എം.ടി: ഓർമ്മമരം നട്ടു. ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻനായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം നട്ടു. ജീ .വി.ആർ.എം. സ്കൂൾഅങ്കണണത്തിൽകവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നും പുറം നാട്ടുമാവിൻതൈ നട്ടു. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി വേണുകുട്ടൻ നായർ,ബാലവേദി സെക്രട്ടറി നന്ദിത, ശ്രീജിത്ത് ,രാജശേഖരൻ, സ്വപ്ന, നിമിഷ, നന്ദു നാരായൺ, ദേവദേവൻ എന്നിവർ പങ്കെടുത്തു.
പ്രേംനസീർ കവിതകൾ പുറത്തിറക്കി അനശ്വരനടനും വെള്ളിത്തിരയിലെ ഇതിഹാസതാരവുമായിരുന്ന പ്രേംനസീറിനെ കുറിച്ചുള്ള കവിതകൾ പുറത്തിറങ്ങി.പ്രേംനസീറിന് പത്മഭൂഷൺ ബഹുമതി ലഭിച്ചപ്പോൾ 1984 ൽ ചിറയിൻകീഴിൽ നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയ്ക്കു വേണ്ടി പ്രമുഖകവികൾ എഴുതിയകവിതകളിൽ ചിലതാണ് വീഡിയോ ആൽബമായി പുറത്തിറങ്ങിയത്. പ്രൊഫ.ഒ. എൻ.വി. കുറുപ്പ്,ചലച്ചിത്രനടനും കവിയും ഗാനരചയിതാവുമായ തിക്കുറിശ്ശി സുകുമാരൻ നായർ, ഗാനരചയിതാവ് പൂവച്ചൽ ഖാദർ എന്നിവരുടെ കവിതകളാണ് “പ്രേംനസീർ കവിതകൾ ” എന്ന ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചിറയിൻകീഴ് ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറക്കിയ ആൽബത്തിലെ കവിതകൾ ആലപിച്ചത് കെ. രാജേന്ദ്രനാണ്. Read More…
തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായതിന് പിന്നാലെ പിവി അൻവർ എംഎല്‍എ സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ സ്‌പീക്കറെ നേരില്‍ കണ്ടാണ് അൻവർ രാജിക്കത്ത് കൈമാറിയത്.നേരത്തേ അൻവറെത്തിയ വാഹനത്തില്‍ നിന്ന് എംഎല്‍എ ബോർഡ് നീക്കം ചെയ്‌തിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എംഎല്‍എ സ്ഥാനം തടസമാണ്. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയില്‍ ചേർന്നാല്‍ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ പിവി അൻവർ ചേർന്നത്. Read More…
തിരുവനന്തപുരം. ഒന്‍പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ. പോത്തൻകോട് കല്ലിയൂർ സ്വദേശികളായ അനീഷ്, ബാബുരാജ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവ് വിദേശത്തേക്ക് ജോലിക്കായി പോയ ശേഷമുള്ള കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം സ്കൂളിലെ അധ്യാപകരാണ് തിരിച്ചറിഞ്ഞത്. പിന്നാലെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ കുട്ടിയാണ് വിവരം പുറത്തു പറഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു.
ജനുവരി 22 ലെ പണിമുടക്ക് വിജയിപ്പിക്കുക : കെപിഎസ്ടിഎ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 22-ാം തീയതിയിലെ പണിമുടക്കിൽ മുഴുവൻ അധ്യാപകരും ജീവനക്കാരും പങ്കെടുക്കണമെന്ന് കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ല സമ്മേളനം ആഹ്വാനം ചെയ്തു.സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2019 ജനുവരി 1 മുതലുള്ള ആനുകൂല്യങ്ങൾ, അടിസ്ഥാനമില്ലാത്ത കാരണങ്ങൾ നിരത്തി നിഷേധിക്കുകയാണ്. ജീവനക്കാരുടെ ഡി എ കുടിശ്ശിക 7 ഗഡു ആയിരിക്കുന്നു. പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക് ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കാനാകാത്തതിലൂടെ 01/01/2019 മുതലുള്ള ഡിഎ യുടെ 26 മാസം, Read More…
മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി ശബരിമല.മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഐ പി എസ്. മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർക്ക് മടങ്ങാൻ പ്രത്യേക സംവിധനം ഒരുക്കി. അനധികൃതമായി വ്യൂ പോയിൻ്റുകൾ ഉണ്ടാക്കി ആളുകളെ വനത്തിലേക്ക് കൊണ്ടു പോയാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി രഹിതമായ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നതെന്നും ഡിജിപി .
‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ പ്രകാശനം ചെയ്തു തിരുവനന്തപുരം: കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ഗൗരവതരമായ ഗവേഷണസാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നുണ്ടെന്ന് മുൻ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം പറഞ്ഞു. കേരള നിയസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി ജനയുഗം മുൻ ന്യൂസ് എഡിറ്ററും കേരള കൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന രമേശ് ബാബുവിന്റെ ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ.രാജേന്ദ്രൻ Read More…
മടവൂർ : സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ചാലിലാണ്സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കൂട്ടിയെ ഇറക്കിയ ബസ് മുന്നോട്ട്എടുത്തപ്പോഴാണ് അപകടമെന്നാണുമുന്നോട്ടു നടന്ന കുട്ടി കാൽ കല്ലിൽ തട്ടി വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു.ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി, വീടിന് തൊട്ടടുത്തായിരുന്നുഅപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റി.
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത് കഴിഞ്ഞ ദിവസമാണ്.തുടർച്ചയായി അശ്ലീല അധിക്ഷേപം നടത്തിയെന്നും അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹണിയുടെ പരാതി. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിനെ പിന്തുണയ്ക്കുന്ന വിഭാഗവും ഹണി റോസിന് ഒപ്പം നില്‍ക്കുന്നവരും തമ്മിലുള്ള വാഗ്വാദം മുറുകുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഹണി റോസിന് പിന്തുണയുമായി നടി മറീന മൈക്കിള്‍. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങള്‍ ഉദ്‌ഘാടനം ചെയ്യാൻ പോയിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താറുണ്ടെന്നാണ് മറീന Read More…
പ്രഭാത നടത്തത്തിനിടെ മുന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വി ജോസഫ് ഐ പി എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി അദ്ദേഹത്തെ മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.