Blog

പിരപ്പൻകോട് വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു വെഞ്ഞാറമൂട് പിരപ്പൻകോട് ടോറസ് ലോറി ബൈക്കിനും കാറിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു . ബൈക്ക് യാത്രികരായിരുന്ന വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ( 20) കാട്ടാക്കട സ്വദേശി ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത് . ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത് പാറ കയറ്റി വന്ന ടോറസ് ലോറി കാറിനും ബൈക്കിലും മുകളിലൂടെ മറയുകയായിരുന്നു . കാർ യാത്രക്കാരായ മലപ്പുറം സ്വദേശികളായ രണ്ടുപേരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ Read More…

Blog

കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ആറ് സീറ്റ് വേണമെന്ന കാര്യത്തിൽ മുന്നണിയിൽ വീണ്ടും ചർച്ച നടത്താൻ തീരുമാനമായിരുന്നു. നിലവിൽ മൂന്ന് സീറ്റാണ് ആർ.ജെ.ഡിക്കുള്ളത്. എന്നാൽ ഇത്തവണ ആറ് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ എൽ.ഡി.എഫ് തയ്യാറായില്ല. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ എന്നിവിടങ്ങളാണ് ആർ.ജെ.ഡിക്ക് നൽകിയിരിക്കുന്നത്.ഇന്നലെ ഇവിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് രാജി.തിരുവനന്തപുരം സെൻട്രലിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പിള്ള മത്സരിക്കുമെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. താൻ എം എൽ എ Read More…

Blog

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഇതുകണ്ടെത്തുന്നതിന് വാഹനങ്ങള്‍ പരിശോധിക്കും. 50,000/- രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം. പരിശോധനാവേളയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍പരാതി തെളിവ് സഹിതം എക്‌സ്‌പെന്റിച്ചര്‍ ആന്റ് മോണിറ്ററിംഗ് ആന്‍ഡ് ഫിനാന്‍സ് ഓഫീസറെ 8547610033 നമ്പരില്‍ അറിയിക്കണം. ജില്ലയിലുടനീളം ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട് എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Blog

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. സിപിഐയില്‍ നിന്നും രാജിവച്ച് Read More…

Blog

കരുനാഗപ്പള്ളി. കൊലപാതങ്ങള്‍ക്ക് ശേഷം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പ്രചരണങ്ങള്‍ നടത്തിയ സംഭവത്തില്‍ കൊല്ലം സിറ്റി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് കരുനാഗപ്പള്ളിയില്‍ മുന്‍വിരോധത്താല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിത്. ഈ സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുഴുവന്‍ പ്രതികളെയും ജില്ലാ പോലീസ് മേധാവി ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് മണിക്കുറുകള്‍ക്കുള്ളിള്‍ പിടികൂടിയിരുന്നു. ശേഷം കരുനാഗപ്പള്ളിയില്‍ ശക്തമായ പോലീസ് നിരീഷണം തുടര്‍ന്നു വരവേയാണ് സോഷ്യല്‍ മീഡിയായിലൂടെയും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചും രണ്ട് സംഘങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്തുന്ന Read More…

Blog

ഡോ വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസില്‍പ്രതി സന്ദീപ് കുറ്റക്കാരന്‍,വിധി 19ന് കൊല്ലം.ഡോ.വന്ദനദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. വിധി 19ന് നടത്തും. സംഭവം കഴിഞ്ഞ് 2 വർഷവും 10 മാസവും 7 ദിവസവും കഴിയുമ്പോഴാണ് വിധി വരുന്നത്.കേരളത്തിന്‍റെ മനസാക്ഷിക്ക് എക്കാലത്തേക്കുമേറ്റ മുറിവുകളിലൊന്നാണ് ഡോക്ടർ വന്ദന മോഹൻദാസിന്‍റെ മരണം. പ്രഫഷണൽ ജീവിതം ആരംഭിക്കാനിരിക്കുമ്പോഴാണ് ഡോ. വന്ദന കൊല്ലപ്പെട്ടത്. 2023 മേയ് 10. സമയം പുലർച്ചെ 4.30. സ്ഥലം കൊട്ടാരക്കര താലൂക്ക് ആശുപത്രി. പൂയപ്പള്ളിയിൽ Read More…

Blog

പൊയ്കമുക്ക് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചിറയിൻകീഴ് എം. എൽ എ. വി ശശി നിർവഹിച്ചു ചിറയിൻകീഴ് MLA ശ്രീ V . ശശി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 180000 രൂപ ( ഒരു ലക്ഷത്തി എൺപതിനായിരം ) ഉപയോഗിച്ച് ദേശാഭിമാനി യൂത്ത് ക്ലബ്‌ & ലൈബ്രറി യുടെ ഡിജിറ്റലിസേഷനായി നൽകിയ സൗണ്ട് സിസ്റ്റം, കമ്പ്യൂട്ടർ, പ്രൊജക്റ്റർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു.

Blog

ന്യൂഡെല്‍ഹി.കേരളത്തിലെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, വി മുരളീധരൻ, ശോഭ സുരേന്ദ്രൻ, ആർ ശ്രീലേഖ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, 2. ഉദുമ – മനുലാൽ മേലോത്ത്, 3. കാഞ്ഞങ്ങാട് – ബൽരാജ് എം, 4. പയ്യന്നൂർ – എ പി ഗംഗാധരൻ, 5. അഴീക്കോട് – Read More…

Blog

കിളിമാനൂര്‍. ബൈക്ക് ഓടയിൽ വീണ് സഹോദരങ്ങൾ മരിച്ചു.കിളിമാനൂർ സ്വദേശികളായ അഭി, അഭിഷേക് എന്നിവരാണ് മരിച്ചത്. നഗരൂർ റോഡിന് സമീപമാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓടയിലേക്ക് വീഴുകയായിരുന്നു.

Blog

ചാത്തന്നൂർ: ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചു വരുത്തി മർദ്ദിച്ചു കൊലപ്പെടുത്തി.പ്രതികൾ പോലിസ് കസ്റ്റഡിയിൽ.കൊട്ടിയം നടുവിലക്കര ദിലീപ് ഭവൻ ദിലീപ് (42)ആണ് മരിച്ചത്. പ്രതികളായകല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30)നെയും ഭാര്യയുമാണ്കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും അവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പോലിസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെപാരിപ്പള്ളി മെഡിക്കൽ കോളജ്ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ട് വന്ന ദിലീപിന്റെ ദേഹത്ത് പാടുകൾ കണ്ടത് കൊണ്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനെ അറിയിക്കുകയും മെഡിക്കൽ കോളേജിൽ എത്തിയ പോലീസ് Read More…