Blog

കാറിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്ന് പോലീസ് പറഞ്ഞു.ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു. കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിൻ്റെ Read More…

Blog

അവയവം മാറി

കോഴിക്കോട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്. കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഡോക്ടര്‍ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ Read More…

Blog

യുവ നടൻ മാത്യുവിന്റെ വാഹനം

യുവനനടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ബന്ധു മരിച്ചു. റിട്ട. അധ്യാപിക ബീന (60) ആണ് മരിച്ചത്. നിർമ്മാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ശാസ്താംമുകളിലെ ദേശീയ പാതയിലാണ് സംഭവം. ബീനയുടെ ഭർത്താവ് സാജു, മാത്യുവിന്റെ മാതാപിതാക്കളായ ബിജു, സൂസൻ എന്നിവർക്കും പരിക്കേറ്റു. ഇവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാത്യുവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.മാത്യുവിന്റെ പിതാവ് ബിജുവിന്റെ ബന്ധുവാണ് മരിച്ച ബീന.

Blog

പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗണേശ്വര്‍ ശാസ്ത്രി തുടങ്ങിയവര്‍ പത്രികാ സമര്‍പ്പണ വേളയില്‍ മോദിക്കൊപ്പമുണ്ടായിരുന്നു. കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് സമയം കുറിച്ച പൂജാരിയാണ് ഗണേശ്വര്‍ ശാസ്ത്രി. ഇദ്ദേഹമാണ് മോദിക്ക് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുള്ള സമയവും നിശ്ചയിച്ചത്. വാരാണസിയിലെ സാധാരണക്കാരെയാണ് പത്രികയില്‍ ഒപ്പുവെയ്ക്കാന്‍ മോദി തെരഞ്ഞെടുത്തത്. ബ്രാഹ്മണ സമുദായത്തില്‍ നിന്നുള്ള Read More…

Blog

മരിച്ചനിലയിൽ

ഇടുക്കിയില്‍ പോക്സോ കേസിലെ അതിജീവിതയായ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്.പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് Read More…

Blog

വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം. കൊല്ലം ചവറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഡോ. ജാന്‍സി ജെയിംസിനെയാണ് ആക്രമിച്ചത്. രോഗിക്കൊപ്പം കൂട്ടിരിപ്പിനെത്തിയ സ്ത്രീ, ഡോക്ടറുടെ മുഖത്തടിക്കുകയായിരുന്നുഒരു കുടുംബത്തിലെ രണ്ട് രോഗികളും ഇവര്‍ക്കൊപ്പം കൂട്ടിരിപ്പിനായി എത്തിയ 5 പേരുമാണ് ആരോഗ്യ കേന്ദ്രത്തിലേക്കെത്തിയത്. എന്നാല്‍ ഒരു രോഗിക്കൊപ്പം ഒരാളെ മാത്രമേ പരിചരണത്തിനായി നിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും ബാക്കിയുള്ളവര്‍ പുറത്ത് പോകണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ രോഗിക്കൊപ്പം എത്തിയ സ്ത്രീ, ഡോക്ടര്‍ എഴുതി കൊടുത്ത മരുന്ന് പരിശോധിച്ച് ഉറപ്പു വരുത്താനും ആവശ്യപ്പെട്ടു. Read More…

Blog

മുങ്ങിമരിച്ചു

വാമനപുരം നദിയിൽ വീണ16കാരൻ മരിച്ചു. തിരുവനന്തപുര പേട്ട സ്വദേശി അർജുനാണ് മരിച്ചത്. അർജുൻ ഉൾപ്പെട്ട 15 അംഗസംഘം ആറ്റിങ്ങൽ ഇളമ്പയിലെ ഒരു വീട്ടിലെത്തിയിരുന്നു ഇതിനുശേഷം ശിവക്ഷേത്ര കടവിൽ കുളിക്കാൻ ഇറങ്ങവെയാണ് അപകടം. പേട്ടയിലെ സ്വകാര്യ പണമനപാട് സ്ഥാപനത്തിലെ ജീവനക്കാരാരും ബന്ധുക്കളും അടങ്ങുന്ന സംഘമാണ് ഉച്ചയോടെ ഇളമ്പയിൽ എത്തിയത്. സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾ വെള്ളത്തിൽ വീണ കണ്ട് ഇവരെ രക്ഷപ്പെടുത്താൻ എത്തിയ അർജുനാണ് മരണമടഞ്ഞത് . ആറ്റിങ്ങൽ ഫയർഫോഴ്സ് സംഘം എത്തി അർജുനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ Read More…

Blog

സ്നേഹാദരവ്

റാങ്ക് ജേതാവ് അനന്ത നാരായണിക്ക് കലാനികേതൻ കലാകേന്ദ്രത്തിന്റെ സ്നേഹാദരവ് കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രഥമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ അനന്തനാരായണി എസ്.ഡി.യെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ചെയർമാൻ ഉദയൻ കലാനികേതൻ പൊന്നാട അണിയിച്ചു. ബിന്ദു കാർത്തികേയൻ ഉപഹാരം നൽകി. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തനാരായണി.

Blog

സമ്മേളനം

പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആറ്റിങ്ങൽ സബ് ഡിവിഷൻ സമ്മേളനം നടന്നു. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.സുരേന്ദ്രൻ അധ്യക്ഷനായി. വി.ചന്ദ്രബാബു,കെ. രാജൻ, എ.നജാം എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു.

Blog

79 ന് തിരിതെളിഞ്ഞു

കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ 79 എന്ന നാടകത്തിന് തിരിതെളിഞ്ഞു. പ്രവാസിയും നാടക കൃത്തുമായ കടയ്ക്കാവൂർ അജയബോസ് നിർമ്മിക്കുന്ന ഈ നാടകം മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായാ മുഹാദ് വെമ്പായം -സുരേഷ് ദിവാകരൻ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആറ്റിങ്ങൽ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ എഴുപത്തിഒൻപത് എന്ന നാടകത്തിന്റെപൂജാകർമ്മം പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീക്ഷേത്രത്തിൽ നടന്നു. നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് ഭദ്രദീപംതെളിച്ചു. നാടക രചയിതാവ് മുഹാദ് വെമ്പായം,സംവിധായകൻസുരേഷ് ദിവാകർ,നടൻ തോമ്പിൽ രാജശേഖരൻ,കൃഷ്ണകുമാർ പള്ളിപ്പുറം,ഡോ.എം.ജയരാജ്, ബി.കെ.സൈജുരാജ്, വക്കംബോബൻ,അനിൽ ആർ.തമ്പി,വക്കം സുധി, മകം Read More…