Blog

സ്നേഹാദരവ്

റാങ്ക് ജേതാവ് അനന്ത നാരായണിക്ക് കലാനികേതൻ കലാകേന്ദ്രത്തിന്റെ സ്നേഹാദരവ് കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രഥമ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ അനന്തനാരായണി എസ്.ഡി.യെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ചെയർമാൻ ഉദയൻ കലാനികേതൻ പൊന്നാട അണിയിച്ചു. ബിന്ദു കാർത്തികേയൻ ഉപഹാരം നൽകി. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തനാരായണി.

Blog

സമ്മേളനം

പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആറ്റിങ്ങൽ സബ് ഡിവിഷൻ സമ്മേളനം നടന്നു. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.സുരേന്ദ്രൻ അധ്യക്ഷനായി. വി.ചന്ദ്രബാബു,കെ. രാജൻ, എ.നജാം എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു.

Blog

79 ന് തിരിതെളിഞ്ഞു

കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ 79 എന്ന നാടകത്തിന് തിരിതെളിഞ്ഞു. പ്രവാസിയും നാടക കൃത്തുമായ കടയ്ക്കാവൂർ അജയബോസ് നിർമ്മിക്കുന്ന ഈ നാടകം മലയാളത്തിന്റെ സൂപ്പർഹിറ്റ് കൂട്ടുകെട്ടായാ മുഹാദ് വെമ്പായം -സുരേഷ് ദിവാകരൻ ആണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആറ്റിങ്ങൽ: കടയ്ക്കാവൂർ എസ്.എസ് നടനസഭയുടെ എഴുപത്തിഒൻപത് എന്ന നാടകത്തിന്റെപൂജാകർമ്മം പേരേറ്റിൽ ഭഗവതിപുരം ഭദ്രാദേവീക്ഷേത്രത്തിൽ നടന്നു. നാടകകൃത്ത് കടയ്ക്കാവൂർ അജയബോസ് ഭദ്രദീപംതെളിച്ചു. നാടക രചയിതാവ് മുഹാദ് വെമ്പായം,സംവിധായകൻസുരേഷ് ദിവാകർ,നടൻ തോമ്പിൽ രാജശേഖരൻ,കൃഷ്ണകുമാർ പള്ളിപ്പുറം,ഡോ.എം.ജയരാജ്, ബി.കെ.സൈജുരാജ്, വക്കംബോബൻ,അനിൽ ആർ.തമ്പി,വക്കം സുധി, മകം Read More…

Blog

മികച്ചവിജയം

മികച്ച വിജയം നേടി ഇക്കഴിഞ്ഞ എസ് .എസ് എൽ .സി പരീക്ഷയിൽ കൊടുവഴന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ ആര്യൻ എസ്.ബി.പത്ര പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സുനിൽ കൊടുവഴന്നൂർ,ബിന്ദു നന്ദന എന്നിവരുടെ മകനാണ്.

Blog

ദാരുണാന്ത്യം

ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; മലയാളി സൈനികന് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ് മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു 26കാരനായ ആദർശ്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും.

Blog

മിന്നും വിജയം

മിന്നും വിജയം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളെ അനുമോദിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 292 കുട്ടികളിൽ 289 പേർ ഉപരിപഠനത്തിന് അർഹത നേടി വിജയിച്ചു. 99% വിജയം. 75 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 14 കുട്ടികൾ 9 വിഷയങ്ങളിൽ എപ്ലസ് നേടി. മികച്ച വിജയം നേടിയ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികളെ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി സ്കൂളിലെത്തി അനുമോദിച്ചു. കുട്ടികൾക്ക് മധുരപലഹാരം വിതരണം Read More…

Blog

പെൺസുഹൃത്തിനെ കാണാൻ എത്തി

പെൺ സുഹൃത്തിന് പിറന്നാൾ കേക്കുമായി വീട്ടിലെത്തി: ബന്ധുക്കൾ കെട്ടിയിട്ട് തേങ്ങ കൊണ്ട് അടിച്ചു; പിന്നാലെ പോക്സോ കേസ്; കൊല്ലത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കുക. പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിന് മർദ്ദനമേറ്റതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പരിക്കേറ്റത്. കൊല്ലം തേവലക്കരയിലാണ് സംഭവം.കഴിഞ്ഞ ദിവസമാണ് സംഭവം. പിറന്നാള്‍ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണില്‍ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. നഹാസിന്റെ ഭാഗത്ത് നിന്ന് Read More…

Blog

പെൺസുഹൃത്തിനെ കാണാനെത്തി

പൂജ ഇക്ബാലിനെ തിരഞ്ഞെടുത്തു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ പ്രസിഡന്റായി മൂന്നാം തവണയും പൂജാ ഇക്ബാൽ തിരഞ്ഞെടുക്കപ്പെട്ടു. ആറ്റിങ്ങൽ പൂജ ഗ്രൂപ്പിന്റെ സ്ഥാപകനാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ പൂജ ഇക്ബാൽ . ഇത് തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹത്തെ പ്രസിഡന്റായി ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ചടങ്ങ് ആറ്റിങ്ങൽ വ്യാപരഭവനിൽ നടന്നു കണ്ണൻ (ചന്ദ്ര പ്രസ്സ് )അനിൽകുമാർ(അനിൽ ഏജൻസി ) ആണ് മറ്റ് ഭാരവാഹികൾ.

Blog

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു