Blog

കൊച്ചി.ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സന്നദ്ധത അറിയിച്ച് നടൻ സിദ്ദീഖ്. ഹാജരാകാൻ തയ്യാറാണെന്ന് അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകുകയായിരുന്നു. അതേസമയം സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് കത്ത് നൽകലിനെ അന്വേഷണ സംഘം വിലയിരുത്തുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിൽ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതിൽ പൊലീസ് തീരുമാനമെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയം ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അറിയിച്ചത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരം ആണ് അന്വേഷണസംഘത്തിന് സിദ്ദിഖ് കത്ത് നൽകിയത്. ഇത് സിദ്ദിഖിൻ്റെ തന്ത്രപരമായ നീക്കമായാണ് Read More…

Blog

കാഞ്ഞിരംകുളം. നടൻ മോഹൻരാജിന്‍റെ സംസ്കാരം തിരുവനന്തപുരം കാഞ്ഞിരംകുളത്തെ കുടുംബ വീട്ടിൽ നടന്നു. സിനിമ മേഖലയിലെ സുഹൃത്തുക്കൾ അടക്കം ആയിരങ്ങൾ കാഞ്ഞിരംകുളത്തെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സിനിമയുടെ കീരിക്കാടന് വിട. വൈകിട്ട് അഞ്ച് മണിക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ആയിരങ്ങൾ അവസാനമായി ഒരു നോക്ക് കാണാൻ കാഞ്ഞിരംകുളത്തേക്ക് എത്തി. ഇളയ മകൾ കാവ്യ ചിതക്ക് തീകൊളുത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മോഹൻരാജിന്റെ മരണം. പാർക്കിൻസൺസ് അസുഖ ബാധിതനായതിനെ തുടർന്ന് ദീർഘകാലമായി Read More…

Blog

തെങ്ങുംവിള ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം തുടങ്ങി മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ പത്തുദിവസക്കാലം നടത്തുന്ന നവരാത്രി മഹോത്സവം കഴിഞ്ഞ ദിവസം ചെമ്പഴന്തി എസ്.എൻ കോളേജ് റിട്ട.പ്രൊഫസർ ആശ ജി. വക്കം ഭദ്രദീപം തെളിച്ച് ഉദ്‌ഘാടനം ചെയ്തു. 13 വരെയാണ് നവരാത്രി മഹോത്സവം.ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.എല്ലാദിവസവും രാവിലെ 6ന് ഗണപതിഹോമം,വൈകിട്ട് 5.30ന് ദേവീഭാഗവത പാരായണം,രാത്രി 7.45ന് ലളിത സഹസ്രനമപൂജയും സരസ്വതി പൂജയും, 8.15ന് പ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടക്കും.ഇന്നലെ വൈകുന്നേരം Read More…

Blog

സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്. ഭർത്താവ് ജിതിൻ, അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, എന്നിവർക്കൊപ്പം കമ്മീഷണർ ഒഫീസില്‍ എത്തിയാണ് അഞ്ജു പരാതി നല്‍കിയത്. അർജുന്റെ വേർപാടിനെ തുടർന്ന് ഭാര്യ കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് മുതല്‍ അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം ആരംഭിച്ചിരുന്നു. മനാഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവഹേളനം വർദ്ധിച്ചു. അർജുന്റെ Read More…

Blog

സൈബർ ആക്രമണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. സമൂഹമാദ്ധ്യമങ്ങളിലൂടെ വർഗീയ അധിക്ഷേപം നടക്കുന്നുവെന്നാണ് പരാതി. അർജുന്റെ സഹോദരി അഞ്ജു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നല്‍കിയത്. ഭർത്താവ് ജിതിൻ, അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, എന്നിവർക്കൊപ്പം കമ്മീഷണർ ഒഫീസില്‍ എത്തിയാണ് അഞ്ജു പരാതി നല്‍കിയത്. അർജുന്റെ വേർപാടിനെ തുടർന്ന് ഭാര്യ കൃഷ്ണപ്രിയ ജോലിക്ക് പോയി തുടങ്ങിയത് മുതല്‍ അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം ആരംഭിച്ചിരുന്നു. മനാഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവഹേളനം വർദ്ധിച്ചു. അർജുന്റെ Read More…

Blog

സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം ചിറയിൻകീഴ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയികീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചാരണ പരിപാടികൾ സംഘടിപ്പിച്ചു. വി. ശശി എം. എൽ. എ ഉദ്‌ഘാടനം ചെയ്തു. വയനാട് ദുരന്ത പുനരിധിവാസ നിധി എം.എൽ.എ ഏറ്റുവാങ്ങി.2 .65 ലക്ഷം രൂപയാണ് ബ്ലോക്ക് കമ്മിറ്റി പുനരിധിവാസ നിധി യിലേക്ക് swaroopichath ബ്ലോക്ക് പ്രസിഡന്റ്‌ കെ ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എസ് .നാസറുദീൻ സ്വാഗതം പറഞ്ഞു Read More…

Blog

മലപ്പുറം: പി.വി. അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു.രാജ്യം നേരിടുന്ന പ്രശ്നം മതേതരത്വമാണ്. ആ മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടിയായിരിക്കും. ആ പാർട്ടിയുടെ കാഴ്ചപ്പാടുകൾ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക സമ്മേളനം തന്നെ വിളിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ Read More…

Blog

ആരോഗ്യ സർവകലാശാല South Zonal കലോത്സവത്തിൽ കലാപ്രതിഭാപട്ടം ആറ്റിങ്ങൽ സ്വദേശി അർജുൻ എസ് പദ്മന് ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചുനടന്ന ആരോഗ്യ സർവകലാശാല കലോത്സവത്തിൽ ഭാരതനാട്യം, കുച്ചിപുടി,എന്നീ ഇനങ്ങളിൽ ഫസ്റ്റ് പ്രൈസും എ ഗ്രൈഡും,നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും അർജുൻ സ്വന്തമാക്കി, കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് അർജുൻആറ്റിങ്ങൽ മയൂര ഡാൻസ് സ്കൂളിലെ നൃത്താധ്യാപകരായ പദ്മകുമാറിന്റെയും ഷീജയുടെയും മകൻ കൂടിയാണ് അർജുൻ പദ്മൻ.

Blog

ഇറാൻ ആക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ 🚨ഇസ്രായേലിൽ ഉടനീളം അപായ സൈറൺ 🚨ടെൽ അവീവിൽ വെടിവെയ്പ്.നാല് പേർ കൊല്ലപ്പെട്ടു. 🚨ഇറാൻ നൂറിലധികം മിസൈലുകൾ തൊടുത്തതായി വിവരം 🚨ജാഗ്രത പാലിക്കണം.അനാവശ്യ യാത്രകൾ ഒഴിവാക്കണം 🚨സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണം. 🚨സ്ഥിതിഗതികൾ നീരീക്ഷിക്കുന്നതായി ഇന്ത്യൻ എംബസി.

Blog

സ്പോർട്സിലും ഗെയിംസിലും തിളങ്ങി GHSS ഇളമ്പ സബ് ജൂനിയർ വിഭാഗം കബഡി,വോളിബാൾ മത്സരങ്ങളിൽ ആറ്റിങ്ങലിൽ സർവാധിപത്യം നിലനിർത്താൻ ഇളമ്പ GHSS ന് കഴിഞ്ഞു. ജൂനിയർ പെൺകുട്ടികളുടെ കബഡി മത്സരത്തിലും വിജയക്കൊടി പാറിച്ചത് ഇളമ്പയിലെ വിദ്യാർത്ഥിനികൾ തന്നെയാണ്, ഈ വർഷം ഇളമ്പയിൽ ആരംഭിച്ച ജൂനിയർ ഹാൻഡ്‌ബാൾ മത്സരത്തിൽ ഒന്നും സബ്ജൂനിയർ രണ്ടും സ്ഥാനത്ത് എത്താൻ സാധിച്ചത് ഇളമ്പയിലെ കായിക പാരമ്പര്യത്തിന്റെ ഒരു പൊൻതൂവൽ മാത്രം ആണ്. വിവിധ ഇനങ്ങളിൽ സബ്ജില്ലയിൽ മികച്ച പ്രകടന കാഴ്ചവച്ച ഇളമ്പ കായികമത്സരങ്ങളിൽ ഓവറോൾ Read More…