പെരിന്തൽമണ്ണ. അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണിയിൽ കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്,മകൻമുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്.പന്നിശല്യമുള്ളതിനാൽ രക്ഷനേടാൻ വയലിൽ സ്ഥാപിച്ച കമ്പിയിൽ നിന്നാണ് മുഹമ്മദ് അഷ്റഫിന് ഷോക്കേറ്റത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ അച്ഛനെ അന്വേഷിച്ച് മുഹമ്മദ് അമീൻ ചെല്ലുമ്പോഴാണ് അഷ്റഫ് വയലിൽ വീണു കിടക്കുന്നത് കണ്ടത്. മുഹമ്മദ് അഷ്റഫിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുഹമ്മദ് അമീനും ഷോക്കേറ്റത്. ഇരുവരെയും കൃഷിക്കായി വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ പുരക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ Read More…
Author: Kalanikethan Editor
അറസ്റ്റിൽ
അഞ്ചല്‍: ചടയമംഗലത്ത് ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയ യുവതിയെയും യുവാവിനെയും ചടയമംഗലം പോലീസ് പിടികൂടി. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് സ്വദേശിനി സ്‌നേഹയുമാണ് പിടിയിലായത്. കഴിഞ്ഞ 19-നാണ് പോലീസ് സ്റ്റേഷന് സമീപമുള്ള ജ്വല്ലറിയില്‍ മോഷണശ്രമം നടത്തിയത്. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വച്ചതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.മോഷണത്തിന് തലേദിവസം യുവതി ജ്വല്ലറിയില്‍ എത്തി സ്വര്‍ണാഭരണങ്ങള്‍ നോക്കി വില ചോദിച്ചു മനസ്സിലാക്കുകയും പിന്നീട് ഭര്‍ത്താവുമായി വരാമെന്ന് പറഞ്ഞ് Read More…
അടച്ചിടിന്നു
നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 Read More…
സൈന്യം എത്തും
കോഴിക്കോട്: കർണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനായി സൈന്യമെത്തും. ഇന്ന് രാവിലെ മുതലുള്ള തിരച്ചില്‍ സൈന്യം ഏറ്റെടുക്കുമെന്നാണ് വിവരം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എം.കെ. രാഘവൻ എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാദൗത്യത്തില്‍ സൈന്യത്തെ ഇറക്കണമെന്ന് അർജുന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കുടുംബം പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനം ഇന്ന് തല്‍കാലം നിർത്തിവെച്ചിരിക്കുകയാണ്. കന്യാകുമാരി-പനവേല്‍ ദേശീയപാത 66ല്‍ മംഗളൂരു-ഗോവ റൂട്ടില്‍ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലില്‍ Read More…
അർജുൻ തിരിച്ചുവരുമെന്നു പ്രതീക്ഷ
മലപ്പുറം. മണ്ണിൽ പുതഞ്ഞു കിടക്കുന്ന ലോറിക്കകത്ത് നിന്ന് ജീവനോടെ അർജുൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അപകടം നടന്നതിന് തലേദിവസമാണ് അർജുൻ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അപകട സാധ്യത അങ്കോലയിലെ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും കാര്യക്ഷമമായി ഇടപെടൽ നടന്നില്ലെന്ന് കുടുംബം പറഞ്ഞു. കർണാടകയിലെ രാംനഗറിൽ നിന്ന് ലോഡുമായി അർജുൻ മലപ്പുറം എടവണ്ണയിലേക്ക് യാത്രതിരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ച. യാത്രയ്ക്കിടയിൽ ഭാര്യയുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിക്ക് സുഹൃത്ത് സമീറുമായും സംസാരിച്ചു. പിന്നീടാണ് അർജുനെ കുറിച്ച് യാതൊരു വിവരവുമില്ലാതായത്. പലതവണ Read More…
13 കാരന്റെ വിയോഗം
നാടിന് നൊമ്പരമായി 13 കാരന്റെ വിയോഗം ചിറയിൻകീഴ്: പുതുക്കരിക്ക് സമീപം മുന്നാറ്റുമുക്ക് കനാലിൽ 13 വയസ്സുകാരന്റെ മൃതദേഹംകണ്ടെടുത്തു പിറയിൻകീഴ് സ്വദേശി പ്രിൻസിന്റെ മുതദേഹം ആണ് കണ്ടെടുത്തത്. ആറ്റിങ്ങൽഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ സ്കൂബ ടീം എത്തി മൃതദേഹം കണ്ടെടുത്തു. ചെളി നിറഞ്ഞ സ്ഥലത്താണ് കുട്ടി താഴ്ന്നുപോയത്. ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ്സ്കൂൾസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഉച്ചയോടെ കുട്ടുകാരുമൊത്ത് എത്തിയതാണ്.നീന്തുന്നതിനിടയിൽ താഴ്ന്നു പോവുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷംതിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
വധശിക്ഷ സ്റ്റേ ചെയ്തു
അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയുടെ മനശാസ്ത്ര – ജയിൽ റിപ്പോർട്ട് ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ അതു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും വേണം. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂർ ഇരിങ്ങോളിൽ കനാല്‍ Read More…
ആമുഖചുവര്
ഇളമ്പ ഗവ. L. P. S ന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തു നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരത പ്രവർത്തനവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ ആമുഖം, ആമുഖചുവര് എന്ന പേരിൽ അനാശ്ചാദനം ചെയ്യുന്ന ചടങ്ങ് 17/07/2024 ൽ നടന്നു.J. N. U റിസർച്ച് സ്കോളറും ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസറും ആയ ശ്രീ. ലാൽകൃഷ്ണ ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.. ഹെഡ്മിസ്ട്രസ് സ്വാഗതം ചെയ്ത യോഗത്തിന്റെ അധ്യക്ഷൻ SMC വൈസ് ചെയർമാൻ ശ്രീ.ജോയി ആയിരുന്നു.. ശ്രീ. രാജാഗോപാലകുറിപ്പ്, ശ്രീ. Read More…
പോലീസ് കേസ്സെടുത്തു
അമൃത കോളജ് ഓഫ് നേഴ്‌സിങിലെ വിദ്യാര്‍ത്ഥിയെ റാഗിങ്ങ് ചെയ്ത സംഭവം മൂടിവെയ്ക്കാനുള്ള ശ്രമം വിഫലമായി. അതിക്രമത്തില്‍ പോലിസ് കേസെടുത്തതോടെയാണ് സംഭവം ഒതുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. നഴ്‌സിങ് സ്‌കൂള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ആലപ്പുഴ ചെന്നിത്തല സ്വദേശി പ്രണവ് കൃഷ്ണയുടെ (19) പരാതിയില്‍ അതേ കോളജിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥി മാവേലിക്കര സ്വദേശി സുജിത് കുമാര്‍ (22), മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശി ഗോവിന്ദ് നായര്‍ Read More…
ആറ്റിങ്ങലിൽ വാഹനാപകടം
ആറ്റിങ്ങൽ: കോരാണി ജംഗ്ഷനിലാണ് അപകടം നടന്നത് കൊല്ലം ഭാഗത്ത് നിന്ന് മീൻ കയറ്റി വന്ന വാഹനം ദിശ തെറ്റി വന്നാണ് മറ്റുള്ള വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചത്.. രണ്ടുപേരുടെ നില ഗുരുതരം എന്ന് പ്രാഥമിക വിവരം.

