Blog

പാറയ്ക്കൽ സാംസ്ക്കരിക വേദി സംഗമം
വെഞ്ഞാറമൂട്, പാറയ്ക്കൽ സാംസ്ക്കാരിക വേദി വിജ്ഞാനോൽസവവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു.

കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സാംസ്ക്കാരിക വേദി പ്രസിഡൻ്റ് സന്തോഷ് പാറയ്ക്കൽ അധ്യക്ഷനായി.സെക്രട്ടറി ദീപക് ബി സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു പിള്ള, മാണിക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, ജ്യോതികുമാർ, സദാശിവൻ നായർ ശോഭനകുമാരി എന്നിവർ സംസാരിച്ചു. ട്രഷറർ വി. അനിൽകുമാർ നന്ദിപറഞ്ഞു.കുട്ടികൾക്കായി സംഘടിപ്പിച്ച വിജ്ഞാനോൽസവം ആലന്തറ ശ്രീകണ്ഠൻ, അനിത ഗോപൻ എന്നിവർ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *