ഒമാൻ : പൂർണമായും ഒമാനിലെ സലാലയിൽ ചിത്രീകരിച്ച ഒരു ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു. എ ആൻഡ് വി ബാനറിൽ ജിനേഷ് അമ്പാട്ട് സംവിധാനം ചെയ്ത വർണശലഭങ്ങളായ് എന്ന ഷോർട് ഫിലിം ആണ് ഇപ്പോൾ പ്രവാസികൾക്കിടയിൽ ചർച്ചവിഷയം ആയിക്കൊണ്ടിരിക്കുന്നത്. ലളിതമായ ഹാസ്യത്തിനൊപ്പം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടെ നല്കുന്ന വിധത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.നിരവധി പേർ ഇതിനകം കണ്ടുകഴിഞ്ഞ ഈ ഫിലിം യൂ ട്യൂബിൽ ലഭ്യമാണ്….. എന്ന ലിങ്കിൽ നിങ്ങൾക് ഇത് ആസ്വദിക്കാൻ കഴിയും.
മൃതദേഹം കിട്ടി
പത്തനംതിട്ട: തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്. ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം, മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ Read More…
അവയവകച്ചവടം
ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയില്‍ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്ബാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച് വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില്‍ വെച്ച് പൊലീസ് Read More…
ഉപഹാരം നൽകി
ഉപഹാരം നൽകി ആലംകോട്,തെഞ്ചേരിക്കോണം മൈത്രിഭവന്റെയും കെ. വിവേകാനന്ദൻ സ്മാരക സാംസ്കാരിക നിലയത്തിന്റെയും ആഭിമുഖ്യത്തിൽ വിദ്യാഭ്യാസപ്രവർത്തക ശാലിനി ദിലീപിനെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു.മണമ്പൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വരദ രാജൻ അധ്യക്ഷത വഹിച്ചു. സദനത്തിൽ പാഠശാല ഡയറക്ടർ ദിലീപ് നാരായണൻ , ഷാഹുൽഹമീദ് ഞാറവിള ,ബാലു വിവേകാനന്ദൻ , ഷിബു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് പ്രശംസ ഫലകം ക്യാഷ് പ്രൈസ് പച്ചക്കറി വിത്തുകൾ എന്നിവ കെ .സുരേന്ദ്രൻ Read More…
നിരവധി വാഹനങ്ങൾക്ക് പരുക്ക്
തിരുവനന്തപുരം :വെമ്പായം, കന്യാകുളങ്ങരയിൽ വൈകിട്ട് 5:30 ഓടെയാണ് അപകടം നടന്നത്. ആറോളം വാഹനങ്ങൾ ഇടിച്ച് അപകടം കന്യാകുളങ്ങരയിൽ. നാലോളം പേർക്ക് പരുക്ക്
ഇരുപത്തി ഒൻപതാമത് വാർഷികാഘോഷം
റിപ്പോർട്ട് :ഉദയൻ കലാനികേതൻ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷന്റെ 29 ആം സംസ്ഥാന സമ്മേളനം ശ്രീ നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു അയിലം ഉണ്ണികൃഷ്ണൻ, വേട്ടക്കുളം ശിവാനന്ദൻ സിനി ആർട്ടിസ്റ്റ് കോട്ടയം രമേശൻ വയക്കൽ മധു. ഉമേഷ് അനുഗ്രഹ ദിലീപ് സിത്താര ബിന്ദു പള്ളിച്ചൽ തുടങ്ങിയവർ കലാകാരന്മാരുടെ ക്ഷേമത്തിനും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്നും, ഉദ്ഘടനചടങ്ങിൽ നൗഷാദ് എം എൽ എ പറഞ്ഞു. ചടങ്ങിൽ 25 വർഷം പൂർത്തിയാക്കിയ കലാകാരന്മാരെ ആദരിച്ചു, ആരോഗ്യ പ്രശ്‌നങ്ങളാൽ ദുരിതമനുഭവിക്കുന്ന Read More…
വീണ്ടും ചികിത്സാപിഴവ്
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
വീണ്ടും ചികിത്സാപിഴവ്
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.
കുത്തി കൊലപ്പെടുത്തി
നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ചേർത്തലയിൽ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി അമ്ബിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭർത്താവ് രാജേഷ് അമ്ബിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്ബിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റാണ് അമ്ബിളി. അമ്ബിളിയെ Read More…
ബസ് മറിഞ് അപകടം
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം….ഡ്രൈവർ ഗുരുതരാവസ്ഥയിൽ… കല്ലമ്പലം :സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്. ബസ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളല്ലൂർ കേശവപുരം എൽ പി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. 20 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.