പ്രേംനസീർ-ഭരത്ഗോപിസ്മൃതി സായ്ഹാനം ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ജനുവരിയിലെ ഓർമ്മകൾ’ എന്ന പേരിൽ പ്രേംനസീർ-ഭരത് ഗോപി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.സ്മൃതിസായാഹ്നത്തോടനുബന്ധിച്ച് ജി.കെ.പിളള,പ്രൊഫ.ജി.ശങ്കരപ്പിളള, പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, ശോഭനാ പരമേശ്വരൻ നായർ എന്നിവരെയും അനുസ്മരിച്ചു. നടൻ കൊല്ലം തുളസി ചടങ്ങ് ഉത്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രഭാഷണം നടത്തി. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു. ശാർക്കര ഗവൺമെൻ്റ് യു.പി.എസിൽ നടന്ന ചടങ്ങിൽ സുരേഷ്കുമാർ(മോനിശാർക്കര) സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ബേബി, മനുമോൻ.ആർ.പി, മുൻ Read More…
ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി 2 കുട്ടികൾ ഉൾപ്പടെ 5 പേർക് ദാരുണാന്ത്യം. തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന Read More…
നിലമേൽ എൻ.എസ്.എസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു. നിലമേല്‍ എന്‍. എസ്. എസ് .കോളേജിലെ 1976_78 പ്രീഡിഗ്രി വിദ്യാര്‍ഥികളുടെ കൂട്ടായ്മ നടന്നു. സമൂഹത്തിൻ്റെ വിവിധരംഗങ്ങളിലുള്ള പഴയ വിദ്യാർത്ഥികളാണ് 47 വര്ഷങ്ങള്ക്കുശേഷംഒത്തുചേർന്നത്. ആറ്റിങ്ങൽ പൂവന്‍പാറ എസ്.എ.വി.ഇഹാളിലാണ് സൗഹൃദകൂട്ടായ്മ നടന്നത്. ഇന്നലെയുടെ സൗഹൃദം ഇന്നിന്റെ ആഘോഷമായി മാറ്റാൻ ഗതകാല സ്മരണകൾക്കൊപ്പം അവർ സ്വന്തം രചനകളിലൂടെ സംഗീത രൂപവും കലാ കായിക വിനോദങ്ങളും സംഘടിപ്പിച്ചു.