കുടുംബസംഗമം സംഘടിപ്പിച്ചു. നാവായിക്കുളം, വെട്ടിയറ ചിന്ത ഗ്രന്ഥശാലകുടുംബസംഗമവുംപുതുവർഷ ആഘോഷവും നടത്തി.കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഷാജി.ടി.എസ് അധ്യക്ഷനായി.സെക്രട്ടറി രാമചന്ദ്രൻ പിള്ള സ്വാഗതം പറഞ്ഞു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റോയിലൻ നന്ദി പറഞ്ഞു. ബൈജു ഗ്രാമിക സംസാരിച്ചു. തുടർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു..
വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത് കൊച്ചി: അങ്കമാലിയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ശ്രീമൂലനഗരം സ്വദേശി റിയയ്ക്കാണി പരിക്കേറ്റത്. ഭർത്താവ് ജിനുവാണ് കുത്തിയത്. സംഭവത്തിന് പിന്നാലെ ജിനു ഓടി രക്ഷപ്പെട്ടു.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയിൽ ചികിത്സയിലാണ്. മൂക്കന്നൂർ ഫെറോന പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.
വൃക്ഷരൂപമായി സ്കൂൾമുറ്റത്ത് എം ടി കഥാപാത്രങ്ങൾ അക്ഷരവൃക്ഷങ്ങൾ നട്ടുവളർത്തി മഹാസാഹിത്യകാരന് കുട്ടികൾ സ്മൃതിവനമൊരുക്കി. കിഴുവിലം ജി. വി.ആർ. എം. യൂ. പി.സ്കൂളിൽ എം ടി യുടെ വിവിധ കഥാപാത്രങ്ങളുടെ പേരിൽ ഫലവൃക്ഷങ്ങളും ചെടികളും നട്ടുകൊണ്ടാണ് സ്കൂൾ അങ്കണത്തിൽ പ്രത്യേക സ്മൃതിവനം നിർമ്മിച്ചത്. നാലുകെട്ടിലെ അപ്പുണ്ണി, മഞ്ഞിലെ വിമല ടീച്ചർ, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, പരിണയത്തിലെ താത്രികുട്ടി, ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എന്നിങ്ങനെ കഥാപാത്രങ്ങൾ സ്മൃതിവനത്തിൽ നിരന്നിട്ടുണ്ട്. എംടിയുടെ എല്ലാ കഥാപാത്രങ്ങളെയും സ്കൂൾ അങ്കണത്തിലേക്ക് വൃക്ഷരൂപത്തിൽ നട്ടുവളർത്താനുള്ള തയ്യാറെടുപ്പിലാണ് Read More…