Blog

പതാക പുറത്തിറക്കി.

നടൻ വിജയിയുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങില്‍ വിജയ് പതാക ഉയര്‍ത്തി. ചുവപ്പും മഞ്ഞയുമാണ് പതാക നിറം. കൊടിയുടെ മധ്യത്തിലായി രണ്ട് ആനകളുടെ ചിത്രവും ഒരു പീലി വിടര്‍ത്തിയാടുന്ന മയിലിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട് പാര്‍ട്ടി ആസ്ഥാനത്തെ 30 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക ഉയര്‍ത്തിയത്. തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറ് അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പാര്‍ട്ടി പതാക ഇന്ന് പുറത്തിറക്കുമെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക സമൂഹമാധ്യമപേജിലൂടെ Read More…

Blog

മുട്ടപഫ്‌സ് വിവാദം

വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍ കാണിച്ചുകൂട്ടിയ അഴിമതികള്‍. ഇതിന്റെ പേരില്‍ നേരത്തെ ജയിലില്‍ പോയിട്ടും ജഗന് യാതൊരു കൂസലുമില്ല. ജഗന്‍ അധികാരത്തില്‍ ഇരിക്കുമ്ബോള്‍, മുഖ്യ എതിരാളിയായ ചന്ദ്രബാബു നായിഡു ജയിലിലാവും. തിരിച്ച്‌ നായിഡു അധികാരത്തിലേറുമ്ബോള്‍, ജഗന്‍ അഴിയെണ്ണും എന്നതാണ് ആന്ധ്രാ രാഷ്ട്രീയം. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ തോറ്റ, ജഗനെതിരെ Read More…

Blog

ജന്മദിനാഘോഷം

രാജീവ്ഗാന്ധിജന്മദിന ആഘോഷം നടന്നു. കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ80ാം ജന്മദിനം ആഘോഷിച്ചു. മണ്ഡലം കമ്മിറ്റി അധ്യക്ഷൻ കിഴുവിലം ബിജു. ജി എസ് ടി യു മുൻ സംസ്ഥാന അധ്യക്ഷൻ ജെ.ശശി. ബ്ലോക്ക് ഭാരവാഹികളായ ഷെരീഫ്. രാജു ബാബുരാജ് . സാദിക്ക് . സൈന. നൗഷാദ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ ഷമീർ , കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ സെലീന റഫീക്. നിസാർ .ശാന്തി . റഫീഖ് . മധു Read More…

Blog

ജീവനൊടുക്കി

ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതി (31) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടു മാസം മുൻപാണ് സൗദി അറേബ്യയിലേക്ക് ജോലിക്കായി പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ.

Blog

മത്സരിക്കും

രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ബി.ജെ.പി. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യൻ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. കുര്യനെ കൂടാതെ അസമില്‍ നിന്ന് രഞ്ജൻ ദാസും രാമേശ്വർ തേലിയും ബിഹാറില്‍ നിന്ന് മന്നൻ കുമാർ മിശ്രയും ഹരിയാനയില്‍ നിന്ന് കിരണ്‍ ചൗധരിയും മത്സരിക്കും. മഹാരാഷ്ട്രയില്‍ നിന്നും ധൈര്യശീല്‍ പാട്ടീലും ഒഡീഷയില്‍ നിന്നും മമത മോഹാനതയും രാജസ്ഥാനില്‍ നിന്നും സർദാർ രാവനീത് സിങ് ബിട്ടുവും ത്രിപുരയില്‍ നിന്നും രാജിബ് ബട്ടാചാര്യയും മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. ഇതോടെ Read More…

Blog

പ്രവർത്തനം ആരംഭിച്ചു

കിഴുവിലംറൂറൽസഹകരണ സംഘം പ്രവർത്തനമാരംഭിച്ചു. കിഴുവിലംറൂറൽ സഹകരണ സംഘംപ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. കൂന്തള്ളൂർ സ്കോളേഴ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. ചടങ്ങിൽഗ്രാമപഞ്ചായത്ത് അംഗം പി. അനീഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിഅംഗം താഹ, പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റ് പനയത്തറ ഷെരീഫ് ആദ്യനിക്ഷേപം നടത്തി. സംഘം വൈസ് പ്രസിഡന്റ് മിനി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം Read More…

Blog

ഹർത്താലിന് പിന്തുണ

എസ്‌സി, എസ്‌ടി പട്ടികജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനും നിർദേശിച്ചുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ ബുധനാഴ്‌ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്‌ത് ആദിവാസി – ദളിത് സംഘടനകള്‍. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റില്‍ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആ‌മിയും വിവിധ ദളിത് – ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താല്‍ നടത്തുന്നത്.

Blog

വെട്ടികൊന്നു

തൃശൂർ: ദേശമംഗലത്ത് മുത്തച്ഛനെ മാനസികപ്രശ്നമുള്ള ചെറുമകൻ വെട്ടി ക്കൊലപ്പെടുത്തി. പള്ളത്ത് അയ്യപ്പൻ(75) ആണ് മരിച്ചത്. ഇയാളുടെ ചെറുമകൻ രാഹുലിനെ(28) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 7:30ഓടെയാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി രാഹുൽ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽനിന്ന് നൽകിയ മരുന്നുകൾ കൊടുക്കുന്നതിനിടെ പ്രകോപിതനായ ഇയാൾ അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഹുൽ അക്രമാസക്തനായതോടെ ഓടി മാറിയതിനാൽ ഇയാളുടെ അമ്മയും മുത്തശ്ശിയും രക്ഷപെട്ടു.

Blog

ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു.മൂന്ന് പേരെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി.കാണാതായ അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട് എന്ന തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.

Blog

തീപിടുത്തം

ആറ്റിങ്ങലിൽ ബാറ്ററി ഷോപ്പിൽ തീപിടുത്തം ആറ്റിങ്ങൽ : മാമത്ത് ബാറ്ററി കടക്കുള്ളിൽ തീ പിടിച്ച് നാശനഷ്ടം. ഇലക്ട്രിക് സർക്യുട്ട് എന്ന് പ്രാഥമിക നിഗമനം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീം സ്ഥലത്തെത്തി തീ കെടുത്തി. പോലീസ്, ഫയർ ടീം മേൽനടപടികൾ സ്വീകരിക്കുന്നു.