കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് 24
വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ
ഗുരുതര ആരോപണവുമായി യുവതിയുടെ
അമ്മ. ഭർത്താവിൽ നിന്നും മകൾ നേരിട്ടത്
ക്രൂരമായ പീഡനമാണെന്ന് അമ്മ
പ്രതികരിച്ചു.
ഭർതൃപീഡനത്തെ തുടർന്നാണ് മകൾ
ജീവനൊടുക്കിയത്. നിറത്തിന്റെ പേരിലും
മകൾ അധിക്ഷേപം നേരിട്ടു.
സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനം
ഉണ്ടായി. മന്ത്രവാദം ഉൾപ്പെടെ മകളെ
ഉപയോഗിച്ച് നടത്തി. ഗർഭിണിയായ മകളെ
വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും അമ്മ
മൊഴി നൽകി തിങ്കളാഴ്ചയാണ്
കണ്ണൂരിലെ സ്വന്തം വീട്ടിൽ സ്നേഹയെ
ജീവനൊടുക്കിയ നിലയിൽ കണ്ടത്.
സ്നേഹയുടെ ആത്മഹത്യാകുറിപ്പ്
കണ്ടെടുത്തിരുന്നു.


