ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടം ഒരാൾക്ക് പ-രി’ക്ക്
കഴക്കൂട്ടം : ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടമുണ്ടായി. അപകടത്തിൽ ഒരു കാറിന് കേടുപാട് സംഭവിക്കുകയും പിന്നാലെ സ്കൂട്ടറിലെത്തിയ യുവതിക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്നലെ വൈകിട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറകുവശത്തായിരുന്നു സംഭവം.ലോറിയിൽ കെട്ടാതെ കൊണ്ടുപോയ ഇരുമ്പ് പൈപ്പുകൾ കയറ്റം കയറിയപ്പോൾ തെന്നി പുറകിൽ നിന്ന് വന്ന കാറിന്റെ പുറത്തേക്ക് വീഴുകയായിരുന്നു.പൈപ്പുകൾ തെന്നി വരുന്നത് കണ്ടു കാറ് പിന്നിലോട്ട് എടുത്തപ്പോൾ പിറകെ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് യുവതിക്ക് പരിക്കേറ്റത്.ലോറിയിൽ നിന്നും പൈപ്പുകൾ വീണത് കാരണം വലിയ അപകടമാണ് തെന്നി മാറിയത്.കഴക്കൂട്ടം പോലീസ് കേസെടുത്തു.


