കോട്ടയം: കോട്ടയം പൊൻകുന്നത്ത് പത്ത് ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന സ്വദേശി നിബിൻ എം ബി, തൃക്കൊടിത്താനം സ്വദേശി ഹാഷിം ലബ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് കാൽ കിലോയോളം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രതികൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ Read More…
വനിതാ ദിനാഘോഷം: ജെസിഐ കോട്ടയം ടൗൺ വാക്കത്തോൺ സംഘടിപ്പിക്കുന്നു കോട്ടയം: ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതകൾക്കായി പ്രത്യേക വാക്കത്തോൺ സംഘടിപ്പിക്കുന്നു. മാർച്ച് 7 ശനിയാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ, സമൂഹത്തിൽ വനിതാ ആരോഗ്യത്തിനും സ്ത്രീശാക്തീകരണത്തിനും പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച്, ശാസ്ത്രി റോഡ്, നാഗമ്പടം, ബേക്കർ ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ തിരികെയെത്തുന്ന രീതിയിലാണ് വാക്കത്തോൺ ക്രമീകരിച്ചിരിക്കുന്നത്. ഈ പരിപാടിയിൽ Read More…
ടിവി തകരാറിലായതിൽ മനോവിഷമം; കാസര്‍കോട്ട് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.