Blog

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളിലൊരാള്‍ ജീവനൊടുക്കി, വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടതിനാലെന്ന് വിവരം പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി വിനോദ് ജീവനൊടുക്കിയ നിലയില്‍. കേസില്‍ വീണ്ടും ഹാജരാകാന്‍ പറഞ്ഞതോടെ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. റിമാൻഡിന് പിന്നാലെ ജാമ്യം ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ജാമ്യം റദ്ദാക്കിയിരുന്നു. വീണ്ടും കോടതിയിൽ ഹാജരാവാൻ പറഞ്ഞതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന. 2025 ഡിസംബര്‍ പതിനെട്ടിനായിരുന്നു വാളയാര്‍ അട്ടപ്പള്ളത്ത് രാംനാരായണ്‍ ഭാഗേല്‍ ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അട്ടപ്പള്ളത്ത് ഒരു കടയുടെ പരിസരത്ത് ഇരിക്കുകയായിരുന്ന രാംനാരായണിനെ Read More…

Blog

ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്; രേവന്ത് റെഡ്ഡിക്ക് മോശം ഭാഷയുമായി പിണറായിയുടെ മറുപടി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം ഭാഷാപ്രയോഗവുമായി പിണറായി വിജയന്‍. രേവന്ത് റെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി എന്ന നിലയിലാണ് ഡാഷ് മോനേ എന്ന മോശം പ്രയോഗവുമായി പിണറായി രംഗത്തെത്തിയത്. പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ Read More…

Blog

വൈക്കത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Blog

വൈക്കത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ കോട്ടയം: വൈക്കം തലയാഴത്ത് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ വയോധികൻ ജീവനൊടുക്കിയ നിലയിൽ. ജൈവ കർഷകനായ മക്കൻ ചെല്ലപ്പനാണ് ജീവനൊടുക്കിയത്. നേരത്തെ സിപിഐ അനുഭാവിയായിരുന്ന ഇദ്ദേഹം അടുത്തകാലത്തായി പാർട്ടിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. വൈക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Blog

കൊല്ലം: ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമയായ സക്കീറാണ് കൊല്ലപ്പെട്ടത്. മലപ്പുറം സ്വദേശിയായ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസിൽ കയറി രക്ഷപ്പെട്ടു..

Blog

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദമാണ് അടുത്ത ആദ്യ 3 ദിവസം കേൾക്കുക.ഏപ്രിൽ 14,15,16 തീയതികളാണ് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഏക വനിതാ അംഗം .യുവതി പ്രവേശനത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുൻപ് മതപണ്ഡിതന്മാരും സാമൂഹിക പരിഷ്കർത്താക്കളും അടങ്ങുന്ന സമിതി രൂപീകരിച്ച് Read More…

Blog

കൊല്ലം: കൊല്ലം കോളേജ് ജംഗ്ഷനിലുള്ള സ്വകാര്യ കെട്ടിടത്തില്‍ ‘രാജരാജേശ്വരി അധോലോകം’ എന്ന പേരില്‍ ഗുണ്ടാസംഘത്തിന്റെ ഓഫീസ് തുറന്നെന്ന വീഡിയോ നവമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഘത്തിനെതിരെ കേസ്. ജോനകപ്പുറം നൗഫല്‍ മന്‍സലില്‍ നൗഫല്‍ (40), കിളികൊല്ലൂര്‍ നക്ഷത്ര നഗര്‍ തൊടിയില്‍ വീട്ടില്‍ മണികണ്ഠന്‍ (50), ശക്തികുളങ്ങര സഖറിയ വില്ലയില്‍ സഖറിയ (37), മുണ്ടയ്ക്കല്‍ കോളേജ് നഗര്‍ ജെയിംസ് വില്ലയില്‍ ഷെറിന്‍ (39), കടപ്പാക്കട പീപ്പിള്‍സ് നഗറില്‍ നിസാമുദ്ദീന്‍ (53), പള്ളിത്തോട്ടം എച്ച് ആന്‍ഡ് സി കൊമ്പൗണ്ടിലെ ഷാനു (28) എന്നിവരുടെ Read More…

Blog

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു. അവധിയാഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയ ഒഡിഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ബംഗളൂരുവില്‍ പൈലറ്റ് കോഴ്സ് വിദ്യാര്‍ഥിനിയായ പ്രിയങ്കയും സുഹൃത്തുക്കളും വെള്ളിയാഴ്ചയാണ് വര്‍ക്കലയിലെത്തിയത്. ശനിയാഴ്ച കടലില്‍ കുളിക്കുന്നതിനിടെ പ്രിയങ്കയും സുഹൃത്തുക്കളും തിരയില്‍പ്പെടുകയായിരുന്നു.നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് മൂവരെയും കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രിയങ്കയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവതികള്‍ രക്ഷപ്പെട്ടു. ഒഡിഷ ഖോര്‍ഡ സ്വദേശി ബിജയകുമാറിന്റെയും മംമ്തയുടെയും Read More…

Blog

കൊല്ലം: കടയ്ക്കലിൽ ബാറിൽ ഉണ്ടായ സംഘട്ടനത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. ശരത് എന്ന യുവാവിനാണ് ദാരുണാന്ത്യം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പോലീസ് കസ്റ്റഡിയിലായി.

Blog

മലപ്പുറം: വെട്ടിച്ചിറ ടോള്‍ പ്ലാസയിലെ തൂണില്‍ കൈ തട്ടി രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ടോള്‍ പ്ലാസയില്‍ ബസ് എത്തിയ സമയത്ത് ബസില്‍ നിന്ന്അബദ്ധത്തില്‍ കൈ പുറത്തിട്ടപ്പോഴാണ് തൂണില്‍ തട്ടിയത്.കോതമംഗലത്ത് നിന്നും വയനാട്ടിലേക്ക് ബന്ധുവിന്റെ കല്യാണ ചടങ്ങുകള്‍ക്കായി പോകുന്നതിനിടെയാണ് അമ്മയും കുട്ടിയും അപകടത്തില്‍പെട്ടത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.