കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയെ കണ്ണൂരില്‍ എത്തിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്യും
ന്യൂയോർക്ക്: വാശിയേറിയ ഫിഫ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എക്സ്ട്രാ ടൈമിൽ വീഴ്ത്തി സ്പെയിൻ ലോകചാമ്പ്യൻമാരായി. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ, രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെറാൻ ടോറസ് നേടിയ ഏകഗോളാണ് സ്പെയിനിന് കിരീടം സമ്മാനിച്ചത്.വലതുവശത്ത് നിന്ന് പെഡ്രോ പോറോ നൽകിയ കൃത്യമായ ക്രോസ് നിക്കോ വില്യംസ് ഹെഡറിലൂടെ ബോക്സിന്റെ മധ്യഭാഗത്തേക്ക് തിരിച്ചുനൽകി. കൃത്യസമയത്ത് ഓടിയെത്തിയ ഫെറാൻ ടോറസ് മികച്ച ഹാഫ്-വോളിയിലൂടെ പന്ത് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ Read More…
മുദാക്കൽ താഴയ്ക്കാട്ട് പഞ്ചിയമ്മ ക്ഷേത്രത്തിലെ കിണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര കിണറിന്റെ ശില്പി ശ്രീമാൻ അജി , സഹപ്രവർത്തകൻ ബിജു എന്നിവർ അടങ്ങിയ ടീം ആണ് കിണറിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. രാവിലെ 9 മണിക്ക് ക്ഷേത്ര തന്ത്രി ഈശ്വരൻ പോറ്റി നിർവഹിച്ചു.നിർമ്മാണ പ്രവർത്തകരെ ക്ഷേത്ര ഭരണസമിതി ആദരവ് നൽകി.
ശബരിമല റൂട്ടിൽ വൻ വാഹനാപകടം: ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ചു; നിരവധി പേർക്ക് പരിക്ക്, ജീവനക്കാർ കുടുങ്ങിക്കിടക്കുന്നുശബരിമല റൂട്ടിൽ ആലപ്പാട്ട് കവലയിൽ വൻ വാഹനാപകടം. കുത്തറക്കത്തിൽ നിന്നുവന്ന ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് കണമലഫോറസ്ററ് വാഹനത്തിലും മറ്റ് ഭക്തജന വാഹനങ്ങളിലും ഇടിച്ചു അപകടം. ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പരിക്കുകളോട് ഹോസ്പിറ്റലിൽ. ഫയർഫോഴ്‌സ് ഉദ്യയോഗസ്ഥർ വാഹനത്തിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക് ,ചിലരുടെ നില ഗുരുതരംശബരിമല റൂട്ടിൽ വൻ വാഹനാപകടം: ഫയർഫോഴ്‌സ് വാഹനം നിയന്ത്രണം Read More…
വെള്ളല്ലൂർ സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക്, ബോംബ് സ്കോഡ്, ഡോഗ്സ്കോഡ് എന്നീ വിഭാഗങ്ങൾ പരിശോധന നടത്തി. ചെറിയ പടക്കങ്ങളും, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തു. നിർമ്മാണം പൂർത്തിയാകാത്ത പഴയവീട്ടിനുള്ളിൽ ഗ്ലാസും അലുമിനിയം ഫേബ്രിക്കേഷനും ചെയ്തു ഒരു ക്യാബിൻ നിർമ്മിച്ചിരുന്നു. ഇതിനുള്ളിൽ ആയിരുന്നു ക്രൂര മർദ്ദനം നടന്നത്. അനിൽകുമാറിനെ ക്രൂരമായി മർദ്ദിക്കുന്നതിനിടയിൽ മകളെ വിവാഹം ചെയ്തു തരുന്നത് സംബന്ധിച്ചു ഉടൻ തീരുമാനമെടുത്തില്ലെങ്കിൽ കുടുംബത്തെ മുഴുവൻ വകവരുത്തും എന്നായിരുന്നു ഭീഷണി. കുറച്ചുനാൾ മുൻപ് ഇവരുടെ സമീപത്തുള്ള Read More…
അമരാവതി: രാജ്യത്ത് കൊവിഡ് 19 തരംഗം അവസാനിച്ചതിന് ശേഷം നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കൊവിഡ് മരണങ്ങളും പുതിയ കേസുകളും റിപ്പോർട്ട് ചെയ്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് മൂന്ന് ആഴ്ചയ്ക്കിടെ നാല് കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾ കടുത്ത ജാഗ്രതയിലാണ്. ജൂൺ 26നും ജൂലൈ 16നും ഇടയിൽ വിവിധ ജില്ലകളിലായി 12 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ മൂന്ന് പേർ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും നാലാമത്തെയാൾ തീരദേശ Read More…
ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു. ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ Read More…
ശാസ്താംകോട്ട. ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി വീട്ടില്‍ ചാരായം വില്‍പന നടത്തിയ കേസില്‍ യുവതി അറസ്റ്റിലായി. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്. S ഉം പാർട്ടിയും നടത്തിയ പരിശോധനയിൽ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസിൽ ജനാർദ്ദനന്റെ ഭാര്യ ബിന്ദു ജനാർദ്ദനൻ(48)ആണ് പിടിയിലായത്. സുന്ദരി ബാര്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന താമസ സ്ഥലത്ത് മദ്യവില്‍പ്പന നടത്തിയതും അക്രമം നടത്തിയതുമായി നിരവധി കേസുകളുണ്ട്. നിലവിലെ അബ്കാരി നിയമത്തിനു വിരുദ്ധമായി വീട്ടിൽ ചാരായം വില്പനയ്ക്കായി സൂക്ഷിച്ച കുറ്റത്തിന് ആണ് അറസ്റ്റ് Read More…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസത്തില്‍ വടക്കന്‍ ഒഡീഷയ്ക്കും പശ്ചിമ Read More…
രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി എത്തിയിരിക്കുന്നു. മലയാളിക്ക് കർക്കടകമെന്നത് വെറുമൊരു മലയാള മാസം മാത്രമല്ല, താളം തെറ്റിയ ശരീരത്തെയും ജീവിതത്തെയും വീണ്ടെടുക്കാനുള്ള സമയം കൂടിയാണ്. മലയാള കലണ്ടറിലെ അവസാന മാസമായ കർക്കടകം ആത്മീയ ആചാരങ്ങള്‍ക്കും ഭക്തിക്കും കുടുംബക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന കാലഘട്ടമായാണ് കേരളത്തില്‍ കണക്കാക്കപ്പെടുന്നത്. മഴക്കാലത്തിന്റെ തീവ്രത കൂടുതലായ ഈ മാസത്തില്‍ ക്ഷേത്രദർശനം, നാമജപം, രാമായണ പാരായണം, ദാനധർമ്മങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന പതിവ് പണ്ടുമുതലേ നിലനില്‍ക്കുന്നു.കർക്കിടക മാസത്തെ “രാമായണ മാസം” എന്നും Read More…




