ്റ് ചെയ്തത് ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. പത്താം ക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ കൂടിയായ ഷിബുഖാൻ Read More…

Blog

പെൻഷനേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് സമ്മേളനം മുടപുരം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് 33 -) മത് വാർഷിക സമ്മേളനം ഇടയ്‌ക്കോട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഊരുപൊയ്ക എം.ജി.എം യു.പി സ്കൂളിൽ നടന്നു. വി.ശശി എം.എൽ.എ സമ്മേളനം ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു .സംഘടനാ റിപ്പോർട്ട് ജില്ലാ സെക്രട്ടറി ജി.അജയനും ബ്ലോക്ക് വാർഷിക റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി എസ്. നാസറുദീനും വരവ് ചെലവ് കണക്ക് ബ്ലോക്ക് ട്രഷറർ എസ്. ശശാങ്കനും Read More…

Blog

തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറുമ്മൂട് കൂട്ടകൊലക്കേസ് പ്രതി 23 കാരനായ അഫാന് പണ്ടേ എലിവിഷത്തോട് പ്രീയം. ഇന്നലെ വൈകിട്ട് 6.30തോടെ കുടുംബാംഗങ്ങളെയും പ്രണയിനിയേയും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറുമ്മുട് പോലീസ് സ്റ്റേഷനിൽ കുറ്റസമ്മതം നടത്തിയ പ്രതി പറഞ്ഞത് താൻ എലിവിഷം കഴിച്ചിട്ടുണ്ടന്നാണ്.ഉടൻ തന്നെ പോലീസ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആദ്യം ചികിത്സയ്ക്ക് വിസമ്മതിച്ച ഇയാൾ പിന്നീട് വഴങ്ങി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. എട്ട് വർഷം മുമ്പ് മൊബൈൽ Read More…

Blog

നിലയ്ക്കുമുക്ക് ബിവറേജസിന്മുൻപിൽആയിരുന്നു സംഭവം.കീഴാറ്റിങ്ങൽ സ്വദേശി ഷിബു 45ആണ് മരണപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർപിടിയിലായി.നിലയ്ക്കാമുക്ക് സ്വദേശി വരുൺ,അഫ്സി എന്നിവരാണ് കടയ്ക്കാവൂർപോലീസിന്റെ പിടിയിലായത്.

Blog

തിരുവനന്തപുരം:വെഞ്ഞാറമൂട്- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ് ആറ്കൊലപാതകങ്ങൾ താൻനടത്തിയെന്ന് പൊലീസ്സ്റ്റേഷനിലെത്തി മൊഴി നൽകിയുവാവ്. പേരുമല സ്വദേശി അഫാൻ(23)ആണ് മൊഴി നൽകി നൽകിയത്.ആറ് പേരെ കൊന്നെന്നാണ് മൊഴി.പ്രതി വെഞ്ഞാറമൂട് പൊലീസ്സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതംനടത്തിയത്. പേരുമലയിൽ മൂന്ന്പേരെയും പാങ്ങോട് ഒരാളെയുംകൊന്നെന്നാണ് മൊഴി. പാങ്ങോട് 88വയസുള്ള വൃദ്ധ തലക്കടിയേറ്റ്മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.യുവാവിന്റെ മൊഴിയിൽ പൊലീസ്അന്വേഷണം ആരംഭിച്ചു.

Blog

പിസി ജോർജിന് തിരിച്ചടി.ജാമ്യപേക്ഷ കോടതി തള്ളി പിസി ജോർജിന് തിരിച്ചടി.ജാമ്യപേക്ഷ കോടതി തള്ളി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവ് പോലീസ് കസ്റ്റഡി സമയം പൂർത്തിയായാൽ പിസി ജയിലിലേക്ക്.

Blog

കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍- റിനി ദമ്ബതികളുടെ മകള്‍ ‘അരിയാന’ യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത് കൊണ്ടിരിക്കെയാണ് അമ്മ കുഞ്ഞിന് അനക്കമില്ലായെന്ന് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ ഉടന്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കടയ്ക്കല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Blog

ബുള്ളറ്റ് റാണി പിടിയിൽ. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന കണ്ണൂർ പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി നിഖില പിടിയിലായത്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

Blog

കൊച്ചി. കുടുംബം അറസ്റ്റ് ഭയന്നിരുന്നതായി പോലീസിന് മൊഴി. പരീക്ഷാ ക്രമക്കേട് കേസിൽ ശാലിനി വിജയ്‌ അറസ്റ്റിലാകുമെന്ന് അമ്മ ശകുന്തള അഗർവാൾ ഭയന്നിരുന്നു. ഇക്കാര്യം അമ്മ പങ്കുവെച്ചിരുന്നതായി ഇളയ മകൾ പോലീസിന് മൊഴി നൽകി. വിദേശത്തേക്ക് പോകാൻ കുടുംബത്തെ നിർബന്ധിച്ചിരുന്നു. വേണ്ടെന്ന് നിർദ്ദേശിച്ചത് മരിച്ച സഹോദരൻ മനീഷ് വിജയ് ജാർഖണ്ഡിലേക്ക് പോകാൻ മനീഷ് വിജയ് ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അമ്മയുടെ ആത്മഹത്യ മൂലമുള്ള മനോവിഷമത്തെ തുടർന്ന് മറ്റ് രണ്ടുപേരും അതേ വഴി തെരഞ്ഞെടുത്തതാകാം എന്ന് പോലീസ്. അമ്മ ആത്മഹത്യ Read More…