ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്റെ പ്രത്യേക നടപടി,ഓണത്തിന് ശേഷം തൂഫാൻ 2 തിരുവനന്തപുരം.ഓണക്കാല ലഹരികടത്ത് തടയാൻ ഓപറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക നടപടി. അതിർത്തികളിലും ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളിലുമാണ് പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ ആരംഭിച്ച പരിശോധന തുടരുകയാണ്. ഓണത്തിന് അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്തു തടയാനായി ദേശീയ പാത അതിർത്തികളിലും അന്തർ സംസ്ഥാന വാഹങ്ങളിലും പരിശോധനകൾ കർശനമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. പുലർച്ചെ വിവിധ ഇടങ്ങളിൽ തുടങ്ങിയ പരിശോധന Read More…
മാവേലിക്കും പിഴ ഇട്ട് മോട്ടോർ വകുപ്പ്.
മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നിരത്തിലിറങ്ങിയ ഓണപ്പരസ്യ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘ബ്രേക്ക്’. അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി. ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലികളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലികളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യ പ്രചാരണം. ഇതിനിടെയാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. എൻഫോഴ്സ്മെന്റ് Read More…
അപകടം.
മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം അറിഞ്ഞതിന് Read More…
അപകടം
മുംബൈ: മുംബൈയില്‍ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റന്‍ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ ഭുലേശ്വറില്‍ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹത്തെ എഴുന്നെള്ളിക്കുന്ന ചടങ്ങനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തര്‍ ഖാനയ്ക്ക് സമീപം ശനിയാഴ്ച രാത്രി 9.51നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവം അറിഞ്ഞതിന് Read More…
പ്രവർത്തനം 24 മണിക്കൂറും.
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. Also Read: ഏഷ്യയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം; ചൈനീസ് ഭീഷണിയിൽ ആശങ്കയോടെ ഏഷ്യൻ സഖ്യകക്ഷികൾ കൂടുതൽ കണ്ടെത്തുകപ്രാദേശിക പാർക്കുകളും പൂന്തോട്ടങ്ങളും Read More…
മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മറ്റന്നാള്‍ അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പ്.കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ മുതല്‍ 25 വരെ ഇടിമിന്നലിനും ശക്തമായ Read More…
പ്രതിപക്ഷ ഉപനേതാവ് ആര്???.
തൃശൂർ :പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി പി എമ്മിന് തന്നെയെന്ന് പ്രതിപക്ഷ പിണറായിവിജയൻ. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനം അവസാനിപ്പിക്കുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് ഇക്കാര്യം പറഞ്ഞത്.പ്രതിപക്ഷ ഉപനേതാവ് ആരാണന്ന് ചോദ്യത്തിന് അത് ഞാനാരുകത്ത് സ്പീ ക്കർക്ക് കൊടുക്കുമ്പോൾ തീരാവുന്നതേയുള്ളു.അത് ഉടനെ കൊടുക്കും. അത് ആരായിരിക്കുമെന്ന് ചോദ്യമുയർന്നപ്പോഴാണ് സിപിഎം നേതാവായിരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞത്.പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്ക് വേണമെന്ന ആവശ്യം നിലനില്‍ക്കുന്നതിനിടെയായിരുന്നു പിണറായി യുടെ പ്രതികരണം.
ആരവം 2026.
വാർഡ് മെമ്പർ ശ്രീ സജു എൻ എസ് അധ്യക്ഷത വഹിച്ച ചടങ്ങ് ചാത്തന്നൂർ എം എൽ എ ശ്രീ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു.ആശംസകൾ നേർന്ന് കൊണ്ട് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും സംസാരിച്ചു വാർഡിലെ മുഴുവൻ കുടുംബാങ്ങൾക്കും 5 kg വീതം അരി വിതരണം ഉന്നത വിജയികൾക്കുള്ള പുരസ്കാര സമർപ്പണവും ഹരിത കർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങ കൾക്കുള്ള ഓണക്കോടി വിതരണം….തുടങ്ങിയവ നടന്നു
ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി.
തിരുവനന്തപുരം: ശ്രീചിത്ര പുവര്‍ ഹോമില്‍നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി. പതിനാലും പതിനാറും വയസ്സുള്ള കുട്ടികളാണ് ഇന്ന് വൈകീട്ടോടെ ഇറങ്ങിപ്പോയത്. കിളിമാനൂര്‍, പേട്ട സ്വദേശിനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് പുറത്തുപോയ കുട്ടികള്‍ സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അധികൃതര്‍ വിവരം വഞ്ചിയൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപ്പോകാനുള്ള കാരണം സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തതയില്ല. സി.സി.ടി.വി. കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
സംഗമം റസിഡൻസ് അസോസിയേഷൻ വാർഷികംആഘോഷിച്ചു
ആറ്റിങ്ങൽ :അവനവഞ്ചേരി,ടോൾമുക്ക്,സംഗമം റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം നടന്നു.പ്രതീക്ഷ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റും ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.ആർ. അഭയൻ അധ്യക്ഷനായി. സെക്രട്ടറി ഗോപകുമാർ. ജി സ്വാഗതം പറഞ്ഞു. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്ക് ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് അംഗം ലിഷരാജ് ഉപഹാരങ്ങൾ നൽകി.ഗ്രാമപഞ്ചായത്ത് അംഗം ലീല രാജേന്ദൻ ഓണോപഹാരങ്ങൾ വിതരണം ചെയ്തു. രക്ഷാധികാരി കൃഷ്ണപിള്ള ,സുധ ലാൽ , എം എൻ ഷാ, ഷീബജനീശൻ, വിനോഷ് ,സുജ എന്നിവർ സംസാരിച്ചു.




