വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ചിരുന്ന പന്തളത്തെ ഹോട്ടല്‍ പൂട്ടിച്ചു. ഫലക് മജ്ലിസ് എന്ന ഹോട്ടലാണ് പൂട്ടിച്ചത്. ശുചിമുറിയുടെ പൈപ്പിനോട് ചേർന്ന് മസാല പുരട്ടി വച്ച നിലയിലാണ് ഇവിടെ നിന്ന് ഇറച്ചി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പരാതി വന്നിരുന്നു. ഇതോടെയാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തി. അതേസമയം, നാദാപുരം വളയം പഞ്ചായത്തില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത മത്സ്യവും ഐസും കഴിഞ്ഞ Read More…
Author: Kalanikethan Editor
അറസ്റ്റിൽ
ചേർത്തല. പൂച്ചാക്കലിൽ നടുറോഡിൽ ദളിത് പെൺകുട്ടിക്ക് മർദനമേറ്റ കേസിൽ ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവർ അറസ്റ്റിൽ.ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. പ്രതികളുടെ സിപിഐഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആക്ഷേപമുയർന്നിരുന്നു. ഇന്ന് നിയമസഭയിൽ MLA കെ കെ രമയുടെ ചോദ്യത്തിനാണ്മന്ത്രി വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.ഞായറാഴ്ച വൈകിട്ടോടെയാണ് നടു റോഡിൽ പെൺകുട്ടിയെ ക്രൂരമായ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇളയ സഹോദരങ്ങളെ മർദിച്ചതിൽപോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോൾ ആയിരുന്നു പെൺകുട്ടിയെയും സഹോദരങ്ങളേയും Read More…
പ്രതിമാസ സാഹിത്യ ചർച്ച
മലയാള വേദിയുടെപ്രതിമാസ സാഹിത്യ ചർച്ച നടന്നു. മലയാള വേദിയുടെ 215- മത് പ്രതിമാസ സാഹിത്യ ചർച്ച നാവായിക്കുളംതൂലിക യിൽ വച്ച് നടന്നു.എ.വി.ബഹുലേയൻ അദ്ധ്യക്ഷനായി. പേരിനാട് സദാനന്ദൻപിള്ള യുടെ – നേതാജിയും INA യും എന്ന കൃതി ചർച്ച ചെയ്തു. അന്തരിച്ച കവി ഹംസ പാട്രയെയും നാവായിക്കുളം പഞ്ചായത്ത് വായനശാല സെക്രട്ടറി ബാൽരാജിനെയും മലയാള വേദി അനുസ്മരിച്ചു.കവി മടവൂർ സുരേന്ദ്രൻ, ദീപു ചടയമംഗലം, ജ്യോതി, ഓരനെലൂർ ബാബു, ആറ്റിങ്ങൽ ശശി, വിജയൻ ചന്ദനമാല, പ്രസന്നൻ വടശ്ശേരികോണം, ശ്രീകണ്ഠൻ കല്ലമ്പലം, Read More…
ക്രൂരമർദ്ധനം
ചേർത്തലയില്‍ ദളിത് പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ സിപിഎം പ്രവർത്തകന്‍റെയും സഹോദരന്‍റെയും ക്രൂര മർദ്ദനം. പെണ്‍കുട്ടിയുടെ സഹോദരങ്ങളെ മർദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവർ പറയുന്നു. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രതികളുടെ പാർട്ടി ബന്ധം കാരണം പരാതി നല്‍കിയിട്ടും പോലീസ് ഇടപെടുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പൊതുജനമധ്യത്തില്‍ പരസ്യമായി സ്ത്രീത്വത്തെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടും ഇടപെടാത്ത പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചേർത്തല താലൂക്കില്‍ തൈക്കാട്ടുശേരി Read More…
അതിക്രൂരമായി പീഡിപ്പിച്ചു
ചെറുതുരുത്തിയില്‍ ഭര്‍ത്താവ് ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.യുവതി അതിക്രൂരമായ മര്‍ദനമേറ്റാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയതായും റിപ്പോര്‍ട്ടില്‍ Read More…
വായനാപക്ഷാചരണം
വായനാപക്ഷാചരണ സമാപസമ്മേളനം നടന്നു ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനസമ്മേളനവും ഐ.വി. ദാസ് അനുസ്മരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. വേണുഗോപാൽ അധ്യക്ഷനായി. സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. അവനവഞ്ചേരി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽസംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. മുരളീധരൻ ,ജില്ലകൗൺസിൽ അംഗം ജി. കൊച്ചു കൃഷ്ണകുറുപ്പ്, മുരളി സ്മാരക ഗ്രന്ഥശാല പ്രസിഡന്റ് ടി.എൽ. പ്രഭൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.വാസുദേവൻ നന്ദി പറഞ്ഞു.
സംഘർഷം
ആറ്റിങ്ങൽ :നഗരൂരിൽ സംഘർഷം ആറ്റിങ്ങൽ :നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ മുട്ടിൽ ഡിവൈഎഫ്ഐ- യൂത്ത്കോൺഗ്രസ് സംഘർഷത്തിൽ അഞ്ചോളം പേർക്ക് പരിക്ക് പരിക്കേറ്റവരെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മണി കഴിഞ്ഞാണ് സംഭവം മുന്നേ ഉണ്ടായ വാക്ക്തർക്കത്തിന്റെ പേരിലായിരിന്നു ഇന്നത്തെ സംഘർഷം നടന്നതെന്നാണ്ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ അഞ്ചോളം പേർക്ക്പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്, സ്ഥലം പോലീസ് നിയന്ത്രണത്തിലാണ്.
അനുസ്മരണം നടന്നു
തക്ഷശില ലൈബ്രറി ആൻഡ് റീഡിങ് റൂം മാമം – വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം തക്ഷശി ലൈബ്രറിയുടെ ബാലവേദിയായ ബാലമഞ്ജരിയും വനിതാവേദിയായ ജ്വാലയും ലൈബ്രറിയും ചേർന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി . ലൈബ്രറി പ്രസിഡൻറ് ജയകുമാറിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ശ്യാം കൃഷ്ണ സ്വാഗതമാശംസിച്ചു.ശ്രീമതി സുജ കമല ടീച്ചർ ക്ലാസ് എടുത്തു.ബാല മഞ്ജരിയിലെകൂട്ടുകാരായ ആദിദേവ്, കേശവ് ,ദേവനന്ദ, ദേവാനന്ദ്, എന്നിവർ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചു . ബാലമഞ്ജരിയുടെ കോഡിനേറ്റർ ശ്രീമതി നിമിഷ കൃതഞ്ജത രേഖപ്പെടുത്തി.
ബാലവേദി ക്യാമ്പ്
ബാലവേദി ക്യാമ്പ് നടന്നു. മ ബാലവേദി നെടുമങ്ങാട് മണ്ഡലം ക്യാമ്പ് “മിന്നാമിന്നിക്കുട്ടം “പി എം സുൽത്താൻ സ്മാരകത്തിൽ നടന്നു. ബാലവേദി മണ്ഡലം വൈസ് പ്രസിഡന്റ് അനശ്വര അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ബാലവേദി മണ്ഡലം കൺവീനർ പി കെ സാം സ്വാഗതം പറഞ്ഞു. പ്രശസ്ത ചിത്രകാരൻ ട്വിങ്കിൾ രാജേഷ് ക്ലാസ് നയിച്ചു. ഉന്നത വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി. ബാലവേദി ജില്ലാ രക്ഷാധികാരിയും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവുമായ എ എസ് Read More…
തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ പുല്ല്കുളങ്ങരയില്‍ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യനാണ് മരിച്ചത്. 12 വയസായിരുന്നു. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നല്‍കിയില്ല. പിന്നാലെ ആദിത്യൻ മുറിയില്‍ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങള്‍ക്കും Read More…

