തിരുവനന്തപുരം: വെഞ്ഞാറുംമൂട്ടില്‍ വീടിന് തീപിടിച്ചു.

വെഞ്ഞാറമ്മൂട് സ്വദേശി സലാമിന്റെ ഇരു നില വീടിനാണ് തീപിടിച്ചത്. വീടിന് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലില്‍ നിന്നാകാം തീ പടര്‍ന്നതെന്ന് സംശയം ഉണ്ട്. ഇടുങ്ങിയ വഴി ആയതിനാല്‍ ഫയര്‍ഫോഴ്സിന് അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

