പുല്ലമ്പാറയിൽ അഞ്ചാംകല്ല് പരിക്കപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പരിക്കപ്പാറ പാണ്ടിയവിള വീട്ടിൽ സജീന , മിഥിലാജ് ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർഥിയായ യാമിൻ (16) ആണ് വീടിന് പുറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും വരാൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് പുറകുവശത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത് ‘. ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നളെ പോസ്റ്റുമോട്ടത്തിനു ശേഷം Read More…
Author: Kalanikethan Editor
വീട്ടമ്മ മരണപ്പെട്ടു
കാറപകടത്തില്‍ വീട്ടമ്മ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരിക്ക് ചെങ്ങന്നൂര്‍ കാറും ലോറിയും കുട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ബുധനൂര്‍ വാര്‍ണേത്ത് നന്ദനത്തില്‍ പ്രസന്നന്റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിയോടെ എം.സി റോഡില്‍ മാന്തുകയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ജയശ്രീ ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ തീവ്രപരിചരണ Read More…
പരിഹാരമില്ലാതെ
ആറ്റിങ്ങൽ, മാർക്കറ്റ് റോഡിനു സമീപം കല്ലംവിളാകം റോഡിന്റെ പകുതിയിലേറെ ഭാഗവും സ്ട്രീറ്റ് ലൈറ്റുകൽ മിഴിയണഞ്ഞിട്ട് നാളുകളേറെയായി.തെരുവ്നായ്ക്കളുടെയും, ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായ ഇവിടം രാത്രികാലങ്ങളിൽ കാൽനടക്കാരും , ഇരുചക്രവാഹനയാത്രക്കാരും,ഏറെ ബുദ്ധിമുട്ടിയാണ് ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തൊട്ടടുത്തായി ഒരു ട്രാൻസ്ഫോർമർ ഉണ്ടങ്കിലുംകണ്ണുപെടാതിരിക്കാൻ ഫ്യൂസ് ആയ ഒരു ട്യൂബും അലങ്കാരമായിട്ടുണ്ട്.ആറ്റിങ്ങൽ നഗരസഭയുടെ 30 ആം വാർഡിന്റ ഭാഗമായ ഈ റോഡിന്റെ ശോചനീയാവസ്ഥ മറ്റൊരു ദുരിതമാണെന്നും നാട്ടുകാർ കൂട്ടിച്ചർത്തു. ബദ്ധപ്പെട്ട അധികാരികൾ ഈ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് കലാനികേതൻ ഓൺലൈൻ ന്യൂസും Read More…
അപകടം
എംസി റോഡില്‍ പന്തളം, മാന്തുകയില്‍ വാഹനാപകടത്തില്‍ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയില്‍ വന്ന ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം. കാറില്‍ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കള്‍ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയുംചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. , ജയയുടെ നില ഗുരുതരം ആണ്.
ദാരുണാന്ത്യം
കൊല്ലത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു..ഡ്രൈവർക്ക് ദാരുണാന്ത്യം..സ്ത്രീയെന്ന് സംശയം… കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യയാണോ , കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.
ഭാര്യക്കെതിരെ കേസ്സെടുത്തില്ല
കൊല്ലം .ഭാര്യക്കെതിരെ കേസ് എടുത്തില്ല, ഭര്‍ത്താവ് പൊലീസ് ജീപ്പ് തകര്‍ത്തു. ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ജീപ്പുകളുടെ ഗ്ലാസ് ആണ് അടിച്ചു തകർത്തത്. ഭാര്യയും ഭർത്താവും തമ്മിലുളള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ച് ഭർത്താവാണ് ആക്രമണം നടത്തിയത്. ചിതറ പുതുശ്ശേരി സ്വദേശി ധർമദാസിനെപൊലീസ് കസ്റ്റഡിയിൽ എടുത്തു.
വയനാട് പ്രിയങ്ക തന്നെ
രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രിയങ്ക ഗാന്ധി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് റിപ്പോർട്ടുകൾ. രാഹുലിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ പ്രിയങ്ക സമ്മതം മൂളിയത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ പ്രിയങ്കയെ തന്നെ വയനാട് മത്സരിപ്പിക്കണമെന്ന് കെപിസിസി നേതൃത്വം എഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു പ്രിയങ്ക. എന്നാല്‍ താന്‍ വയനാട് ഉപേക്ഷിക്കുമ്ബോള്‍ മണ്ഡലത്തിലെ യുഡിഎഫ് അനുകൂലികള്‍ക്കിടയില്‍ അത് വലിയൊരു വിഷമമാകുമെന്നും പകരം പ്രിയങ്ക വന്നാല്‍ അവരുടെ പ്രശ്‌നം Read More…
വർക്കല സ്വദേശിയും
ഇടവ സ്വദേശി ശ്രീജേഷ് നാട്ടിൽനിന്നും കുവൈറ്റിൽ എത്തിയിട്ട് വെറും ഏഴു ദിവസം വർക്കല: കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ വർക്കല ഇടവ പാറയിൽ കാട്ടുവിളവീട്ടിൽ ശ്രീജേഷ് ( 32 ) മരിച്ചു ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി. തുടർന്ന് സൗദിയിൽ എത്തി ഒരു വർഷം ജോലി ചെയ്തു. ആറുമാസം മുൻപ് ജോലി ഉപേക്ഷിച്ചു നാട്ടിൽ വരികയും ജോബ് വിസയിൽ ഇക്കഴിഞ്ഞ ജൂൺ 6 ന്കുവൈറ്റിലേക്ക് പോവുകയുമായിരുന്നു. ഏഴ് വർഷം മുൻപാണ് ശ്രീജേഷ് ദുബായിലെ ക്യാരിഫോർ കമ്പനിയിൽ ജോലിക്ക് എത്തുന്നത്.പിതാവ് Read More…
പോലീസ്കാർ തമ്മിലടിച്ചു
കോട്ടയം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം.രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചു മാറ്റുകയായിരുന്നു. ജനലിൽ ചേർത്ത് പിടിച്ച് ഇടിച്ചതിൻ്റെ ഫലമായാണ് പരിക്കേറ്റത്. പരിക്കേറ്റയാൾ ആദ്യം എസ്ഐയുടെ മുറിയിലേയ്ക്കും പിന്നീട് സ്റ്റേഷനു വെളിയിലേയ്ക്കും തലയിൽ നിന്നും ചോരയൊലിപ്പിച്ച് ഇറങ്ങിയോടിയതായി സ്റ്റേഷനു പുറത്തു നിന്നയാൾ പറഞ്ഞു. പരിക്കേറ്റ പോലീസുകാരനെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് Read More…
ഭൂചലനം
മറ്റത്തിൽ ഇന്നുണ്ടായ ഭൂമി കുലുക്കത്തിൻ്റെ CCTV വീഡിയോ ദൃശ്യംമേഖലയിൽ ജനത്തെ പരിഭ്രാന്തരാക്കി പലയിടത്തും ഭൂചലനം. രാവിലെ എട്ടു മണിയോടുകൂടിയാണ് മുഴക്കത്തോട് കൂടിയ നേരിയ ഭൂചലനം ഉണ്ടായത്. തുടർ ചലനം ഉണ്ടാകുമോ എന്ന ആശങ്കയിൽ ജനം പലയിടത്തും വീടിന് പുറത്തിറങ്ങി.എവിടെ നിന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൗമ പ്രതിഭാസത്തെ പറ്റി അധികൃതർഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തൃശ്ശൂർ ജില്ലയിലും, പാലക്കാട് ജില്ലയിലെ ചിലയിടങ്ങളിലും ഭൂചലനം ഉണ്ടായതായാണ്റിപ്പോർട്ട്.കുന്നംകുളം, ഗുരുവായൂർ നഗരസഭാ പരിധിയിലും, എരുമപ്പെട്ടി, കടങ്ങോട്, വേലൂര്, ചൊവ്വന്നൂർ, കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം, Read More…