Blog

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 60 ദിവസമായിട്ടും ജാമ്യമില്ല; പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്. ഏഴ് പ്രതികളാണ് ജാമ്യം തേടി ഹ‍ർജി നൽകിയത്. ഹൈക്കോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകരുടെ നിരയെയാണ് വാദത്തിനായി പാർട്ടി ഇറക്കുന്നത്. എന്നാൽ അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിനെയക്കം എത്തിച്ച് ജാമ്യ ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ നീക്കം. ഔദ്യോഗിക കൃത്യ നിർവ്വഹണം Read More…

Blog

അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരമ്പ്ര ബി ആർ സിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ ഐ ടി സംഘം പ്രതിയെ പിടികൂടിയത്. വിഷയത്തിൽ കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ് പി പ്രത്യേക Read More…

Blog

കുണ്ടറ. കസ്റ്റഡി മർദ്ദന കൊലപാതകമെന്ന പരാതി കൊല്ലം റൂറൽ എസ് പി അന്വേഷിക്കുമെന്ന് ഡി ജി പി. കസ്റ്റഡി മർദനം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കും. മരണകാരണം മർദനമല്ലന്ന് പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട്. സിയാദിനെ കസ്റ്റഡയിൽ എടുത്ത് വിട്ടത് ജൂൺ 17 ന്. പിന്നീട് ആഴ്ചകൾക്ക് ശേഷമാണ് ചികിത്സ് തേടിയത്. മരണകാരണം മഞ്ഞപിത്തമെന്ന് പോസ്‌റ്റുമോർട്ടം റിപോർട്ടുണ്ടനും പൊലീസ്.പൊലീസ് സിയാദിനെ തൻ്റെ മുന്നിൽ വെച്ച് മർദ്ദിച്ചെന്നായിരുന്നുപരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പൊലീസ് വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

Blog

ആറ്റിങ്ങൽ മൂന്ന് മുക്കിലെ സുന്ദരൻ തട്ടുകടയിലേക്ക് ടോറസ് ലോറി ഇടിച്ചു കയറി വൻ അപകടം കട പൂർണമായും കത്തി നശിച്ചു മൂന്നു മുക്കിലെ ഡിവൈഡറിൽ ഇടിച്ച ടോറസ് ലോറി നിയന്ത്രണംവിട്ട് കടക്കുള്ളിലേക്ക് ഇടിച്ചു കയറുകയും കട പൂർണമായും നശിച്ചു. ഇന്ന് വെളുപ്പിന് 2:30 ന് ആയിരുന്നു അപകടം

Blog

‘ഹിമവാന്റെ മടിത്തട്ടിലൂടെ’ പ്രകാശനം ചെയ്തു. കിളിമാനൂര്‍: റിട്ട.പ്രഥമാധ്യാപികയായ ജയന്തി.ജി.എഴുതിയ ഹിമവാന്റെ മടിത്തട്ടിലൂടെ എന്ന യാത്രാവിവരണഗ്രന്ഥം സാഹിത്യകാരന്‍ ഡോ.എസ്.ആര്‍.ലാല്‍ ഡോ.ബി.എസ്.ബിനുവിന് നല്കി പ്രകാശനം ചെയ്തു. സമ്മേളളനം ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷന്‍ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച രണ്ട് യാത്രകളില്‍ പങ്കെടുത്ത ജയന്തി.ജി. ഈ അനുഭവങ്ങള്‍ അക്ഷരങ്ങളിലേക്കാവാഹിക്കുകയായിരുന്നു. സൊസൈറ്റിയുടെ പ്രസിദ്ധീകരണവിഭാഗമായ സിറ്റ്‌കോ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. റിട്ട.അധ്യാപകന്‍ ഡോ.ബാലചന്ദ്രന്‍ പുസ്തകാവതരണം നടത്തി. കിളിമാനൂര്‍ Read More…

Blog

വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതികളെ പോലീസ് പിടികൂടി. 26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കട സ്വദേശിയായ വിശാഖ് (42) എന്നയാളെ ചമ്പക്കടയുള്ള ടിയാന്റെ വീടിനടുത്തു വച്ച്, വെട്ടുകത്തി കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ അയൽവാസിയായ മുഖ്യപ്രതിയടക്കം 4 പേരെ വഞ്ചിയൂർ പോലീസ് പിടികൂടിയിട്ടുള്ളതാണ്. കൈതമുക്ക്, ചമ്പക്കട ജംഗ്ഷന് സമീപം CPRA -14 വിജയൻ നായർ മകൻ പ്രദീപ് @ പത്ത് പ്രദീപ് (38) ഉം കൂട്ടാളികളുമാണ് കൃത്യം നടത്തിയത്. Read More…

Blog

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി വി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു. ജനം ടി വി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന് സമീപം വെച്ചായിരുന്നു അപകടം. പാറശ്ശാല സ്വദേശിയായ അഭിജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ജനം ടി Read More…

Blog

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴയിട്ട് കോടതി. 14 വയസുകാരന് സ്‌കൂട്ടര്‍ നല്‍കിയതിന് 26,000 രൂപയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നായിരുന്നു അമ്മയ്ക്ക് പിഴ വിധിച്ചത്.2023 ഏപ്രില്‍ ഒന്‍പതിന് ചിതറ പൊലീസ് മടത്തറ കൊല്ലായില്‍ ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

Blog

സീരിയൽ നാടക നടനും ഡബിറ്റ് ആര്ടിസ്റ്റ് ചെമ്പഴന്തി പറക്കോട് പനവിള വീട്ടിൽ മുരുകൻ പനവിള അന്തരിച്ചു. തിരുവനന്തപുരം നിധി നാടക സംഘത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വടകര മേമുണ്ട മഠത്തിൽ നടക്കവേ വ്യാഴാഴ്ച രാത്രി 12 30ന് കുഴഞ്ഞു വീഴുകയായിരുന്നു വടകര ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..ശനിയാഴ്ച മരണപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവങ്ങൾ ദാനം ചെയ്ത ശേഷം ഞായർ വൈകുട്ട് ചെമ്പഴന്തിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് ഒരുമ അമ്പലപ്പുഴ Read More…

Blog

കൊല്ലം.മാതാവിൻറെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം. സംഭവം കുളത്തൂപ്പുഴയിൽ. കുളത്തൂപ്പുഴ ആർ പി എൽ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസം മുറിയിൽ സൂക്ഷിച്ച് പൂജ ചെയ്തത്. സംഭവം പുറത്തിറഞ്ഞത് കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോൾ ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്താക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.