തിരുവനന്തപുരം :വെമ്പായം, കന്യാകുളങ്ങരയിൽ വൈകിട്ട് 5:30 ഓടെയാണ് അപകടം നടന്നത്. ആറോളം വാഹനങ്ങൾ ഇടിച്ച് അപകടം കന്യാകുളങ്ങരയിൽ. നാലോളം പേർക്ക് പരുക്ക്
ഇരുപത്തി ഒൻപതാമത് വാർഷികാഘോഷം
റിപ്പോർട്ട് :ഉദയൻ കലാനികേതൻ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ 29 ആം സംസ്ഥാന സമ്മേളനം ശ്രീ നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു അയിലം ഉണ്ണികൃഷ്ണൻ, വേട്ടക്കുളം ശിവാനന്ദൻ സിനി ആർട്ടിസ്റ്റ് കോട്ടയം രമേശൻ വയക്കൽ മധു. ഉമേഷ് അനുഗ്രഹ ദിലീപ് സിത്താര ബിന്ദു പള്ളിച്ചൽ തുടങ്ങിയവർ കലാകാരന്മാരുടെ ക്ഷേമത്തിനും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്നും, ഉദ്ഘടനചടങ്ങിൽ നൗഷാദ് എം എൽ എ പറഞ്ഞു. ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ കലാകാരന്മാരെ ആദരിച്ചു, ആരോഗ്യ പ്രശ്‌നങ്ങളാൽ ദുരിതമനുഭവിക്കുന്ന Read More…
വീണ്ടും ചികിത്സാപിഴവ്
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
വീണ്ടും ചികിത്സാപിഴവ്
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
കുത്തി കൊലപ്പെടുത്തി
നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ചേർത്തലയിൽ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്ബിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്ബിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്ബിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്ബിളി. അമ്ബിളിയെ Read More…
ബസ് മറിഞ് അപകടം
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം….ഡ്രൈവർ ഗുരുതരാവസ്ഥയിൽ… കല്ലമ്പലം :സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മരണകാരണം
ആലപ്പുഴ: വിമാനത്താവളത്തില്‍ യുവതി കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. നഴ്‌സായ പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24) വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക.കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് Read More…
ദാരുണാന്ത്യം
കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്ബ് പുത്തൻ നികത്തില്‍ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വീടിന് മുന്നില്‍ പാർക്ക് ചെയ്ത കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിക്കുകയായിരുന്നു അനീഷ്. ഉച്ചക്ക് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് Read More…
സംഭവം കിളിമാനൂരിൽ
കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം.മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയ മകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ Read More…
കാറിനുള്ളിൽ മരിച്ചനിലയിൽ
കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്ന് പോലീസ് പറഞ്ഞു.ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു. കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിൻ്റെ Read More…