മന്ത്രി തളർന്നു വീണു റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തളർന്നു വീണു. കണ്ണൂരിൽ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിക്കുന്ന വേളയിലാണ് അദ്ദേഹം തളർന്നു വീണത്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം പൂന്തുറയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ അന്വേഷണം തുടരുന്നു. പ്രതി ഉണ്ണികൃഷ്ണന് ആൺ സുഹൃത്തുക്കളോട് താത്പര്യക്കൂടുതലെന്ന് പൊലീസ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ അംഗമായിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ പരിശോധിക്കുന്നു. ഗ്രീമയുമായുള്ള വിവാഹം കഴിഞ്ഞ് ഉണ്ണികൃഷ്ണൻ വീട്ടിൽ പോയത് ഒരു ദിവസം മാത്രം. ഇരുവരും ഒരുമിച്ച് കഴിഞ്ഞത് 25 ദിവസം മാത്രമെന്നും പൊലീസ്.ഉണ്ണികൃഷ്ണൻ കൂടുതലും ആൺകുട്ടികൾക്ക് ഒപ്പം സമയം പങ്കിടാൻ താൽപര്യം കാണിച്ചിരുന്നു. ഗ്രീമ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്ന അവഗണന ഭർത്താവിന്റെ ഈ സ്വഭാവ രീതിയുമായി ബന്ധപ്പെട്ടാണ്. ഭർത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച Read More…
ഇരട്ടപ്പേര് വിളിച്ചതിന് 16കാരനെ ക്രൂരമായി മർദിച്ചു; 17കാരൻ അറസ്റ്റിൽ വയനാട് കൽപ്പറ്റയിൽ 16കാരനെ മർദ്ദിച്ച സംഭവത്തിൽ 17 കാരൻ അറസ്റ്റിൽ. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഫോൺ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറ്റുള്ളവരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകണം നിർദേശം നൽകി. നാല് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നു. രണ്ട് പേരാണ് കുട്ടിയെ മർദിച്ചത്. കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുഖത്തും തലക്കും Read More…
നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് എതിർവശം വാഹനാപകടംനിയന്ത്രണം വിട്ട ഹുണ്ടായി ഇ ഓൺ കാർ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെയും മക്കളുടെയും മുകളിലേക്ക് പാഞ്ഞു കയറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഫോർഡ് കാറിൽ ഇടിച്ചു നിന്നു . അപകടത്തിൽപ്പെട്ട സ്കൂട്ടർ ഓടിച്ചിരുന്ന യുവതി മരിച്ചു രണ്ടു കുട്ടികളിൽ ഒരാളുടെ ഗുരുതരം കളത്തറ, കളത്തുകാൽ സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്,.
തിരുവനന്തപുരം : കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. രജിത്തിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞ് അപകട ദിവസം തന്നെ രജിത്തിനെ മടക്കി അയച്ചുവെന്നും മെഡിക്കൽ കോളേജിൽ നിന്നും എടുത്ത എക്സ്-റേ വ്യക്തമായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.പിന്നീട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉണ്ടെന്ന് പറഞ്ഞതും ഡോക്ടർ അവഗണിച്ചു. പലതവണ പറഞ്ഞിട്ടും ഡോക്ടർ കാര്യമായ പരിശോധന നടത്താന്‍ തയ്യാറായില്ലെന്നും Read More…
Urgent requirement…Madathil consumer supplies chiriyinkeezhuSales executiveContact no:62829 81029 ഉടൻ നിയമനം മാർക്കറ്റിംഗ് ഫീൽഡ്.
കിളിമാനൂരിൽ മദ്യ ലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽവാഹന ഉടമ അറസ്റ്റിൽ കിളിമാനൂർ : മദ്യലഹരിയിൽ ദമ്പതികളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ഇടിച്ച വാഹനത്തിന്റെ ഉടമയായ വിഷ്ണുവാണ് പിടിയിലായത്. കേരളാ-തമിഴ്‌നാട് അതിർത്തിയിൽനിന്ന് പുലർച്ചെയോടെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഡി.വൈ.എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തുവരികയാണ്.വാഹനം ദമ്പതികളെ ഇടിച്ചുതെറിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ അതിർത്തിയിൽ എത്തി പിടികൂടാൻ Read More…
കണ്ണൂര്‍: സോഷ്യല്‍ മീഡിയ ചാറ്റിങ് വഴി ഹണി ട്രാപ്പിലൂടെ കണ്ണൂര്‍ ചക്കരക്കല്‍ മാച്ചേരി സ്വദേശിയായ മധ്യവയ്‌സകനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശികളായ 17 വയസുകാരി ഉള്‍പ്പെടെ നാലംഗ സംഘം അറസ്റ്റില്‍. ഒന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ സ്വദേശി ഇബ്രാഹിം ഷജ്മല്‍ അര്‍ഷാദ് (28), കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശികളായ കെ കെ അബ്ദുള്‍ കലാം(57), മൈ മൂന(51) എന്നിവരെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. പൊലീസ് പിടിയിലായവര്‍ Read More…
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തിലേക്ക് മോദി റോഡ് ഷോ നടത്തി. മോദിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വന്‍തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി നേടിയശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് മേയര്‍ Read More…
ആറ്റിങ്ങൽ :മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ നിതിനും ഗോകുലും ആണ് മരണപ്പെട്ടത് സഹപാഠികളായ നാലുപേർ ചേർന്നാണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് കുറച്ചുസമയത്തിനുശേഷം രണ്ടു കുട്ടികൾ കൂടെയുണ്ടായിരുന്ന രണ്ടു പേരെ കാണ്മാനില്ല എന്ന് നാട്ടുകാരെ അറിയിച്ചു നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് രണ്ടു മൃതദേഹം കണ്ടെത്തിയത്.




