Blog

തെങ്ങുംവിള ക്ഷേത്രത്തിൽ കുട്ടികളെ ആദ്യാക്ഷരം കുറിച്ചു – മുടപുരം : പതിനൊന്ന് ദിവസം നീന്നുനിന്ന നവരാത്രി മഹോത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ മഹാനവമിദിനത്തിൽ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഭക്തി നിർഭരമായ വിദ്യാരംഭ ചടങ്ങുകൾ രാവിലെ ആരംഭിച്ചു .രാവിലെ പൂജയെടുപ്പ് .തുടർന്ന് ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട് . പ്രിൻസിപ്പൽ എം.ആർ. സഹൃദയൻ തമ്പിയാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചത് . നവരാത്രി മഹോത്സവത്തോടനുബന്ധിച്ഛ് ക്ഷേത്രത്തിൽ തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ വച്ചാണ് ചടങ്ങ് നടന്നത് . Read More…

Blog

സുവിശേഷ പ്രവർത്തനങ്ങള്‍ ചെയ്യുന്ന പ്രതി ഹൈറേഞ്ചില്‍ വിവിധ സ്കൂളുകളില്‍ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായെത്തി കരാട്ടേ ക്യാമ്ബിനെന്ന പേരില്‍ കട്ടപ്പന നഗരത്തിലെ പോലീസ് സ്റ്റേഷന് അടുത്ത് തന്നെയുള്ള ലോഡ്ജില്‍ മുറിയെടുത്തു. കട്ടപ്പന സി.ഐ. ആണെന്നാണ് ലോഡ്ജ് നടത്തിപ്പുകാരോട് പറഞ്ഞത്. എന്നാല്‍ നിലവിലെ കട്ടപ്പന സി.ഐ. സി.പി.ഒ. ആയും എസ്.ഐ. ആയും വർഷങ്ങള്‍ കട്ടപ്പന സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നതിനാല്‍ പരിചയമുള്ള ലോഡ്ജ് ജീവനക്കാർക്ക് മുന്നില്‍ തട്ടിപ്പ് പൊളിഞ്ഞു. പന്തികേട് തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസില്‍ വിവരം Read More…

Blog

കരുനാഗപ്പള്ളി. ബാംഗ്ലൂർ കേന്ദ്രീകരിച്ചു കേരളത്തിൽ അടക്കം സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ ഉക്കുവ്ഡിലി മിമ്രി(45) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസം 30 ഗ്രാം എം ഡി എം എ യും ആയി മരുതൂർ കുളങ്ങര സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു. തുടർന്ന് രാഹുലുമായി ബാംഗ്ലൂരിൽ എത്തിയ പോലീസ് ടീം കൂട്ടുപ്രതിയായ സുജിത്ത് താൻ സാനിയ സ്വദേശിയായ ഇസ അബ്ദു നാസർ അലി എന്നിവരെ കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു. തുടർന്ന് സാനിയക്കാരനും ആയി ബാംഗ്ലൂരിലെത്തിയ Read More…

Blog

കൊച്ചി ലഹരിക്കേസുമായി ബന്ധപ്പെട്ട ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരം. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടലിലാണ് മറ്റൊരു നടിയും എത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് എത്തിയതെന്ന് ഉറപ്പിച്ചാല്‍ നടിയെ ചോദ്യം ചെയ്യും. അതേസമയം ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടൻ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാര്‍ട്ടിനേയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. Read More…

Blog

​ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിന് പൊലീസ് ക്ലീൻചീറ്റ് നൽകിയെന്ന് സൂചന.സിനിമ താരങ്ങൾ ആയ പ്രയാഗയുടെയും ശ്രീനാഥ് ഭാസിയുടെയും മൊഴികൾ പോലീസ് പരിശോധിച്ചുവരികയാണ്. പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പൊലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാ​ഗ പറഞ്ഞിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ബിനു ജോസഫും സുഹൃത്തുക്കൾക്കൊപ്പമുണ്ടായിരുന്നതായും നടി വ്യക്തമാക്കി.കൂടാതെ ലഹരി പരിശോധനയ്ക്കായി രക്ത പരിശോധന നടത്താൻ താരങ്ങൾ സന്നദ്ധരായി. നിലവിൽ അതിന്റെ ആവശ്യമില്ലെന്ന Read More…

Blog

തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ ജ്ഞാനയജഞം മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ 13 മുതൽ 20 വരെ യജ്ഞാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മിത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജഞം നടത്തുന്നു.12 ന് ശനിയാഴ്ച വൈകുന്നേരം 3 ന് വിളംബര ഘോഷയാത്രയും ശ്രീകൃഷ്ണ വിഗ്രഹ എഴുന്നള്ളത്തും ആറ്റിങ്ങൽ വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും .13 ന് രാവിലെ 5 .30 ന് ഗണപതിഹോമം ,6 .30 ന് വിഷ്ണുസഹസ്രനാമം , Read More…

Blog

വക്കം പുതുവൽ വിളയിൽ പരേതനായ വാസുദേവൻ ( KSEB ) അവർകളുടെ സഹധർമ്മിണി സരസമ്മ (84 ) നിര്യാതയായി.മക്കൾ : വസന്ത കുമാർ ( റിട്ട: KSEB ), വംശി കുമാർ , വസന്തകുമാരി , കുമാർ , വനജകുമാരി . മരുമക്കൾ: ശശിലത , ശ്രീജ , അജികുമാർ , സിനി , കടയ്ക്കാവൂർ അജയ ബോസ് .സംസ്കാരം നാളെ 10.10 . 24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.

Blog

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയ വിവരം കാളിദാസ് തന്നെയാണ് പങ്ക് വച്ചത്. തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാര്‍വതിയുമുണ്ട്. എംകെ സ്റ്റാലിനും പത്‌നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ Read More…

Blog

തിരുവനന്തപുരം:TG 434222 നമ്പർ ടിക്കറ്റിന്25 കോടി രൂപ ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍.വയനാട്ടിലാണ് ടിക്കറ്റ് വിറ്റത്. ഉച്ചയ്ക്ക് 2 ന് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂജാ ബംപറിന്റെ പ്രകാശനവും ധനമന്ത്രി നിര്‍വഹിച്ചു.12 കോടി രൂപയാണ് ഒന്നാം സമ്മാനം.

Blog

കോഴിക്കോട്:പുല്ലൂരാംപാറയിൽനി യന്ത്രണം വിട്ട കെഎസ്ആർറ്റിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. ത്രേസ്യാമ്മ (75), കമല എന്നിവരാണ് മരിച്ചത്. 3 പേരുടെ നില ഗുരുതരമാണ്. 25ഓളം പേർക്ക് പരിക്കേറ്റു.ആനക്കാംപെയ്യിൽ- നിന്നും തിരുവമ്പാടിയിലേക്ക് പോയ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കായിരുന്നു അപകടം. കലുങ്കിലിടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രാക്കാർ പറഞ്ഞത്.കളിയാംപുഴയിലേക്കാണ് ബസ്സ് മറിഞ്ഞത്.പരിക്കേറ്റവരെ മുക്കത്തെ ആശുപത്രിയിലേക്ക് മാറ്റി.മുക്കം ഫയർഫോഴ്സ്, പോലീസ് , നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തുന്നു.ജനവാസം കുറഞ്ഞ മേഖലയിൽ ആയിരുന്നു അപകടം.