Blog

ആറ്റിങ്ങൽ:ചിറയിൻകീഴ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഇളമ്പ ഉമാമഹേശ്വര ആയിരവില്ലി ക്ഷേത്ര ജംഗ്ഷനിലെ ഹൈമാക്സ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ചിറയിൻകീഴ് എം എൽ എ ശ്രീമാൻ വി ശശി നിർവഹിച്ചു.മുദാക്കൽ ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീ സുഭാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ പള്ളിയറ ശശി,ക്ഷേത്ര പ്രസിഡന്റ് ശ്രീ സുജാതൻ.. മറ്റു ഭാരവാഹികളും പങ്കെടുത്തു.

Blog

പ്രതി ശ്രുത വരനെ പോലെ അണിഞ്ഞൊരുങ്ങി പ്രതികിളിമാനൂരിൽ ദമ്പതികൾ വാഹനാപകടത്തിൽ ദാരുണമായി മരിച്ച സംഭവത്തിൽ പ്രതി വിഷ്ണുവിനെ തെളിപ്പെടുപ്പിന് വേണ്ടി അപകടം നടന്നയിടത്ത് എത്തിച്ചപ്പോൾ…….പ്രതി പോലീസിനോട് അപകടം നടന്നതിനെ കുറിച്ച് വിശദമാക്കുന്നദൃശ്യങ്ങൾ:

Blog

വെള്ളാപ്പള്ളിയുടെ പദ്മ പുരസ്ക്കാരം: പരാതി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി പത്മാ പുരസ്കാരത്തെ  മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ച,  നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ രാഷ്ട്രപതിക്ക്  നൽകിയ പരാതി  മേൽ നടപടികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. നിവേദനത്തിൽ  ആക്ഷേപങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ട് പരിശോധിച്ച് നടപടികൾ കൈക്കൊള്ളാനും നിർദ്ദേശം . നൽകിയിട്ടുണ്ട്. കത്തിന്റെ Read More…

Blog

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് Read More…

Blog

SIR ന്റെ പേരിലെത്തി കവർച്ച. മലപ്പുറം ആതവനാട് ചകിരിപ്പാറ സ്വദേശിയുടെ സ്വർണം കവർന്നു. നബീസയുടെ രണ്ടര പവന്റെ സ്വർണമാണ് കവർന്നത്. സ്ത്രീ വേഷത്തിൽ എത്തിയ യുവാവാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് സംഭവം നടന്നത്. നബീസയെ ദേഹോപദ്രവം ഏൽപ്പിച്ചേന്നും പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ത്രീ വേഷത്തിലെത്തി എസ്ഐആർ ഫോമിന്റെ പേരിൽ വീട്ടിൽ കയറുകയായിരുന്നു. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.യുവതിയെ മോഷ്ടാവ് ആക്രമിച്ചാണ് സ്വർണ്ണം എടുത്തത്. കഴുത്തിന് ചവുട്ടെറ്റ വീട്ടമ്മയ്ക്ക് കാര്യമായ പരുക്കേറ്റിട്ടുണ്ട്. മലപ്പുറത്ത് ആവർത്തിച്ചുള്ള സ്വർണ്ണ Read More…

Blog

ബംഗളുരു.റോയ് ടിജെയുടെ മരണം. ഐടി ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. പിന്നാലെ ബന്ധുക്കളുടെ മൊഴിയും എടുക്കും. റോയിയുടെ ഫോൺ പരിശോധനയ്ക്ക് അയക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് വിദഗ്ധസംഘം.ഡോക്ടർ റോയ് ടി.ജെ യുടെ പോസ്റ്റ്മോർട്ടം നടത്തുക 5 അംഗ സംഘം. പരാതികൾ ഒഴിവാക്കാനാണ് വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചത്. പത്തുമണിയോടെ പോസ്റ്റ് മോർട്ടം നടക്കും. ശേഷം പൊതുദർശനം. മൃതദേഹം സഹോദരൻറെ വീട്ടിലേക്ക് Read More…

Blog

തിരുവനന്തപുരം: ബാറില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥസംഘം ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്ത സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്പെന്‍ഷന്‍. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.കോവളം വാഴമുട്ടത്തെ ബാര്‍ ഹോട്ടലില്‍ യൂണിഫോമിലെത്തി ഉദ്യോഗസ്ഥര്‍ മദ്യസത്കാരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എക്സൈസ് വിജിലന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എക്സൈസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാരപരിധിയിലുള്ള ബാറുകളില്‍ Read More…

Blog

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ. കേസിൽ സെഷൻസ് കോടതിയും, ഹൈക്കോടതിയിലും പരസ്പര സമ്മതത്തോടെയുമാണ് എന്ന് തെളിഞ്ഞു. അങ്ങനെ വരുമ്പോൾ എങ്ങനെയാണ്‌ അതിജീവിതയാകുന്നത്.അതിജീവിതകൾ അല്ലെന്ന പരാമർശത്തിലാണ് ജാമ്യം റദാക്കണം എന്ന് പറഞ്ഞു പൊലീസ് കോടതിയിൽ പോയിരിക്കുന്നത്. യഥാർത്ഥ അതിജീവിതമാരെ അവഹേളിക്കുന്ന രീതിയിൽ ആക്കരുത്. അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.ശബരിമല സ്വർണ്ണകൊള്ള പരസ്പരം പഴിചാരലിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ആയുധമായി മാറി. ശബരിമല അയ്യപ്പനെ ഒരു രാഷ്ട്രീയ ഫുട്ബോൾ ആയി Read More…

Blog

ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറും: മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു ആഗോള കടൽവാണിജ്യ ഭൂപടത്തിൽ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങൾ നിശ്ചയിച്ചതിലും 17 വർഷം മുന്നേ, അതായത് 2028 ൽ Read More…

Blog

തിരുവനന്തപുരം കഴക്കൂട്ടത്ത് വൻ തീപിടുത്തം. മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രദേശത്ത് പരക്കെ പുക ഉയരുകയാണ് എന്താണ് തീപിടുത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് അടക്കമുള്ള പ്ളാൻറ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരുന്നു.