Blog

എൻ ടി എ സ്ഥാനാർഥിയെ

ചന്ദനത്തോപ്പ്:വോട്ടഭ്യര്‍ഥിക്കുന്നതിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയപ്പോഴാണ് തടഞ്ഞത്. ഇതോടെ എസ്.എഫ്.ഐ–എ.ബി.ബി.പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി.എ.ബി.വി.പി യൂണിയൻ ക്രമീകരിച്ച വേദിയിൽ കൃഷ്ണകുമാർ കയറുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. വേദിയിൽ വച്ചും ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളിയുണ്ടായി. എസ്എഫ്ഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് സ്ഥാനാർഥി കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷം പരിഹരിച്ചത്.

Blog

മേധാവി

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എൻഐഎ)യുടെ പുതിയ മേധാവിയായി ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്തിനെ നിയോഗിച്ചു. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്.ദേശീയ ദുരന്ത നിവാരണസേന ( എന്‍ഡിആര്‍എഫ്) യ്ക്കും പുതിയ തലവനെ നിയമിച്ചു. ഐപിഎസ് ഓഫീസറായ പീയൂഷ് ആനന്ദ് ആണ് എന്‍ഡിആര്‍എഫിന്റെ പുതിയ മേധാവി.

Blog

സമഗ്ര അന്വേഷണം വേണം

സത്യഭാമ സാംസ്കാരിക കേരളത്തിന് കളങ്കം; കഴിവുള്ള കുട്ടികളെ തള്ളിക്കളയുന്നതായും അഴിമതി നടക്കുന്നതായും സത്യഭാമ പറഞ്ഞതിനേക്കുറിച്ചും സമഗ്ര അന്വേഷണം വേണം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി. കോട്ടയം: ഡോ. ആർഎൽവി രാമകൃഷ്ണനെ നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ച നർത്തകി സത്യഭാമ സംസ്കാരിക കേരളത്തിന് തീരാകളങ്കമാണെന്നും സത്യഭാമയ്ക്കെതിരെ കേസെടുക്കണമെന്നും, ആർഎൽവി രാമകൃഷ്ണന് നീതി ഉറപ്പാക്കണമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.സാംസ്കാരിക കേരളത്തിന് ഇവരെപ്പോലെയുള്ളവർ കളങ്കമാണെന്നും കലാമണ്ഡലം എന്ന പവിത്രമായ പേര് ഇവരുടെ പേരിനോട് Read More…

Blog

നൂറ്റാണ്ടിന്റെ നിറവിൽ

നാട്ടിന് അക്ഷര വെളിച്ചം പകർന്ന വിദ്യാലയ മുത്തശ്ശി നൂറ്റാണ്ടിന്റെ നിറവിലേക്ക് എത്തുന്നു. ഇളമ്പ എൽ.പി.സ്കൂളിന് തൊണ്ണൂറ്റിഒൻപത് വയസ് തികയുന്നു.നൂറാം വയസ്സിലേക്ക് 2 കടക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും നിരവധി പേരാണ് ജീവിതത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ളത്. നൂറാണ്ടിലേക്കെത്തുന്ന വിദ്യാലയത്തിൽ ഇപ്പോൾ നിരവധി വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തിലും ഈ വിദ്യാലയം ഏറെ മെച്ചപ്പെട്ട നിലയിലാണ്. പഠനപ്രവർത്തനങ്ങൾക്ക്ഒപ്പംഒട്ടേറെപാഠ്യതപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട്. കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ മുൻ നിർത്തി ഒട്ടേറെ പ്രോൽസാഹനങ്ങൾ അധ്യാപകരും പി.ടി.എ യും ചേർന്ന് നൽകി വരുന്നുണ്ട്. Read More…

Blog

അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

ചവറ. കൊറ്റംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ കെട്ടുകാഴ്ച്ചയുടെ ചക്രത്തിനടിയിൽപ്പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചത് നാടിനെ കണ്ണീരിലാക്കി. പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനിടെയായിരുന്നു നിയന്ത്രണം വിട്ട വണ്ടിക്കുതിരയുടെ ചാട് കയറി ചവറ സൗത്ത് വടക്കുംഭാഗം സ്വദേശി രമേശിന്‍റെ മകൾ ക്ഷേത്രക്ക് ദാരുണാന്ത്യമുണ്ടായത്. ചമയവിളക്കിന്‍റെ രണ്ടാം ദിനമായ ഇന്നലെ കെട്ടുകാഴ്ച്ച അണിയിച്ചൊരുക്കിയിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് ഭക്തരുടെ നേതൃത്വത്തിൽ കെട്ടുകാഴ്ച്ച വലിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. അതിനിടെയാണ് കെട്ടുകാഴ്ച്ചയുടെ നിയന്ത്രണം വിട്ടത്. ഇതിനിടയിലെ തിക്കിലും തിരക്കിലും പെട്ടാണ് അച്ഛനൊപ്പം സമീപത്ത് നിൽക്കുകയായിരുന്ന ക്ഷേത്ര കെട്ടുകാഴ്ചയുടെ ഇടയിൽ Read More…

Blog

ഡയറി പ്രകാശനം

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളിൽ നടന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ സംയുക്ത ഡയറി പുറത്തിറക്കി. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഓർമ്മച്ചെപ്പ് എന്ന പേരിലുള്ള സംയുക്ത ഡയറി സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, പിടിഎ പ്രസിഡന്റ് ജി.ആർ. ജിബി യ്‌ക്ക് നൽകിക്കൊണ്ട് പ്രകാശനം നടത്തി. സീനിയർ അധ്യാപകൻ സാബു നീലകണ്ഠൻ നായർ, അധ്യാപകരായ കെ. ജെയിംസ്, സീനത്ത് ബീവി, എസ്. കാവേരി, ജി.സി. ദീപാറാണി, രാഖി രാമചന്ദ്രൻ, Read More…

Blog

അഞ്ചുവയസ്സുകാരിക്ക്

ഇടുക്കി ചേറ്റുകുഴിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. അച്ചക്കട കാട്ടേഴത്ത് എബി അമലു ദമ്പതികളുടെ മകൾ ആമി എൽസ (5) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച കാറും കെഎസ്ആർറ്റിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. വാഹനമോടിച്ചിരുന്ന എബി, ഭാര്യ അമലു, മകൻ എയ്‌ഡൻ, എബിയുടെ മാതാപിതാക്കളായ തങ്കച്ചൻ, മോളി എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7മണിയോടെയാണ് അപകടം നടന്നത്. കമ്പത്തുനിന്നും കട്ടപ്പനക്ക് പോയ Read More…

Blog

റിപ്പോർട്ട് സമർപ്പിച്ചു

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളർത്തി. ഗ്രോ ബാഗില്‍ ആണ് കഞ്ചാവ് ചെടികള്‍ വളർത്തിയത്പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവർ അജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സാം കെ സാമുവല്‍ എന്നിവർ ചേർന്നാണ് ചെടികള്‍ വളർത്തിയത്. വിഷയത്തില്‍ എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അന്വേഷണം നടത്തി കോട്ടയം ഡിഫ്‌ഒ യ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഈമാസം 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്. 40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗുകളിലായി സ്റ്റേഷന് ചുറ്റും വളർത്തിയിരുന്നതായി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. Read More…

Blog

ഷോക്കേറ്റ് മരിച്ചു

യുവാവ് ഷോക്കേറ്റ് മരിച്ചു തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (35)യാണ് മരിച്ചത്. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.

Blog

ഗാനം പുറത്തിറക്കി

പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ നടൻ മധുപാൽ പുറത്തിറക്കി എൽ ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കണമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.തിരുവനന്തപുരത്തിൻ്റെ മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അത് അനിവാര്യമാണെന്നും മധുപാൽ കൂട്ടിച്ചേർത്തു.എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ സമാഹാരം “അരിവാളും കതിരും ” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മധുപാൽ . തെരഞ്ഞെടുപ്പ് കമ്മിറ്റി ആഫീസിൽ നടക്കുന്ന ചടങ്ങിൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി Read More…