Blog

കൊല്ലൂർ മൂകാംബിക യിൽ നിന്ന് ഗണേശോത്സവ സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു.

ആറ്റിങ്ങൽ കരിച്ചിയിൽശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് (ഔഷധ ഗണപതിക്ഷേത്രം ),ശ്രീ ഗണേശോത്സവ സമിതി,വിശ്വഹിന്ദു പരിഷത്ത് (VHP)എന്നിവയുടെ നേതൃത്വത്തിലാണ് ഇക്കൊല്ല o ശ്രീഗണേശോത്സവം നടത്തുന്നത്. ഗണേശോത്സവം 2026 ൻ്റെ തുടക്കം കുറിച്ച് സന്ദേശയാത്ര ജൂലൈ4,5,6 തീയതികളിൽ തുടക്കമായി . 5 /7/26 ഞായറാഴ്ച രാവിലെ 11.45 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശമം മൈസൂർ )സന്ദേശ യാത്ര ഉത്ഘാടനം ചെയ്തു മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്മാരായസുരേഷ് ഒട്ട്, ശ്രീനാഥ് അടിഗ , മാതാ അംബിക ചൈതന്യമയി (ചിന്താമണി ആശ്രമം മൈസൂർ ), ട്രസ്റ്റ് ചെയർമാൻ വക്കം അജിത്,സമിതി പ്രസിഡൻറ് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വിധി പ്രകാരമുള്ള പൂജാധികാരങ്ങൾ നടന്നു. സുരേഷ് (ഉടുപ്പി ), പ്രൊഫ ശ്രുതിലയം കണ്ണൂർ, നാഗദാസ് ആലപ്പുഴ, കോ-ഓഡിനേറ്റർ തെറ്റിക്കുളം അനിൽകുമാർ, ട്രസ്റ്റ് സെക്രട്ടറി വക്കം സുനു, കണവിനർ മാരായ വഞ്ചിയൂർ രതീഷ്. അനിബാൾ ആനത്തലവട്ടം, വേങ്ങോട് സുബിൻ, തുളസി ശാർക്കര. രഞ്ജിത്ത്‌ കടയ്ക്കാവൂർ. വൈസ് പ്രസിഡൻ്റ്മാരായ സഞ്ജു വർക്കല. അനിൽ ബ്ലെറി ആറ്റിങ്ങൽ. സതീഷ് കുമാർ ചിറയിൻകീഴ്, ജനകകുമാരി തോട്ടയ്ക്കാട്. അർച്ചന ആറ്റിങ്ങൽ. സുഭാഷിണി ആറ്റിങ്ങൽ. . തെറ്റിച്ചിറ രതീഷ് (വി എച്ച് പി. ജില്ലാ സെക്രട്ടറി തെറ്റിച്ചിറ ഷീജ (വി എച്ച്പി) ജയരാജൻ ഗൂഡല്ലൂർ, വിജയലക്ഷ്മി നീലഗിരി, ഓം ശ്രീദേവ് തൃശ്ശൂർ, ബൈജു നിലപ്പൂർ സുനിൽകുമാർ ആറ്റിങ്ങൽ .അനഘ തെറ്റിക്കുളം എന്നിവർ നേതൃത്വം നൽകി. കേരളത്തിൻ്റെ സാമൂഹിക പശ്ചാത്തലം അപകട കരമാകാതിരിക്കുവാൻ ഭക്തി പ്രസ്ഥാനങ്ങൾക്ക് നിർണ്ണായക പങ്ക് വഹിക്കുവാൻ കഴിയുമെന്നും കരിച്ചയിൽ ഗണേശോത്സവ ടെംബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മാതാ അംബികാ ചൈതന്യമായി( ചിന്താമണി ആശ്രമം മൈസൂർ ) ഉത്ഘാടനം ചെയതു കൊണ്ട് പറഞ്ഞു കേരളത്തിൻറെ സാമൂഹിക പശ്ചാത്തലത്തിൽ ഗണേശോത്സവത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്.സംഘടിത സാമൂഹ്യ കൂട്ടായ്മകളെ സൃഷ്ടിക്കുവാൻ ഗണേശോ ത്സവത്തിന് കഴിയുന്നുണ്ടെന്ന് ഉത്ഘാടനം ചെയ്യതു കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *