Blog

സസ്പെൻഷൻ

കെഎസ്യു സംസ്ഥാന പഠന ക്യാമ്ബിലെ കൂട്ടത്തല്ലിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അല്‍ ആമീന്‍ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിന്‍ ആര്യനാട് എന്നിവരെ സംഘടനയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ക്യാമ്ബില്‍ കൂട്ടത്തല്ല് നടന്നത്. ക്യാമ്പിൽ നടന്ന സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സംഘടനയ്ക്കുള്ളിൽ ഉള്ളവർ Read More…

Blog

തിയേറ്റർ അവാർഡ്

തിയറ്റർ അവാർഡ് പ്രഖ്യാപിച്ചുപത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്നഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ നാലാമത് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പ്രദീപ് മാളവിക (നടൻ), ജയൻമൂരാട് (തിയറ്റർ), ടി.കെ.ജി. നായർ (രാഷ്ട്രീയം, സാംസ്കാരികം), കെ.എം. എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാ-സംസ്കാരികം),ഗോപാൽജി വടയാർ (കവിത, ഹസ്വചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. ജേതാക്കളെ പോൾസൺ താണിക്കൽ, മുരളി അടാട്ട്,പ്രകാശ് കണ്ണൂർ എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുത്തത്. 10,000 രൂപയും Read More…

Blog

ഗാനം ഉപയോഗിച്ചത് അനുമതിയോടെ

പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സർവൈവല്‍ ത്രില്ലർ ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സ്’ മലയാള സിനിമയുടെ ചരിത്രം മാറ്റികുറിച്ച്‌ ലോകത്തിലെ ഏറ്റവും കളക്ഷൻ നേടിയ മലയാള ചിത്രമായ് മാറി. 2024 ഫെബ്രുവരി 22ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം 240 കോടിയിലധികമാണ് തിയറ്ററുകളില്‍ നിന്നും വാരികൂട്ടിയത്.‌‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചർച്ചയാവുന്നത് ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ ഗാനത്തിന്റെ മ്യൂസിക് റൈറ്റ്സുമായ് ബന്ധപ്പെട്ട വാർത്തകളാണ്. പ്രശസ്ത സംഗീത സംവിധായകനായ ഇളയരാജ നല്‍കിയ കേസിന്റെ വസ്തുത Read More…

Blog

ക്യാമ്പ് സംഘടിപ്പിച്ചു

പ്രേംനസീർ സ്മാരക ശാന്തി ലൈബ്രറി ക്യാമ്പ് സംഘടിപ്പിച്ചു. മുടപുരം, പ്രേംനസീർ സ്മാരക , ശാന്തി ലൈബ്രറി ” തുമ്പികളേ വാ ” എന്ന പേരിൽ കുട്ടികളുടെ ക്യാമ്പ് സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ്തുളസീധരൻ അധ്യക്ഷനായി. ക്യാമ്പിന്റെ ഭാഗമായി നാടൻപാട്ട് , കഥപറച്ചിൽ ,കവിതാവതരണം എന്നിവ നടന്നു. ലൈബ്രറി ഹാളിൽ നടന്നചടങ്ങിൽഅജിത്ത് കുമാർ സ്വാഗതംപറഞ്ഞു.ബങ്കിംചന്ദ്രൻ ,സന്തോഷ്കുമാർ ,നൗഷാദ് എന്നിവർ സംസാരിച്ചു.എൻ.എസ് അനിൽ നന്ദി രേഖപ്പെടുത്തി.

Blog

രാജ്കോട്ട് ദുരന്തം

രാജ്‌കോട്ട് ദുരന്തം: മരണസംഖ്യ 33 ആയി. മരണമടഞ്ഞവരിൽ 12 കുട്ടികൾ. ടി ആര്‍ പി ഗെയിം സോണ്‍ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചത് ഫയര്‍ എന്‍ ഓ സി ഇല്ലാതെ.⬛ നാലു ലക്ഷം ദുരിതാശ്വാസം⬛ പരിക്കെറ്റവർക്ക്‌ 50000⬛പ്രധാന മന്ത്രി അനുശോചനം രേഖപ്പെടുത്തി⬛ മൂന്ന് കിലോമീറ്റർ ദൂരെ വരെ പുക പരന്നു⬛ അഹമ്മദാബാദ് : നഗരത്തിൽ ഗെയിം സോണുകൾ അടച്ചു⬛ ഒരു എൻട്രി യും ഒരു എക്സിറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ⬛ ആഭ്യന്തര മന്ത്രി ഹർഷ് സംഗവി രാജ്ക്കോട്ടിൽ.⬛ അപകടം നടക്കുമ്പോൾ Read More…

Blog

അജ്ഞാത മൃതദേഹം

അജ്ഞാത മൃതദേഹംകിങ്ങൂർ എലഗൻസ് ബാർ ഭാഗത്തു വച്ച് ബാബു എന്ന് വിളിക്കുന്ന തിരുവനന്തപുരം സ്വദേശിയായ 68 വയസ് പ്രായമായ ആളെ 21.05.2024 തീയതി രാത്രി 10:00 മണിക്ക് വാഹനാപകടത്തിൽ പരിക്കു പറ്റി കിടങ്ങൂർ LLM ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെ 24.05.2024 തീയതി മരണപ്പെട്ടിട്ടുള്ളതാണ്. കിടങ്ങൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.അടയാള വിവരങ്ങൾ : വലതു കൈ മസ്സിൽ ഭാഗത്തും Read More…

Blog

അപകടം

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു. ബസിൻ്റെ ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമെന്നാണ് വിവരം.

Blog

അറസ്റ്റിൽ

കൊല്ലം: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റയില്‍വേസ്റ്റേഷന്‍ പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്തര്‍ സംസ്ഥാന വന്‍ വാഹനമോഷണ സംഘം പിടിയിലായി. കരിക്കോട്, സാരഥി നഗര്‍-52, ഫാത്തിമമന്‍സിലില്‍ ഷഹല്‍ (42), ഓയൂര്‍, റാഷിന മന്‍സിലില്‍ റാഷിദ് (33), വാളത്തുംഗല്‍, വയലില്‍ പുത്തന്‍വീട്ടില്‍, നൗഷാദ് (64), ഉമയനല്ലൂര്‍, അടികാട്ടുവിള പുത്തന്‍ വീട്ടില്‍ സലീം (71), പിനക്കല്‍, തൊടിയില്‍ വീട്ടില്‍ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേഷന്‍ (24), കുള്ളന്‍ കുമാര്‍ എന്ന കുമാര്‍ (49) Read More…

Blog

പരാതി നൽകി

കൊച്ചി: റിയാലിറ്റിഷോ ആയ ബിഗ് ബോസ് സീസണ്‍ 6-ലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായ ജാസ്മിന്‍ ജാഫറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കി പിതാവ്. കൊല്ലത്തെ പുനലൂര്‍ പൊലീസ് സ്റ്റേഷനിലാണ് ജാഫര്‍ ഖാന്‍ പരാതി നല്‍കിയത്. ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് മോശം പ്രചാരണം നടത്തുന്ന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഐഡികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.ജാസ്മിനെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് കൊടുത്തതിനൊപ്പം അപകീര്‍ത്തിപ്പെടുത്തിയതിനും കേസ് കൊടുത്തിട്ടുണ്ട്. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയ സനയാണ് ഇത് സംബന്ധിച്ചുള്ള Read More…

Blog

പുതിയ ഉത്തരവ്

തിരുവനന്തപുരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് Read More…