മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പോസ്റ്റ്….. വിരമിക്കാൻ രണ്ടു നാൾ ബാക്കിനിൽക്കെ സസ്പെൻഷൻ.

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും മുൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററുമായ ജവാദ് സുബൈറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കിളിമാനൂർ യൂത്ത് കോൺഗ്രസ് നേതാവ് അഖിൽ എ.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജവാദ് സുബൈറിനെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ജവാദ് സുബൈറിനെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്….

